തമിഴിൽ ഗായിക ചിന്മയിയെ കുറിച്ച് അറിയാത്തവരായി ആരും ഉണ്ടാകില്ല. ചിന്മയി ശ്രീപദ എന്നാണ് ഗായികയുടെ മുഴുവൻ പേര്. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ പ്രത്യേകിച്ച് സ്തരീകൾക്കെതിരെയുള്ള വിഷയങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കുന്ന താരം കൂടിയാണവർ.
ഇപ്പോഴിതാ തട്ടിപ്പിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഗായിക. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; സോഷ്യൽ മീഡിയയിൽ ഇപ്പോൾ കണ്ട് വരുന്ന പ്രധാന പ്രശ്‌നങ്ങലിൽ ഒന്നാണ് മോർഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിക്കും എന്ന ഭീഷണിപ്പെടുത്തൽ. എനിക്ക് നീ മറുപടി നല്കിയില്ല എങ്കിൽ നിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയും, സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കും അയച്ചുകൊടുക്കും എന്ന് പറഞ്ഞാണ് മെസേജ് വരുന്നത്.
നമ്മളെ ഭയപ്പെടുത്തി, ഭീഷണിപ്പെടുത്തി പണം തട്ടാനായാണ് അവർ ശ്രമിക്കുന്നത്. ആയതിനാൽ അത്തരം സന്ദേശങ്ങളിൽ ഒന്നും നിങ്ങൾ പേടിക്കരുത്. അത്തരത്തിലുള്ള സന്ദേശങ്ങൾ ലഭിച്ചാലുടൻ നിങ്ങൾ മാതാപിതാക്കളോാണ് ആദ്യം പറയേണ്ടത്.
നിങ്ങൾ ഒരു തെറ്റും ചെയ്യാത്തിടത്തോളം ഒരു ഭീഷണിയെയും ഭയപ്പെടേണ്ടതില്ല. അതിന്റെ പേരിൽ ആത്മഹത്യ പോലുള്ള തെറ്റായ തീരുമാനങ്ങളും എടുക്കരുത്. അവർ അങ്ങനെ ഫോട്ടോ പോസ്റ്റ് ചെയ്താൽ താൻ ഭയപ്പെടുന്നില്ല എന്ന് അവരെ ബോധ്യപ്പെടുത്താനായി, ‘പോസ്റ്റ് ചെയോതോടാ മനുഷ്യ ജന്മമേ’ എന്ന് പറയണം. അതിന് ശേഷം പൊലീസിൽ പരാതി നൽകുക.
കഴിയുന്നതും വേഗം നിയമ നടപടികൾ സ്വീകരിക്കുക. സൈബർ സെല്ലിലും, വനിതാ കമ്മീഷനിലും പരാതിപ്പെടുക. നമ്മളെ ഭയപ്പെടുത്താൻ ശ്രമിയ്ക്കുന്നവരോട് തിരിച്ച് പ്രതികരിച്ചാൽ ഭയപ്പെടുന്നത് അവരായിരിക്കും. കാരണം തെറ്റ് ചെയ്യുന്നത് അവരാണ് എന്ന ബോധം അവർക്കുണ്ടാവാം.