ചിലർ എന്നെ മോശമാക്കി ചിത്രീകരിക്കുന്നു, എന്നെ നശിപ്പിക്കാൻ ശ്രമിക്കുന്നു: വെളിപ്പെടുത്തലുമായി കൂടെവിടെ താരം അൻഷിത

309

സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് അൻഷിത. സ്വന്തം പേരിക്കാൾ സൂര്യ എന്നാണ് താരത്തെ അറിയപ്പെടുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം കൂടെവിടെ എന്ന പരമ്പരയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. സീരിയലിലെ കഥാപാത്രത്തിന്റെ പേരാണ് സൂര്യ കൈമൾ.

മികച്ച സ്വീകാര്യതയാണ് അൻഷിതയ്ക്ക് ലഭിക്കുന്നത്. ഋഷി സാറിന്റേയും സൂര്യയുടേയും ജീവിതത്തെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോവുന്നത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അൻഷിത. സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട് താരത്തിന്.

Advertisements

ഇതിലൂടെ തന്റെ സീരിയൽ വിശേഷങ്ങളും സ്വകാര്യ സന്തോഷങ്ങളും അൻഷിത ആരാ പങ്കുവെയ്ക്കാറുണ്ട്. അൻഷിത പങ്കുവെയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലും പ്രേക്ഷകരുടെ ഇടയ്ക്കും ശ്രദ്ധനേടാറുണ്ട്. നല്ല പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ അൻഷിത പങ്കുവെച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്.

Also Read
വിജയ് ബാബു ഒരു ഒന്നാന്തരം സൈക്കോ, അയാളുടേത് പോലുള്ള പ്രശ്നം സിനിമയിൽ എല്ലായിടത്തുമുണ്ട്: തുറന്നു പറഞ്ഞ് സാന്ദ്രാ തോമസ്

നടിയെ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള ചില പരാമർശങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ടെന്നും അതിനെ അതിനെ നിയമപരമായി തന്നെ നേരിടുമെന്നാണ് അൻഷിത കുറിപ്പിൽ പറയുന്നത്. നടിയുടെ വാക്കുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിട്ടുണ്ട്.

തന്റെ ക്യാരക്ടർ മോശമാക്കി ചിത്രീകരിക്കാനും കരിയർ നശിപ്പിക്കുവാനുമുള്ള നീക്കം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇതിനെ നിയമപരമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നുമാണ് അൻഷിത പറയുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം സൈബർ സെല്ലിൽ കേസ് കൊടുത്തിട്ടുണ്ടെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു.

അൻഷിതയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ:

ഹായ് ഞാൻ അൻഷിത അഞ്ചി, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ വഴി കുറച്ചു മോശമായ കമന്റുകൾ എനിക്കെതിരെ വരുന്നുണ്ടായിരുന്നു. എന്റെ ക്യാരക്ടർ മോശമാക്കുന്ന രീതിയിലും എന്റെ കരിയർ നശിപ്പിക്കുന്ന രീതിലും എന്നെ മാനസികമായി തളർത്താനും നോക്കി. അതിനെ തുടർന്ന് എനിക്ക് ഒരുപാടു മെസ്സേജ് വന്നിരുന്നു.

അതുകൊണ്ട് ഞാൻ ഇന്ന് നിയമപരമായി തന്നെ ഇതിനെ നേരിടാൻ കരുതി തിരുവനന്തപുരം സൈബർ സെല്ലിൽ അവർക്കെതിരെ ഞാൻ കേസ് കൊടുത്തിട്ടുണ്ട്. ഇത്തരത്തുിലുള്ള മസ്സേജ് കണ്ടാൽ ഉടൻ തന്നെ അവരുടെ പേജ് റിപ്പോർട്ട് ചെയ്യണം എന്നാണ് എന്നെ സ്നേഹിക്കുന്ന എല്ലാവരോടും പറയാൻ ഉള്ളത്.

Also Read
ധന്യയും സുചിത്രയും കളിയ്ക്കുന്നത് സെയിഫ് ഗെയിം ; അവർക്ക് ഉടൻ പണി കിട്ടാൻ സാധ്യതയുണ്ടെന്ന് സൂചന നൽകി മത്സരാർത്ഥികൾ

പിന്നെ അവരുമായി പേഴ്സണൽ മെസ്സേജ് ഇടുന്നവർ വരുന്ന പ്രശ്നങ്ങളും നേരിട്ടോളൂ. ഞാൻ കേസ് കൊടുത്തിട്ടുണ്ട് നിയമപരമായി മുന്നോട്ടു പോകുന്നും ഉണ്ട്. നന്ദി എന്നായിരുന്നു അൻഷിത ഫേസ്ബുക്ക് പേജിൽ കുറിച്ചത്. അടുത്തിടെ സഹോദരന്റെ കുഞ്ഞിന്റെ നൂല്കെട്ടിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.

ഇതിലൂടെ തന്റെ കുടുംബത്തേയും പരിചയപ്പെടുത്തിയിരുന്നു. ഈ വീഡിയോയ്ക്ക് ചില മോശം കമന്റുകൾ ലഭിച്ചിരുന്നു. പിന്നീട് ഇതിന് മറുപടിയുമായി താരം എത്തിയിരുന്നു. അൻഷിയുടെ അച്ഛനും അമ്മയും വിവാഹ മോചിതരാണ്. അച്ഛൻ രണ്ടാമതു വിവാഹം കഴിച്ചയാളെ വാപ്പിയുടെ ഭാര്യ എന്നു പറഞ്ഞ് അൻഷിത വീഡിയോയിൽ പരിചയപ്പെടുത്തിയത്.

ഇതുമായി ബന്ധപ്പെട്ടാണ് കൂടുതൽ ചോദ്യങ്ങൾ ഉണ്ടായത്. കൂടാതെ മതത്തെ കുറിച്ചും ചോദ്യങ്ങൾ വന്നിരുന്നു. ഇതിനൊക്കെ ഉഗ്രൻ മറുപടിയായിരുന്നു തരം അന്ന് നൽകിയിരുന്നത്. എന്റെ വീട്ടിലെ നൂലുകെട്ടിന്റെ വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു. ആ വീഡിയോയ്ക്ക് ലഭിച്ച കമന്റുകൾ വായിച്ചപ്പോൾ എനിക്ക് എന്താണ് തോന്നിയതെന്ന് അറിയാമോ? ഞാൻ പൊതു നെഗറ്റീവായി വരുന്നതിന് മറുപടി നൽകുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാറില്ല.

കാരണം എനിക്ക് അത് ഇഷ്ടമല്ല. എന്നാൽ ഇത് എന്റെ വീട്ടിലെ സംഭവങ്ങൾ ആയതുകൊണ്ട് മറുപടി നൽകാം എന്നു കരുതി. നിങ്ങൾക്ക് അറിയണ്ടത് ഞാൻ തന്നെ പറഞ്ഞ് അറിയുന്നതല്ലേ നല്ലത്. വേറെ ആരെങ്കിലും പറഞ്ഞ് നിങ്ങൾ അറിയണ്ടല്ലോ. എന്റെ അച്ഛനും അമ്മയും വിവാഹമോചിതരാണ്. 17 18 വർഷത്തോളമായി.

Also Read
നിമിഷയുടെ അമ്മയെ മനപ്പൂർവ്വം വിളിച്ചതല്ലെന്ന് ലക്ഷ്മിപ്രിയ ; അമ്മയെ വിളിച്ചയാളോട് ഒത്തുതീർപ്പിനില്ലെന്ന് നിമിഷയും ;വഴക്കിന് മൂർച്ച കൂട്ടി സുചിത്രയും ധന്യയും

അതെന്റെ സെക്കന്റ് മദർ ആണ്. അവരെയാണ് വാപ്പിയുടെ ഭാര്യ എന്നു പറഞ്ഞ് ഞാൻ പരിചയപ്പെടുത്തിയത്. എനിക്ക് താൽപര്യമുള്ള കാര്യങ്ങളാണ് വിഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. എല്ലാ കാര്യങ്ങളും യൂട്യൂബിലൂടെ പങ്കുവയ്ക്കണമെന്ന് ആഗ്രഹിക്കുന്നുമില്ല. എന്തിനാണ് മറ്റുള്ളവരുടെ വ്യക്തിജീവിതത്തിൽ തലയിടുന്നതെന്നും മതം അറിഞ്ഞിട്ട് എന്തു കാര്യമാണ് ഉള്ളതെന്നും’അൻഷിത ചോദിക്കുന്നു.

ഹിന്ദുവാണോ ക്രിസ്ത്യനാണോ മുസ്ലിം ആണോ എന്നതായിരുന്നു അടുത്ത സംശയം. ഞാനൊരു പെൺകുട്ടിയാണ്. മനുഷ്യ സ്ത്രീയാണ്. എനിക്ക് ജാതി പറയാൻ ഇഷ്ടമില്ല. ഞാൻ പള്ളിയിൽ പോകും, അമ്പലത്തിൽ പോകും, ക്രിസ്ത്യൻ പള്ളിയിൽ പോകും. അതെന്റെ ഇഷ്ടമാണ്. എനിക്കൊരു ലൈഫ് ആണ് ദൈവം തന്നത്. അത് മറ്റുള്ളവരെ ദ്രോഹിക്കാതെ എനിക്ക് ഇഷ്ടമുള്ളതു പോലെ ജീവിക്കും. എനിക്ക് നിങ്ങളോട് പറയാനുള്ളത് യൂട്യൂബിലൂടെ പറയുന്നുണ്ടെന്നും അൻഷിത വ്യക്തമാക്കുന്നു.

Advertisement