സിനിമയിൽ അവസരങ്ങൾ തേടി എത്തി; എന്നിട്ടും അഭിനയിച്ചില്ല; കുട്ടിക്കാലത്ത് മോഹൻലാൽ ഫാനായിരുന്നു; മമ്മൂട്ടിയോട് വ്യക്തിപരമായ അടുപ്പമുണ്ട്: ചിന്ത ജെറോം

380

ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവും മുൻയുവജന കമ്മീഷൻ ചെയർപേഴ്‌സണുമായ ചിന്ത ജെറോം സിനിമയിൽ അഭിനയിക്കാൻ ലഭിച്ച അവസരത്തെ കുറിച്ചും സിനിമാ താരങ്ങളെ കുറിച്ചും സംസാരിക്കുകയാണ്. തനിക്ക് ഇഷ്ടപ്പെട്ട നടൻ ദുൽഖർ സൽമാൻ ആണെന്ന് ചിന്ത മുൻപ് തന്നെ വെളിപ്പെടുത്തിയിരുന്നു.

തന്നെസിനിമയിൽ നിന്നും വിളിച്ചിരുന്നുവെന്നും എന്നാൽ അഭിനയിക്കാനുള്ള ആഗ്രഹം തനിക്കില്ലെന്നും ചിന്ത അഭിമുഖത്തിൽ വെളിപ്പെടുത്തി.ആരുടെ കൂടെയാണ് അഭിനയിക്കാൻ ഏറ്റവും കൂടുതൽ താത്പര്യമെന്ന ചോദ്യത്തിന്് ദുൽഖറിന്റെ കൂടെ അഭിനയിക്കണമെന്നും ചിന്ത പറഞ്ഞു.

Advertisements

‘ദുൽഖറിന്റെ കൂടെ അഭിനയിക്കാനാണ് താൽപര്യം. ദുൽഖറിന്റെ നായികയായി അഭിനയിക്കണം എന്നല്ല, ദുൽഖർ അഭിനയിക്കുന്ന സിനിമയിൽ അഭിനയിച്ചാൽ മതി. സണ്ണി വെയ്ൻ എന്റെ സുഹൃത്താണ്. സണ്ണിയുടെ അടുത്ത സുഹൃത്ത് ആണല്ലോ ദുൽഖർ. ഇത് സണ്ണിയുടെ അടുത്ത് പറഞ്ഞിട്ടില്ല. ദുൽഖറിനെ ഞാൻ നേരിട്ട് കണ്ടിട്ടില്ല. മമ്മൂക്കയെ നേരിട്ട് കാണാറുണ്ട് എന്നും ചിന്ത വിശദീകരിച്ചു.

ALSO READ- കാജോൾ എന്റെ ക്രഷ്; ലിപ് ലോക് രംഗം ചെയ്യാൻ ഒരു മടിയും തോന്നിയില്ലെന്ന് പാകിസ്താൻ നടൻ; മൂന്ന് പതിറ്റാണ്ട് നീണ്ട ഈ തീരുമാനം മാറ്റിയതിനെ കുറിച്ച് കാജോൾ

തനിക്ക് മമ്മൂട്ടിയോട് വ്യക്തിപരമായ അടുപ്പമുണ്ട്. കുട്ടിക്കാലത്ത് താനൊരു ലാലേട്ടൻ ഫാനായിരുന്നു. ഇപ്പോൾ മമ്മൂട്ടിയെയും ദുൽഖർ സൽമാനെയും റോഷൻ മാത്യുവിനെയും ഇഷ്ടമാണെന്നും ചിന്ത പറഞ്ഞു.

അതേസമയം, താൻ സിനിമയിൽ അഭിനയിക്കാൻ ഇതുവരെ ട്രൈ ചെയ്തിട്ടില്ല. പക്ഷേ, അവസരങ്ങൾ തേടി എത്തിയിട്ടുണ്ട്. മധുപാൽ സംവിധാനം നിർവഹിച്ച ടൊവിനോ സിനിമയായ കുപ്രസിദ്ധനായ പയ്യനിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചിരുന്നെന്നും ചിന്ത വെളിപ്പെടുത്തി.

ALSO READ- ഞങ്ങളുടെ ഗാർഡിയൻ എയ്ഞ്ചലാണ് ലക്ഷ്മി ചേച്ചി; ചേച്ചിയുണ്ടായിരുന്നേൽ നേരത്തെ കല്യാണം നടന്നേനെ; അമ്മ ക്രെഡിറ്റ ലഭിക്കാത്ത സൂപ്പർസ്റ്റാറാണ്: ഗോകുൽ സുരേഷ്

ആ സിനിമയിലേക്ക് മധുപാൽ നേരിട്ട് വിളിക്കുകയായിരുന്നു. യുവജന കമ്മീഷൻ ചെയർമാന്റെ തിരക്കായതിനാൽ ആയിരുന്നതിനാൽ ആ ക്ഷണം നിരസിക്കുകയായിരുന്നു. പിന്നീട് അടുത്തിടെ സിനിമയിൽ മറ്റൊരു അവസരം വന്നിരുന്നു. അതങ്ങനെ വലിയ വേഷം ആയിരുന്നില്ല. ആസിഫ് അലിയുടേയും നമിത പ്രമോദിന്റെയും സിനിമ ആയിരുന്നു അതെന്നും ചിന്ത പറഞ്ഞു.

അതിൽ ഒരു അപകടം ഉണ്ടായപ്പോൾ അവരെ രക്ഷിക്കാനെത്തുന്ന വ്യക്തിയുടെ വേഷമായിരുന്നു. അവർ ആദ്യം സന്തോഷ് ജോർജ് കുളങ്ങരയെ ആയിരുന്നു നോക്കിയിരുന്നതെന്നും ചിന്ത വെളിപ്പെടുത്തി.

തന്നോട് അവർ താൻ തിരുവനന്തപുരത്തുണ്ടോ എന്ന് ചോദിച്ചു, പക്ഷേ താനില്ലായിരുന്നു. ആ വേഷം പിന്നീട് ജാസി ഗിഫ്റ്റ് ചെയ്തു എന്നാണ് ആസിഫ് അലി പറഞ്ഞതെന്നും ആ സിനിമയിൽ ചിന്ത ജെറോം ആയിട്ട് തന്നെ ആയിരുന്നു ക്ഷണിച്ചതെന്ന് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചിന്ത വിശദീകരിച്ചു.

Advertisement