മലയാള സിനിമയിലെ ശ്രദ്ധേയരായ നടിമാരിലൊരാളാണ് ചിത്ര. ശശികുമാറിന്റെ മോഹന്‍ലാല്‍ ചിത്രം ആട്ടക്കലാശത്തിലൂടെ മലയാളത്തിലേക്കെത്തിയ ചിത്ര നിരവധി സുപ്രധാന കഥാപാത്രങ്ങള്‍ക്കാണ് വേഷമിട്ടത്. ഇതിലേറെയും വളരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
എന്നാല്‍ മലയാള സിനിമയില്‍ നിന്നും നേരിട്ട ഒരു ദുരനുഭവം തുറന്നുപറയുകയാണ് ചിത്ര. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് ചിത്രയുടെ തുറന്നുപറച്ചില്‍.
വലിയ ബാനറുകള്‍, വലിയ സംവിധായകര്‍, വലിയ എഴുത്തുകാര്‍ ഒക്കെ നിറഞ്ഞു നിന്ന കാലഘട്ടത്തിലായിരുന്നു തന്റെ മലയാളത്തിലേക്കുള്ള പ്രവേശം.
ജോലി തന്നെ ഉന്മാദമായി കണ്ടിരുന്ന അവര്‍ക്ക് മോശപ്പെട്ട കാര്യങ്ങള്‍ ചിന്തിക്കാന്‍ കൂടി സമയം കിട്ടിയിരുന്നില്ല. ഇന്നത്തെ തലമുറയ്ക്ക് തൊഴിലില്‍ ആത്മാര്‍ത്ഥത കുറഞ്ഞിട്ടാവാം സെറ്റില്‍ അസുഖകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് ചിത്ര പറയുന്നു.
അധികമാരോടും സംസാരിക്കാത്തതായിരുന്നു തന്റെ പ്രകൃതം. ഇത് ജാഡയാണെന്ന് തെറ്റിദ്ധരിച്ച ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ ഉണ്ടായിരുന്നു. അയാള്‍ എപ്പോഴും പറയും ’രണ്ടുകൊല്ലം കഴിഞ്ഞാല്‍ ഞാനും സിനിമയെടുക്കും. വലിയ സംവിധായകനാകും.
എന്നെ മൈന്റ് ചെയ്യാത്തവരെയൊക്കെ അന്ന് ഒരു പാഠം പഠിപ്പിക്കും.” എന്റെ മുഖത്തുനോക്കിയാവും മിക്കപ്പോഴും അയാളിത് പറയുക
കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം സ്വതന്ത്ര സംവിധായകനായി. ആ പടത്തില്‍ ഞാനായിരുന്നു നായിക. മമ്മൂട്ടിയാണ് നായകന്.
ഒരു പാട്ടുസീനില്‍ ഞാന്‍ ഒരു കുന്നിറങ്ങിവരുന്നു. വലിയ കുന്നാണ്. തിളച്ചുമറിയുന്ന വെയിലും. ഞാന്‍ മിണ്ടാത്തതിലുള്ള പ്രതികാരം മനസില്‍ വച്ചാവണം പതിനഞ്ച് തവണ അയാള്‍ ആ ഷോട്ട് എടുത്തു.
ആകെ വിയര്‍ത്ത് കുളിച്ചു. എനിക്ക് തലചുറ്റി. എന്നാല്‍ വീണ്ടും വീണ്ടും അയാള്‍ ആ ഷോട്ടിന് നിര്‍ബന്ധിച്ചു കൊണ്ടിരുന്നു.
എന്റെ ദയനീയാവസ്ഥ കണ്ട മമ്മൂട്ടിക്ക് ദേഷ്യം വന്നു. അദ്ദേഹം സംവിധായകനോട് ചൂടായി. അപ്പോഴാണ് അയാള്‍ ഓ കെ പറഞ്ഞത്. മലയാള സിനിമയില്‍ താന്‍ നേരിട്ട മോശപ്പെട്ട അനുഭവമാണ് ഇതെന്നും ചിത്ര പറയുന്നു.