രണ്ട് വീട്ടുകാരും വിവാഹത്തിന് സമ്മതിച്ചത് കൊണ്ട് ഇപ്പോൾ ലിവിംഗ് ടുഗദർ ; ചിമ്പുവിന്റേയും നിധി അഗർവാളിന്റേയും വിവാഹ ഉടൻ

182

തമിഴിലെ മുൻനിര നടനായ ചിമ്പു എന്ന സിലമ്പരസൻ വിവാഹിതനാവാൻ പോവുകയാണെന്നുള്ള ഗോസിപ്പ് ഇന്നും ഇന്നലെയും വരാൻ തുടങ്ങിയതല്ല. കഴിഞ്ഞൊരു വർഷമായി താരം ഉടനെ വിവാഹിതനായേക്കും എന്ന അഭ്യൂഹങ്ങളാണ് വന്നത്. നടി നിധി അഗർവാളും ചിമ്പുവും തമ്മിലുള്ള സൗഹൃദവും പ്രണയവുമാണ് ഈ വാർത്തകൾക്ക് അടിസ്ഥാനമാവുന്നത്. ഒന്നിച്ച് അഭിനയിച്ചത് മുതലാണ് ഇരുവരും പ്രണയത്തിലായത്.

Advertisements

താരങ്ങൾ ലിവിംഗ് ടുഗദെറായി ജീവിക്കുകയാണ് എന്ന അഭ്യൂഹവും നിലനിൽക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിമ്പവും നിധിയും അടുത്ത മാസം തന്നെ വിവാഹം കഴിച്ചേക്കുമെന്നാണ് പറയുന്നത്. താരവിവാഹവുമായി ബന്ധപ്പെട്ട് ഉയർന്ന് വരുന്ന വാർത്തകൾ ഇങ്ങനെയാണ്.

ALSO READ

കാണാൻ ഭംഗിയുമില്ല കളറുമില്ല എന്നിട്ടും നീ ഈ നിലയിലെത്തിയല്ലോ: കൂടെ അഭിനയിച്ച ആ സുന്ദരിയായ നടി തന്നോട് പറഞ്ഞതിനെ പറ്റി വേദനയോടെ നവ്യാ നായർ

തമിഴ് സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ് ചിമ്പുവിന്റെ വിവാഹത്തിന് വേണ്ടി. നടി തൃഷ കൃഷ്ണൻ മുതൽ പലരുടെയും പേരിനൊപ്പം നടൻ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു. അധികം വൈകാതെ മകന്റെ വിവാഹം നടത്തണമെന്ന് ചിമ്പുവിന്റെ വീട്ടുകാരുടെ താൽപര്യമാണ് നിരന്തരം വാർത്തകൾക്ക് കാരണമായത്. ഒടുവിൽ നിധി അഗർവാളുമായിട്ടുള്ള ബന്ധം പുറംലോകം അറിഞ്ഞതോടെ പാപ്പരാസികൾ വിടാതെ പിന്തുടരുകയാണ്.

ഈശ്വരൻ എന്ന സിനിമയിലെ നായകനും നായികയുമായി എത്തിയത് ചിമ്പുവും നിധിയുമാണ്. സിനിമയുടെ ലൊക്കേഷനിൽ നിന്ന് തുടങ്ങിയ സൗഹൃദം വളരെ പെട്ടെന്ന് പ്രണയമായി. ഇനിയൊരു സീരിയസ് ബന്ധം കാത്തിരിക്കുന്നത് കൊണ്ട് തന്നെ വിവാഹത്തിലൂടെ ഒന്നിക്കാം എന്ന് താരങ്ങൾ തീരുമാനിക്കുകയായിരുന്നു.

നിലവിൽ ‘വേണ്ടു തനിന്ധതു’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കുകളിലാണ്. പവൻ കല്യാൺ നായകനാവുന്ന ‘ഹരിഹര വീര മല്ലു’ എന്ന സിനിമയുടെ തിരക്കിലാണ് നിധി അഗർവാൾ.

ALSO READ

തമിഴ് സിനിമയിലെ രംഗമല്ല, റിയൽ ലൈഫാണെന്ന് എനിക്ക് തന്നെ എന്നെ ബോധ്യപ്പെടുത്തേണ്ട നിമിഷങ്ങളായിരുന്നു അത് : സുരേഷ് ഗോപി എംപി കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് സന്ദീപ് ജി വാര്യർ

രണ്ടാളും സിനിമയുടെ തിരക്കുകളിൽ നിന്ന് ഒഴിവായാൽ ഉടൻ തന്നെ വിവാഹതിരാവും എന്നാണ് അറിയുന്നത്. ഏപ്രിലിൽ തന്നെ വിവാഹം നടന്നേക്കും എന്നാണ് പുതിയ വിവരങ്ങൾ.

വിവാഹം കഴിഞ്ഞില്ലെങ്കിലും നേരത്തെ തന്നെ നിധി ചിമ്പുവിന്റെ വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ്. കുറച്ച് മാസങ്ങളായി ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്. രണ്ട് വീട്ടുകാരും വിവാഹത്തിന് സമ്മതിച്ചത് കൊണ്ടാണ് താരങ്ങൾ ലിവിംഗ് ടുഗദറുമായി മുന്നോട്ട് പോയതെന്നാണ് റിപ്പോർട്ടുകൾ.

 

Advertisement