ചിമ്പു അത്യുഗ്രൻ തിരിച്ചുവരവ് നടത്തുമ്പോൾ അദ്ദേഹത്തിന്റെ ആരാധകരെ പോലെ തന്നെ ആവേശത്തിലാണ് ശരണ്യയും കാരണം ഇതാണ്

85

സിനിമയിലും ജീവിതത്തിലും ചിമ്പു അത്യുഗ്രൻ തിരിച്ചുവരവ് നടത്തുമ്പോൾ അദ്ദേഹത്തിന്റെ ആരാധകരെ പോലെ തന്നെ ആവേശത്തിലാണ് ശരണ്യയും, 105 കിലോയിൽ നിന്നും 72 കിലോയിലേയ്ക്കുള്ള ചിമ്പുവിന്റെ മേക്കോവർ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ കണ്ടത് 26 ലക്ഷം ആളുകളാണ്. കളരിയും യോഗയും ഭരതനാട്യവുമൊക്കെയായി കേരളത്തിലായിരുന്നു അദ്ദേഹത്തിന്റെ ചികിത്സയും പരിശീലനവും. കളരി അഭ്യസിക്കാനും ശരീരഭാരം കുറയ്ക്കാനുമായി കേരളത്തിലെത്തിയ ചിമ്പുവിനെ നൃത്തം പഠിപ്പിച്ചത് ശരണ്യയാണ്.

കളരി അഭ്യാസങ്ങൾക്കിടയിൽ നെറ്റിയിൽ ചിമ്പുവിന് ഒരു മുറിവ് സംഭവിച്ചിരുന്നു. അത് ആ മേക്കോവർ വിഡിയോയിലും കാണാം. പ്രഥമ ചികിത്സ നൽകിയ ഡോക്ടർ കാര്യമായ മുറിവൊന്നും സംഭവിച്ചിട്ടില്ലന്ന് വ്യക്തമാക്കുന്നുണ്ട്. ആ നിർദ്ദേശം നൽകുന്നത് ശരണ്യയുടെ ഭർത്താവ് ഡോക്ടർ അരവിന്ദാണ്.

Advertisements

ALSO READ

മൂന്നു മക്കൾ വേണമെന്നത് അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു, അച്ഛന്റെ മോഹം മകനിലൂടെ സഫലമായി ; ഇപ്പോഴല്ലെങ്കിൽ പിന്നെയെപ്പോഴാണ് : ശ്രദ്ധ നേടി അനുരാജ് പ്രീണ ദമ്പതികളുടെ വാക്കുകൾ

‘ക്ലിനിക്ക് അടച്ച് വീട്ടിലേക്ക് വരാൻ തുടങ്ങുന്നതിനിടയിലാണ് ഭർത്താവിന്റെ ഒരു സുഹൃത്ത് അദേഹത്തെ വിളിക്കുന്നത്. പെട്ടന്ന് ഹോട്ടൽ താജ് വരെ എത്താൻ പറഞ്ഞു. നടൻ ചിമ്പുവിന്റെ ഒരു ആവശ്യത്തിനാണ്. എന്നാൽ കാര്യം എന്താണ് എന്ന് അറിഞ്ഞതുമില്ല. അവിടെ എത്തിയ ശേഷമാണ് ചിമ്പുവിന്റെ മുറിവിന്റെ കാര്യം അറിയുന്നത് .’ശരണ്യ പറയുന്നു.

2020 അവസാന മാസമാണ് ചിമ്പു കേരളത്തിലെത്തുന്നത്. യാദൃച്ഛികമായാണ് അദേഹത്തെ നൃത്തം പഠിപ്പിക്കുവാനുള്ള അവസരം ലഭിക്കുന്നത്. കോവളത്തുള്ള ഭർത്താവിന്റെ ദന്താശുപത്രിയിൽ മറ്റൊരു ആവശ്യത്തിനായി എത്തിയതായിരുന്നു ശരണ്യ. അവിചാരിതമായി ചിമ്പുവും അന്നുതന്നെ ക്ലിനിക്കിൽ എത്തി.

മുൻപ് ഒരുമിച്ച് ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായ അടുപ്പങ്ങളൊന്നുമില്ലായിരുന്നു. എന്നെ കണ്ടതും അദ്ദേഹത്തിനും ആശ്ചര്യം. ക്ലിനിക്കിലെത്തുന്ന സമയത്ത് അദേഹം കളരി, യോഗ തുടങ്ങി എല്ലാത്തിലും സജീവമായി പങ്കെടുക്കുന്നുണ്ട്. അപ്പോഴാണ് നൃത്തം പഠിക്കുന്നതിലുള്ള താൽപര്യം അറിയിക്കുന്നത്. അദ്ദേഹം താമസിക്കുന്ന ഹോട്ടലിൽ വന്ന് നൃത്തം പഠിപ്പിക്കുന്ന ഒരധ്യാപകനെയാണ് അന്വേഷിക്കുന്നതെന്നു പറഞ്ഞു. ലോക്ഡൗൺ സമയമായിരുന്നതിനാൽ ഞാൻ നിർദേശിച്ച അധ്യാപകർക്ക് എത്താൻ സാധിച്ചില്ല. ആ അവസരത്തിലാണ് ഞാൻ തന്നെ പഠിപ്പിക്കാം എന്ന് തീരുമാനിക്കുന്നത്.

ഏകദേശം രണ്ട് ആഴ്ചയാണ് പരിശീലനത്തിനായി സമയമെടുത്തത്. ആഴ്ചയിലെ മിക്ക ദിവസങ്ങളിലും അദേഹത്തിന്റെ സമയം അനുസരിച്ച് ക്രമീകരിച്ചു. ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിൽക്കുന്നതായിരുന്നു പരിശീലനം.

ശരീരഭാരം കുറയ്ക്കുക എന്നതായിരുന്നല്ലോ പ്രധാന ദൗത്യം. മികച്ച നർത്തകനാണ് അദേഹം. സിനിമാറ്റിക്കും ക്ലാസിക്കലും എല്ലാം വളരെ നന്നായി വഴങ്ങുന്ന ആളാണ്. വളരെ വേഗത്തിലാണ് അദേഹം കാര്യങ്ങൾ പഠിച്ചെടുക്കുന്നതും. ആദ്യമായി പഠിപ്പിക്കുന്നതിന്റെ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.

ALSO READ

നിന്നെ സ്നേഹിക്കാൻ എത്രയോ മനുഷ്യരുണ്ട് നിനക്ക് ചുറ്റും, എന്നിട്ടും എന്തിനാണ് നിന്നെ വേണ്ടാത്തവരിലേക്ക് നീ ചുരുങ്ങുന്നത് : ശ്രദ്ധ നേട് മഞജു സുനിച്ചന്റെ പോസ്റ്റ്

നല്ല രീതിയിൽ തന്നെ അതിനായി അദേഹം കഠിനാധ്വാനം ചെയ്യും. ഇല്ലെങ്കിൽ ആരാണ് ഇത്രയും പ്രയാസപ്പെടാൻ ശ്രമിക്കുക. അതിരാവിലെ തുടങ്ങുന്നതാണ് അദേഹത്തിന്റെ വ്യായാമം. എങ്ങനെയും വണ്ണം കുറയ്ക്കണം എന്ന ദൃഢനിശ്ചയമായിരുന്നു അദേഹത്തിന്. അതിനാൽ തന്നെ എത്ര കഠിനമായ പരിശീലനത്തിനും അദേഹം തയ്യാറായിരുന്നു.

Advertisement