ചിപ്പി എന്ന് പറഞ്ഞാല്‍ അവിടെ ആര്‍ക്കും അറിയില്ല, ശില്‍പ്പ എന്നാണ് എന്റെ പേര്, സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ച് ചിപ്പി രഞ്ജിത്ത്

178

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ലോഹിതദാസിന്റെ രചനയില്‍ ഭരതന്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ പാഥേയം ക്ലാസ്സിഹിറ്റ് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിര താരമാണ് ചിപ്പി. പിന്നീട് നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായും സഹനടിയായും ഒക്കെ തിളങ്ങിയ താരത്തിന് ആരാധകരും ഏറെയാണ്.

Advertisements

നിര്‍മ്മാതാവായ രഞ്ജിത്തുമായുള്ള വിവാഹം ശേഷം അഭിനയരംഗത്ത് നിന്നും വിട്ടു നിന്ന ചിപ്പി ഇപ്പോള്‍ സാന്ത്വനം സീരിയലിലെ ദേവി എന്ന കഥാപാത്രമായി പ്രേക്ഷക പ്രശംസ നേടിയിരിക്കുകയാണ്. ചിപ്പിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ രഞ്ജിത്ത് കൂടി പങ്കാളിയായി നിര്‍മ്മിച്ച സീരിയലാണിത്.

Also Read:ഡോക്ടറാവണമെന്ന അച്ഛന്റെ ആഗ്രഹം സാധിച്ചുകൊടുക്കാനുള്ള കഠിനാധ്വാനത്തില്‍ മീനാക്ഷി, ഇനി ഡെര്‍മറ്റോളജിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും

സീരിയല്‍ വന്‍ ഹിറ്റായിരുന്നു. അടുത്തിടെയായിരുന്നു അവസാനിച്ചത്. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന ചിപ്പി കാറ്റു വന്നുവിളിച്ചപ്പോള്‍ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. മലയാളത്തില്‍ മാത്രമല്ല, നേരത്തെ കന്നഡ സിനിമയിലും താരം അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ കന്നട സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ചിപ്പി. തനിക്ക് ചിപ്പിയെന്നും ദിവ്യയെന്നും പേരുണ്ടായിരുന്നുവെന്നും എന്നാല്‍ കന്നഡ സിനിമയിലെ ആരാധകര്‍ തന്നെ അതൊന്നുമല്ലായിരുന്നു വിളിച്ചിരുന്നതെന്നും ശില്‍പ്പയെന്നാണ് അവര്‍ വിളിച്ചിരുന്നതെന്നും ചിപ്പി പറയുന്നു.

Also Read:റിലീസ് ചെയ്ത് നാല് ദിവസം പിന്നിട്ടപ്പോള്‍ ആടുജീവിതം നേടിയത് എത്ര ; റിപ്പോര്‍ട്ട് പുറത്ത്

തന്റെ പേര് അവര്‍ മാറ്റിയത് ഏറ്റവും അവസാനം അറിഞ്ഞ ആള്‍ താനാണ്. അവര്‍ക്ക് ച എന്ന അക്ഷരം വരില്ല, സ ആണ് പകരം പറയുന്ന അക്ഷരമെന്നും അങ്ങനെ ചിപ്പിയെ അവര്‍ സിപ്പി എന്നൊക്കെ പറയാന്‍ തുടങ്ങിയെന്നും അങ്ങനെ തന്റെ ആദ്യ സിനിമ പുറത്തിറങ്ങിയപ്പോള്‍ തന്റെ ഇന്‍ട്രൊഡ്യൂസ് ചെയ്തത് ശില്‍പ്പ എന്ന് പറഞ്ഞായിരുന്നുവെന്നും ചിപ്പി പറയുന്നു.

Advertisement