തമിഴകത്തിന്റെ ഇളയദളപതിയാണ് ആക്ടർ വിജയ്. അഭിനയത്തിന് പുറമേ താരമിപ്പോൾ തന്റെ രാഷ്ട്രീയ പ്രവേശനത്തിന് കൂടി തയ്യാറെടുക്കുകയാണ്. പക്ഷേ താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ചർച്ചയായത് മുതൽ ചർച്ചയാകുന്ന മറ്റൊരു കാര്യമാണ് താരത്തിന്റെ വ്യക്തി ജീവിതം. വിജയ് ഭാര്യയുമായി പിരിഞ്ഞെന്നും, അച്ഛനുമായി സ്വരചേർച്ചയിൽ അല്ലെന്നും നിരവധി ഗോസിപ്പുകൾ ഇതിനോടകം വന്ന് കഴിഞ്ഞു. ഇതെല്ലാം താരത്തിന്റെ രാഷ്ട്രീയ ഭാവിയെ തുലാസിലാക്കുമെന്നും ചർച്ച നടക്കുന്നുണ്ട്.
ഇപ്പോഴിതാ വിജയിനെ കുറിച്ചും അദ്ദേഹത്തിന്റെ അച്ഛൻ ചന്ദ്രശേഖറിനെ കുറിച്ചും തമിഴിലെ മൂതിർന്ന മാധ്യമ പ്രവർത്തകൻ ചെയ്യാറു ബാലു ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. വിജയ്ക്ക് പിതാവിനോടുള്ള നീരസം ഇതുവരെയും മാറിയിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. ചെയ്യാറു ബാലുവിന്റെ വാക്കുകൾ ഇങ്ങനെ;
അവർ തമ്മിൽ ഇപ്പോഴും അകൽച്ചയിലാണ്. എന്താണ് അവർക്കിടയിൽ സംഭവിച്ചതെന്ന് വ്യക്തമല്ല. അടുത്തിടെ എസ്എ ചന്ദ്രശേഖറുടെയും ഭാര്യ ശോഭയുടെയും വിവാഹവാർഷിക ദിനമായിരുന്നു. വിജയ് വീട്ടിൽ എത്തിയെങ്കിലും അമ്മയ്‌ക്കൊപ്പമുള്ള ഫോട്ടോകൾ മാത്രമാണ് പുറത്ത് വന്നത്. കൊറോണയ്ക്ക് മുമ്ബ് എസ്എ ചന്ദ്രശേഖറും ശോഭയും വിജയുടെ വീട്ടിലേക്ക് വന്നു. പേരക്കുട്ടികളെ കാണാൻ വന്നതായിരുന്നു.
വീടിന് മുന്നിൽ നിൽക്കവെ സാറിനോട് ചോദിച്ചിട്ട് വരാം എന്ന് സെക്യൂരിറ്റി പറഞ്ഞു. അമ്മയെ മാത്രം ഉള്ളിലേക്ക് വിടാനാണ് വിജയ് സെക്യൂരിറ്റിയോട് നിർദ്ദേശിച്ചത്. എന്റെ ഭർത്താവിന് കയറാൻ പറ്റാത്തിടത്ത് ഞാനെന്തിന് വരണം, വണ്ടിയെടുക്ക് എന്ന് ശോഭ ചന്ദ്രശേഖർ പറഞ്ഞു. ഗേറ്റിന് മുന്നിൽ വെച്ച് വിജയുടെ അച്ഛനും അമ്മയും തിരിച്ച് പോയെന്നും ചെയ്യാറു ബാലു പറയുന്നു.
തുടക്ക കാലത്ത് നടനെ വെച്ച് സിനിമ ചെയ്ത ചന്ദ്രശേഖർ പല സംവിധായകർക്കും മകനെ പരിചയപ്പെടുത്തി അവസരങ്ങൾ നൽകുകയും ചെയ്തു. പിന്നീട് ഇവർക്കിടയിൽ എന്താണ് സംഭവിച്ചതെന്നാണ് ഏവരുടെയും ചോദ്യം.പൊതുവെ അന്തർമുഖനായ വിജയ് തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് എവിടെയും തുറന്ന് സംസാരിച്ചിട്ടില്ല. അഭ്യൂഹങ്ങൾ കടുക്കുന്നതിന് ഇതുവം ഒരു കാരണമാണെന്ന വാദം ആരാധകർക്കുണ്ട്.