സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്നതിലുപരി ഇന്ന് മലയാള സിനിമയിൽ തന്റേതായ ഇടം ഉണ്ടാക്കിയെടുത്ത മികച്ച യുവനടന്മാരിൽ ഒരാളാണ് ദുൽഖർ സൽനാൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും ബോളിവുഡിലുമെല്ലാം ദുൽഖർ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
അടുത്തിടെ തിയ്യേറ്ററിലെത്തിയ സീതാരാമം എന്ന ദുൽഖർ ചിത്രം വലിയ പ്രേക്ഷകപ്രശംസയാണ് ഏറ്റുവാങ്ങിയത്. ഈയടുത്ത് ഇറങ്ങിയ ദുൽഖർ ചിത്രങ്ങളെല്ലാം മികച്ച പ്രതികരണമാണ് നേടിയത്. അതുകൊണ്ട് തന്നെ താരത്തിന്റെതായി അടുത്തതായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ചിത്രത്തിന്റെ ടീസറിന് വലിയ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്.
ഇതേസമയം, പാൻ ഇന്ത്യൻ താരമായി വളർന്ന താരത്തിന്റെ ആരാധകരുടെ കൂട്ടത്തിലേക്ക് ഇപ്പോൾ ഒരാൾ കൂടി എത്തിയിരിക്കുകയാണ്. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗമായ ചിന്ത ജെറോമാണ് തനിക്ക് ഇഷ്ടപ്പെട്ട നടൻ ദുൽഖർ സൽമാൻ ാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
ഇഷ്ടതാരങ്ങളെ കുറിച്ച് സംസാരിക്കവെയാണ് ചിന്ത ദുൽഖറിനെ കുറിച്ചടക്കം സംസാരിച്ചത്. സിനിമയിൽ നിന്നും വിളിച്ചിരുന്നുവെന്നും എന്നാൽ അഭിനയിക്കാനുള്ള ആഗ്രഹം തനിക്കില്ലെന്നും ചിന്ത അഭിമുഖത്തിൽ വെളിപ്പെടുത്തി.ആരുടെ കൂടെയാണ് അഭിനയിക്കാൻ ഏറ്റവും കൂടുതൽ താത്പര്യമെന്ന ചോദ്യത്തിനാണ് ദുൽഖറിന്റെ കൂടെ അഭിനയിക്കണമെന്ന് ചിന്ത പറഞ്ഞത്.
‘ദുൽഖറിന്റെ കൂടെ അഭിനയിക്കാനാണ് താൽപര്യം. ദുൽഖറിന്റെ നായികയായി അഭിനയിക്കണം എന്നല്ല, ദുൽഖർ അഭിനയിക്കുന്ന സിനിമയിൽ അഭിനയിച്ചാൽ മതി. സണ്ണി വെയ്ൻ എന്റെ സുഹൃത്താണ്. സണ്ണിയുടെ അടുത്ത സുഹൃത്ത് ആണല്ലോ ദുൽഖർ. ഇത് സണ്ണിയുടെ അടുത്ത് പറഞ്ഞിട്ടില്ല. ദുൽഖറിനെ ഞാൻ നേരിട്ട് കണ്ടിട്ടില്ല. മമ്മൂക്കയെ നേരിട്ട് കണാറുണ്ട്’- എന്നും ചിന്ത വിശദീകരിച്ചു.
‘മമ്മൂക്കയോട് പറയായിരുന്നില്ലേ, എനിക്ക് ദുൽഖറിനെ ഒന്ന് കാണണം മമ്മൂക്ക’ എന്ന് അവതാരകൻ ചോദിക്കുമ്പോൾ ‘കാണാം ഇനിയും അവസരങ്ങൾ ഉണ്ടല്ലോ” എന്നാണ് ചിന്ത മറുപടി പറയുന്നത്.
കൂടാതെ, തനിക്ക് നായികമാരിൽ തനിക്ക് ഇഷ്ടം ശോഭനയെയാണ് എന്നും ചിന്ത പറയുന്നുണ്ട്. ശോഭനയെ ഇഷ്ടമാണ്, മഞ്ജു വാര്യരെ ഇഷ്ടമാണ്, ഇപ്പോൾ എനിക്ക് നിഖില വിമലിനെ ഇഷ്ടമാണ്. ഓരോ കാലഘട്ടത്തിലും ഓരോരുത്തരെയും ഇഷ്ടമാണ്. റിമയെ, പാർവതിയെ എല്ലാവരെയും ഇഷ്ടമാണ്. ഇവരുടെയൊക്കെ നിലപാടുകൾ നോക്കാറുണ്ടെന്നും ചിന്ത പറഞ്ഞു.
തനിക്ക് നിഖില ഇന്റർവ്യൂവിൽ ഒക്കെ സംസാരിക്കുന്നത് കേൾക്കുമ്പോൾ ഒരു സന്തോഷം തോന്നുമെന്നും എന്ന് ചിന്ത ജെറോം പറഞ്ഞു.