‘ഒരുപാട് ശ്രമിച്ചിട്ടും കാണാനായില്ല, ആ കണ്ണുനീർ സത്യമുള്ളതാണ്’; വിജയകാന്തിന്റെ സംസ്‌കാര ചടങ്ങിനിടെ വിതുമ്പിക്കരഞ്ഞ വിജയ്‌യെ കുറിച്ച് സംവിധായകൻ

83

തമിഴ്‌സിനിമാ ലോകത്തെ ക്യാപ്റ്റൻ എന്ന പേരിൽ അതിപ്രശസ്തനായ നടൻ വിജയകാന്തിന്റെ വിയോഗം ആരാധകരെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് കുറച്ചധികം നാളിലായി വിജയകാന്ത് പൊതുവേദികളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. താരം രൂപീകരിച്ച ഡിഎംഡികെ പാർട്ടി പോലും ഭാര്യ പ്രേമലതയായിരുന്നു നയിച്ചിരുന്നത്. വ്യാഴാഴ്ച പുലർച്ചയെയാണ് വിജയകാന്ത് ലോകത്തോട് വിട പറഞ്ഞത്.

1952 ഓഗസ്റ്റ് 25ന് തമിഴ്‌നാട്ടിലെ മധുരൈയിലായിരുന്നു വിജയകാന്തിന്റെ ജനനം. വിജയരാജ് അളകർസ്വാമി എന്നായിരുന്നു യഥാർത്ഥ പേര്. തന്റെ കരിയറിലുട നീളം തമിഴ് സിനിമയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച താര പരിവേഷം തമിഴ്‌നാടിന് അപ്പുറം വളർത്താൻ ശ്രമിക്കാതിരുന്ന നടന്മാരിലൊരാളായിരുന്നു വിജയകാന്ത്.

Advertisements

അതേസമയം, അദ്ദേഹത്തിന്റെ അന്ത്യയാത്രയിൽ അവസാനമായി ഒരു നോക്കുകാണാനായി എത്തിയവരിൽ സെലിബ്രികളും പ്രമുഖ നേതാക്കളും എല്ലാം ഉണ്ടായിരുന്നു. വിജയകാന്തിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ വന്ന നടൻ വിജയ് വിതുമ്പിക്കരഞ്ഞതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പരസ്പരം ഒരു സഹോദര്യ ബന്ധം തന്നെ വിജയകാന്തും വിജയ്‌യും തമ്മിലുണ്ടായിരുന്നു എന്നാണ് അടുപ്പമുള്ളവർ പറയുന്നത്. മടക്ക യാത്രയിൽ വിജയ്ക്ക് നേരെ ആരോ ചെരിപ്പ് എറിഞ്ഞിരുന്നു. ഈ സംഭവത്തോട് പ്രതികരിക്കുകയാണ് ചെയ്യാർ ബാലു.

ALSO READ- നേര് 2024ലും വിജയക്കുതിപ്പ് തുടരും; മോഹൻലാൽ ചിത്രം 60 കോടി കളക്ഷനും കടന്ന് മുന്നോട്ട്

വിജയകാന്തിന്റെ മര ണ വാർത്ത അറിഞ്ഞയുടൻ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും പറന്നെത്തുകയായിരുന്നു വിജയ്. ഇരുവരും കുടുംബ സുഹൃത്തുക്കളും നല്ലൊരു ആത്മബന്ധം പരസ്പരം കാത്തുസൂക്ഷിക്കുന്നവരുമായിരുന്നു എന്ന് ബാലു പറയുന്നു.

സിനിമാ ലോകത്ത് തുടക്കകാരൻ എന്ന നിലയിൽ വിജയ്ക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് വിജയകാന്ത് ആയിരുന്നു. പിന്നീട് അവസാന നാളുകളിൽ വിജയകാന്തിനെ കാണാൻ ശ്രമിച്ചപ്പോഴൊന്നും വിജയ്ക്ക് അനുവാദം കിട്ടിയിരുന്നില്ല. അതുകൊണ്ടാണ് ജീവിച്ചിരുന്നപ്പോൾ വിജയ്ക്ക് അദ്ദേഹത്തെ സന്ദർശിക്കാൻ കഴിയാതിരുന്നതെന്നുമാണ് ചെയ്യാറു ബാലു അരംനാടിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ALSO READ- തന്റെ കാമുകന്‍ മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നു; തുറന്ന് പറഞ്ഞ് ഷക്കീല

കഴിഞ്ഞ ഒരു ആറ്, ഏഴ് മാസമായി വിജയകാന്തിനെ കാണാനുള്ള അനുമതിക്കായി വിജയ് ശ്രമിക്കുന്നുണ്ട്. പക്ഷെ അനുമതി കിട്ടിയില്ല. അപ്പോയ്ൻമെന്റിനായി വിജയ് ശ്രമിച്ചപ്പോഴെല്ലാം വിജയകാന്ത് ചികിത്സയ്ക്കും മറ്റുമായും അവശതകൊണ്ടും പലയിടങ്ങളിൽ ആയിരുന്നു.

വിജയ് മനപൂർവം വിജയ് വിജയകാന്തിനെ അവഗണിച്ചിരുന്നില്ല. വിജയകാന്തിന്റെ തുടക്ക കാല സിനിമകളിൽ മിക്കതും വിജയിയുടെ പിതാവ് ചന്ദ്രശേഖറിന്റേതാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മകൻ വിജയ് അഭിനയ ലോകത്തെത്തിയപ്പോൾ വിജയകാന്ത് എല്ലാ സഹായവും നൽകിയിരുന്നു.

വിജയിക്ക് വിജയകാന്തിനെ കണ്ട് സങ്കടം അടക്കാൻ കഴിയാതെ പോയത് സത്യമാണ്. അല്ലാതെ സങ്കടം അഭിനയിച്ചതൊന്നുമല്ല. ആ കണ്ണുനീർ സത്യമുള്ളതാണ്. വിജയ്ക്ക് നേരെയുണ്ടായ ചെരുപ്പേറ് വളരെ മോശമായി പോയെന്നും അദ്ദേഹം പ്രതികരിച്ചു.

Advertisement