ക്രിസ്റ്റ്യാനോയുമായി ബിപാഷ പ്രണയത്തിലായിരുന്നേ? ക്രിസ്റ്റ്യാനോയെ ചുംബിക്കുന്ന ചിത്രത്തെ കുറിച്ച് ബിപാഷ ബസുവിന്റെ മറുപടി വീണ്ടും ശ്രദ്ധ നേടുന്നു

138

ലോകത്തെ ഫുട്‌ബോൾ ഇതിഹാസങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പ്രതിഭയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. മുപ്പത്തിയാറിലെത്തിയിട്ടും ക്രിസ്റ്റ്യാനോയുടെ കഴിവ് അന്നും ഇന്നും പതിനെട്ടിന്റെ തിളക്കമാണ്.

ഓരോ ക്ലബ്ബ് മത്സരങ്ങൾ വരുമ്പോൾ ലോകകപ്പ് മത്സരങ്ങൾ വരുമ്പോഴും പ്രകടനം കൊണ്ട് അതിശയിപ്പിച്ച് റെക്കോർഡുകൾ തിരുത്താറുണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ. ടോപ് ലെവൽ ഫുട്ബോളിൽ 800 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡും അടുത്തിടെ റൊണാൾഡോ സ്വന്തമാക്കി.

Advertisements

ALSO READ

മനസ് തുറന്ന് സംസാരിച്ചാൽ ഏത് പ്രശ്നവും പരിഹരിക്കാനാവുന്നതേയുള്ളൂ, പരസ്പര ബഹുമാനവും അന്യോന്യമുള്ള മനസിലാക്കലുമുണ്ടെങ്കിൽ ദാമ്പത്യ ജീവിതം മനോഹരമാവും : 16 വർഷത്തെ ദാമ്പത്യ ജീവിതത്തെ കുറിച്ച് ദേവി ചന്ദന

ജോർജീന റോഡ്രിഗസിനൊപ്പമാണ് താരം ഇപ്പോൾ കുടുംബജീവിതം നയിക്കുന്നത്. ഇതിന് മുമ്പ് റൊണാൾഡോയുടെ മനം കവർന്ന സുന്ദരിമാരിൽ ഒരാളായിരുന്നു ബോളിവുഡ് സുന്ദരി ബിപാഷ ബസു. എന്നാൽ ഇരുവരും പ്രണയത്തിലായിരുന്നോ എന്ന കാര്യത്തിൽ ഇതുവരേയും വ്യക്തതയില്ല. വർഷങ്ങൾക്ക് മുമ്പ് ക്രിസ്റ്റ്യാനോയും ബിപാഷയും പരസ്പരം ചുംബിക്കുന്ന ഒരു ഫോട്ടോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

പിന്നീട് ആ ചിത്രത്തിന് പിന്നിലെ കഥ എന്താണെന്ന് ബിപാഷ പറയുകയും ചെയ്തിരുന്നു. അന്ന് ബിപാഷ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. 2000ത്തിൽ ആണ് ബിപാഷ ബോളിവുഡിൽ തിളങ്ങി നിന്നത്. അക്ഷയ് കുമാറും ബോബി ഡിയോളും അഭിനയിച്ച അജ്‌നബി എന്ന സിനിമയിലൂടെയാണ് ബിപാഷ സിനിമാ ജീവിതം ആരംഭിച്ചത്.

2003ൽ ജോൺ എബ്രഹാമിനൊപ്പം അഭിനയിച്ച ജിസം വലിയ വിജയമായിരുന്നു. ഈ സിനിമയ്ക്ക് ശേഷം ജോണും ബിപാഷയും പ്രണയത്തിലായി. അങ്ങനെയിരിക്കെയാണ് ക്രിസ്റ്റ്യാനോയും ബിപാഷയും പരസ്പരം ചുംബിക്കുന്ന ചിത്രം ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിയ്ക്കാൻ തുടങ്ങിയത്.

2007ൽ ആണ് ഇന്റർനെറ്റിൽ ഇരുവരുടേയും ചുംബനരംഗം അടങ്ങിയ ഫോട്ടോ തരംഗമായത്. അന്ന് ഫോട്ടോ വ്യാപകമായി പ്രചരിച്ചപ്പോൾ ക്രിസ്റ്റ്യാനോയുമായി ബിപാഷ പ്രണയത്തിലാണെന്നും വാർത്തകൾ വന്നിരുന്നു. അക്കാലത്ത് തന്നെ ഫുട്‌ബോളിലെ മന്ത്രികന്മാരിൽ ഒരാളായി ക്രിസ്റ്റ്യാനോ തിളങ്ങാൻ തുടങ്ങിയ സമയമായിരുന്നു. പോർച്ചുഗലിലെ ലിസ്ബണിലെ ഒരു ക്ലബ്ബിൽ പാർട്ടിയിൽ പങ്കെടുക്കുന്നതിനിടയിലുള്ള ഇരുവരുടേയും ഫോട്ടോയായിരുന്നു അത്.

ആ സംഭവത്തെ കുറിച്ച് ബിപാഷ പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്. ‘അദ്ദേഹത്തെ കണ്ടുമുട്ടിയത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. ഇവന്റിന് ശേഷം ഞങ്ങൾ ക്ലബ്ബിംഗിന് പോയി… അത് അതിശയകരമായിരുന്നു. അദ്ദേഹം വളരെ ക്യൂട്ട് ആണ്. അദ്ദേഹം എന്നോട് ഞാനും ക്യൂട്ട് ആണെന്ന് പറഞ്ഞപ്പോൾ അതിശയം തോന്നി. അദ്ദേഹം ഇപ്പോൾ എന്റെ സുഹൃത്താണ്. അദ്ദേഹത്തിന്റെ എല്ലാ മത്സരങ്ങൾക്കും എന്നെ ക്ഷണിക്കുമെന്ന് എനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്’ എന്നുമാണ് ബിപാഷ പറഞ്ഞത്.

ALSO READ

ആരെയെങ്കിലും വെള്ളപൂശാനോ ന്യായീകരിക്കാനോ ആയിരുന്നില്ല ആ പോസ്റ്റ്, രണ്ട് പെൺകുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നിൽക്കാനാകും: എന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന് സാന്ദ്ര തോമസ്

ഈ സംഭവങ്ങൾ നടക്കുന്ന സമയത്ത് ജോൺ എബ്രഹാമുമായി ബിപാഷ പ്രണയത്തിലായിരുന്നു. ഫോട്ടോ കൂടി പുറത്തുവന്നതോടെ ജോൺ അസ്വസ്ഥനായിരുന്നു. ശേഷം ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടാവുകയും പിരിയുകയും ചെയ്തു. ആ പ്രണയ തകർച്ചയ്ക്ക് ശേഷം ജോൺ എബ്രഹാം പ്രിയ രുഞ്ചാലിനെ വിവാഹം ചെയ്തു. കരൺ സിങ് ഗ്രോവറാണ് ബിപാഷയുടെ പങ്കാളി.

Advertisement