തൃശ്ശൂര്‍: കുറഞ്ഞ സിനിമകള്‍ കൊണ്ട് തന്നെ ആരാധകരുടെ മനം കവര്‍ന്ന ബാലതാരമാണ് നന്ദന വര്‍മ്മ. ഗപ്പി, ആകാശമിഠായി തുടങ്ങി നിരവധി സിനിമകളിലെ അഭിനയം നന്ദനക്ക് പ്രേക്ഷക പ്രശംസ നേടി കൊടുത്തിരുന്നു.
സോഷ്യല്‍ മീഡിയ വഴി തന്റെ ആരാധകരുമായി സംവദിക്കാനും നന്ദന സമയം കണ്ടെത്താറുണ്ട്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം നന്ദനയെ കുറിച്ച് അശ്ലീല പരാമര്‍ശവുമായി ഒരാള്‍ എത്തിയത്. എന്നാല്‍ തന്നെ അശ്ലീലം പറയുന്നത് കേട്ട് അതുവഴി അങ്ങ് പോകാന്‍ നന്ദന വര്‍മ തയാറല്ലായിരുന്നു. അശ്ലീലം പറഞ്ഞവന് പരസ്യമായി മറുപടി നല്‍കിയിരിക്കുകയാണ് നന്ദന.
ഇന്‍സ്റ്റഗ്രാമില്‍ സാരിയുടുത്ത ചിത്രം കഴിഞ്ഞ ദിവസം നന്ദന പോസ്റ്റ് ചെയ്തിരുന്നു. ഇതിനു താഴെയാണ് അശ്ലീല പരാമര്‍ശവുമായി ഒരാള്‍ എത്തിയത്. ഉടന്‍ തന്നെ നന്ദന അവന് ചുട്ടമറുപടി നല്‍കുകയും ചെയ്തു. വെടിച്ചി എന്ന് കമന്റിട്ടവനോട് നിന്റെ അമ്മയെ പോയി വിളിക്ക് ചേട്ടാ എന്നായിരുന്നു നന്ദനയുടെ മറുപടി. നന്ദനയുടെ മറുപടിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
അതേ സമയം മറുപടി കുറച്ച് കൂടി പോയില്ലെ എന്ന് ചോദിക്കുന്നവരും ഉണ്ട്. താരങ്ങള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുന്നത് ഇത് ആദ്യമായല്ല. നേരത്തെ ക്വീനിലെ നായിക സാനിയക്കെതിരെയും ചിലര്‍ മോശം പരാമര്‍ശം നടത്തിയിരുന്നു