തമിഴകത്തെ ലിറ്റില്‍ സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെട്ടിരുന്ന ചിമ്പുവും ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻതാരയും തമ്മിലുള്ള പ്രണയവും പ്രണയ തകർച്ചയുമെല്ലാം പഴയ കഥയല്ലേയെന്ന് പറയാൻ വരട്ടെ… പുതിയ കഥയുമായി ചിമ്പു രംഗത്ത് എത്തിയിട്ടുണ്ട്.
താനും നയൻതാരയുമായുള്ള ചിത്രം താനല്ല അന്ന് പുറത്തുവിട്ടതെന്നും ഈ ചിത്രങ്ങളുടെ പേരിൽ ഒരുപാട് പഴികേൾക്കേണ്ടി വന്നിട്ടുണ്ടെന്നുമാണ് ചിമ്പു പറയുന്നത്.
താൻ ഈ കാര്യത്തിൽ നിരപരാധിയാണ്. ആ ചിത്രങ്ങൾ ദുബായിയിൽ വെച്ചാണ് എടുത്തത്. അവിടെ നിന്നും കാമറ വാങ്ങിയിരുന്നു. എന്നാൽ അന്നെടുത്ത ചിത്രങ്ങൾ എങ്ങനെയാണ് ലീക്കായതെന്ന് തനിക്കറിയില്ലെന്നാണ് ചിമ്പു പറയുന്നത്.
ജീവിതത്തിൽ ഇതുവരെ അവരുടെ അനുവാദമില്ലാതെ ഒരു സ്ത്രീയേയും തൊട്ടിട്ടില്ലെന്നും ചിമ്പു കൂട്ടിച്ചേർത്തു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ ചിമ്പു വെളിപ്പെടുത്തിയത്.