മലയാള സിനിമയുടെ മുഖശ്രീയായിരുന്നു ശ്രീവിദ്യ. അഭിനയപ്രതിഭയായിരുന്നു താരം നമ്മെ വിട്ട് പിരിഞ്ഞ് പോയിട്ട് 16 വർഷം തികഞ്ഞിരിക്കുകയാണ്. സംഗീത കുടുംബത്തിൽ പിറന്ന താരം സംഗീതത്തിനു പുറമേ നൃത്തത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. തന്റെ പതിമൂന്നാം വയസ്സിൽ തിരുവുൾ ചൊൽവർ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം സിനിമാഭിനയം തുടങ്ങുന്നത്.
സത്യന്റെ നായികയായാണ് താരം വെള്ളിത്തിരയിലേക്ക് എത്തുന്നത്. മലയാള സിനിമയിലേക്ക് എത്തിയ താരം പിന്നീട് മലയാളത്തിന്റെ മുഖശ്രീയാകുകയായിരുന്നു. സിനിമയിൽ അഭിനയിക്കുമ്പോൾ തന്നെ ഒട്ടേറെ ടെലിഫിലിമുകളിലും താരം അഭിനയിച്ചിരുന്നു. സിനിമയുടെ വെള്ളി വെളിച്ചത്തിൽ നില്ക്കുമ്പോഴും, ഉള്ളിൽ ദുഖം കൊണ്ടു നടന്ന വ്യക്തിയായിരുന്നു ശ്രീവിദ്യ. പ്രണയവും, പ്രണയത്തകർച്ചകളും, വിവാഹവും വിവാഹമോചനവും, അമ്മയുടെ മരണവുമെല്ലാം താരത്തെ തളർത്തി കഴിഞ്ഞു. ഒടുവിൽ കാൻസർ എന്ന വ്യാധിയാൽ 2006 ഒക്ടോബറിൽ താരത്തെ നമുക്ക് നഷ്്ടമായി.
താൻ രോഗക്കിടക്കയിൽ ആയിരുന്ന സമയത്ത് തന്റെ പ്രണയ നായകനായിരുന്ന കമൽ ഹാസനെ സന്ദർശിക്കണമെന്ന ആഗ്രഹം ശ്രീവിദ്യ പറഞ്ഞിരുന്നു. ഒരിക്കൽ ചൂടൻ ചർച്ചകൾക്ക്് വഴിവെച്ച പ്രണയം പിന്നീട് പലപ്പോഴായി ഗോസിപ്പ് കോളങ്ങളിൽ ഇടം നേടി. ഇപ്പോഴിതാ ഇരുവരുടെയും കൂടിക്കാഴ്ച്ചയെ കുറിച്ച് ചെയ്യാർ ബാലു പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബാലുവിന്റെ വാക്കുകൾ ഇങ്ങനെ;
‘ശ്രീവിദ്യയ്ക്ക് കമൽഹാസനെ ഇഷ്ടമായിരുന്നു. അക്കാലത്ത് മാധ്യമങ്ങൾ ഇരുവരേയും ചേർത്ത് വാർത്തകൾ എഴുതി വിടുമ്പോൾ ശ്രീവിദ്യ അതിനെ എതിർത്ത് സംസാരിച്ചിരുന്നില്ല.’ കമലിനോടൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ച ശേഷം ശ്രീവിദ്യയ്ക്ക് പ്രണയം തോന്നുകയായിരുന്നു. വൺ സൈഡ് ലവ് ആയിരുന്നു. പക്ഷെ കമലിന് സിനിമയായിരുന്നു മുഖ്യം. അത് പലപ്പോഴും അദ്ദേഹം ശ്രീവിദ്യയോട് പറഞ്ഞിട്ടുമുണ്ട്. ഒരുപാട് പേർ ശ്രീവിദ്യയെ പറ്റിച്ച് പണം സ്വന്തമാക്കിയിട്ടുണ്ട്. ഭർത്താവ് ജോർജുമായുള്ള വിവാഹ?ബന്ധം തകർന്നശേഷം കടക്കെണിയിലായ ശ്രീവിദ്യയെ ആരും തിരിഞ്ഞ് നോക്കിയിരുന്നില്ല.’
കാൻസർ ബാധിച്ചതോടെയാണ് അവർ ചെന്നൈ ഉപേക്ഷിച്ച് കേരളത്തിലേക്ക് അഞ്ജാതവാസത്തിന് എത്തിയത്. സിനിമയിലുള്ള ആർക്കും ശ്രീവിദ്യ എവിടെയാണ് താമസമെന്ന് അറിയില്ലായിരുന്നു. ആരെയും കാണാൻ അവർക്കും താൽപര്യമുണ്ടായിരുന്നില്ല. മരണത്തോട് അടുത്തപ്പോഴാണ് സഹായിയെ വിട്ട് കമൽഹാസനെ കാണണമെന്ന ആഗ്രഹം അറിയിച്ചത്.
ശ്രീവിദ്യയുടെ ആ?ഗ്രഹം അറിഞ്ഞ് അദ്ദേഹം കാണാൻ ഓടി എത്തുകയും ചെയ്തു. പക്ഷെ മുറിക്കുള്ളിലേക്ക് കമൽഹാസനെ അല്ലാതെ മറ്റാരേയും കയറ്റിയില്ല. ശ്രീവിദ്യയെ കണ്ട് തിരികെ എത്തിയ കമൽഹാസൻ അവരുടെ രൂപം കണ്ട ഷോക്കിൽ നിർത്താതെ കരയുകയായിരുന്നു. കാരണം അസുഖം മൂലം മുടിയും അഴകും എല്ലാം നഷ്ടപ്പെട്ട് ശരീരമൊക്കെ മെലിഞ്ഞ വല്ലാത്തൊരു അവസ്ഥയിലായിരുന്നു ശ്രീവിദ്യ.
കമൽഹാസൻ കണ്ട് മടങ്ങി വൈകാതെ ശ്രീവിദ്യ മരിച്ചു. കമൽഹാസൻ പൊതുവെ മരണം കേട്ടാൽ കരയാറില്ല.’ ‘അത് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്. പക്ഷെ മൂന്ന് തവണ മാത്രം മരണ വാർത്ത കേട്ട് അദ്ദേഹം കരഞ്ഞു. അതിൽ ഒന്ന് സ്വന്തം അമ്മയുടേയും മറ്റൊന്ന് സഹോദരിയുടേയും മൂന്നാമത്തേത് ശ്രീവിദ്യയുടേതുമായിരുന്നു. മരണത്തോട് അടുത്തപ്പോൾ ശ്രീവിദ്യ പറഞ്ഞ ഒരേയൊരു പേര് തന്റേത് മാത്രമാണല്ലോ എന്നോർത്തായിരുന്നു അദ്ദേഹം കരഞ്ഞതെന്നാണ് ചെയ്യാർ ബാലു പറഞ്ഞത്.