ചെയ്തത് തെറ്റായി പോയി, നിനക്ക് അർഹതപ്പെട്ടത് തന്നെ; ദിൽഷയോട് ക്ഷമ പറഞ്ഞ് ജാസ്മിൻ

145

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രം തിരുത്തിക്കൊണ്ട് ലേഡി വിന്നറായാരിക്കുകയാണ് ദിൽഷ പ്രസന്നൻ. നൂറ് ദിവസം വീട്ടിൽ സർവൈവ് ചെയ്തുകൊണ്ട് താൻ നേടിയെടുത്ത വിജയം എന്നാൽ ഒരുപാട് വിഷമമാണ് സമ്മാനിച്ചതെന്ന് ദിൽഷ പറയുന്നു. അമ്പത് ലക്ഷം രൂപയും ട്രോഫിയുമാണ് ദിൽഷയ്ക്ക് സമ്മാനമായി ലഭിച്ചത്. എന്നാൽ റോബിൻ ഫാൻസ് കാരണമാണ് ദിൽഷ ജയിച്ചതെന്നും ഒറ്റയ്ക്ക് നിന്ന് കളിക്കുകയല്ല ദിൽഷ ചെയ്തതെന്നുമൊക്കെ ആരോപണം ഉയർന്നിരുന്നു. അർഹതയില്ലാത്ത കൈകളിലാണ് നാലാം സീസണിന്റെ കപ്പ് ഇരിക്കുന്നതെന്ന ആരോപണം സോഷ്യൽമീഡിയയിലടക്കം വലിയ ചർച്ചയാവുകയായിരുന്നു.

ഇപ്പോഴും ചർച്ചകളിൽ തർക്കം അവസാനിക്കുന്നുമില്ല. തനിക്ക് വേണ്ടി വോട്ട് ചെയ്തവരോടുള്ള നന്ദി അറിയിക്കാൻ മാത്രമാണ് ദിൽഷ സോഷ്യൽമീഡിയയുടെ മുന്നിലെത്തിയത്. മറ്റ് വിവാദങ്ങളും ചർച്ചകളും ഒന്നും ദിൽഷ അറിഞ്ഞമട്ട് കാണിക്കുന്നില്ല. തന്നെ വിജയിയായി പ്രഖ്യാപിച്ചപ്പോൾ ചിരിക്കുന്ന ഒരു മുഖം പോലും എനിക്ക് ചുറ്റും ഉണ്ടായിരുന്നില്ലെന്നാണ് ദിൽഷയുടെ പ്രതികരണം. ബിഗ്ബോസിന് അകത്തു തന്നെ ദിൽഷയുടെ വിജയത്തെ അംഗീകരിക്കുന്നവരുണ്ടായിരുന്നില്ല.

Advertisements

മോഹൻലാൽ ക്ഷണിച്ചപ്പോൾ മാത്രം ദിൽഷയെ അഭിനന്ദിക്കാനായി താരങ്ങളെത്തിയതും വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് ദിൽഷയുടെ പ്രതികരണം.’എന്നെ സ്നേഹിച്ച ഒരുപാട് പേരുണ്ടെന്ന് എനിക്കറിയാം. അവരോടെല്ലാം തീർത്താൽ തീരാത്ത നന്ദിയുണ്ട്. ഞാൻ പുറത്തിറങ്ങിയപ്പോൾ മുതൽ നിരവധി വോയ്സ് മെസേജുകളും വീഡിയോകളുമെല്ലാം കാണുന്നുണ്ട്. അവയിലെല്ലാം എന്നോട് സ്നേഹം പ്രകടിപ്പിക്കുന്നത് ഞാൻ അറിഞ്ഞു.’- എന്നും ദിൽഷ കഴിഞ്ഞദിവസം പ്രതകരിച്ചു.

ALSO READ- അതിന് ശേഷം വിരാടിനെ കണ്ടിട്ട് പോലുമില്ല; ഗോസിപ്പ് കോളങ്ങളിൽ ചൂടൻ ചർച്ചയായിരുന്ന വിരാട് കോലി-തമന്ന പ്രണയ കഥ ഇങ്ങനെ

ദിൽഷയ്ക്ക് അർഹതപ്പെട്ടത് ആയിരുന്നില്ല ബിഗ് ബോസ് ടൈറ്റിലെന്ന് ആരോപിക്കുമ്പോഴും നാല് സീസണുകളിൽ ഇതാദ്യമായാണ് ഒരു ലേഡി ബിഗ് ബോസ് വിന്നറാകുന്നത് എന്നതും ശ്രദ്ധേയമാണ്. ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷമുള്ള നിമിഷം ഉണ്ടായിട്ടും ആ വേദിയിൽവെച്ച് അങ്ങനെയൊന്ന് സന്തോഷിക്കാൻ കഴിഞ്ഞില്ലെന്ന് ദിൽഷ പറഞ്ഞിരുന്നു. ഒരാളുടെ ജീവിതത്തിൽ അത്രയും വലിയ സന്തോഷമൊക്കെ ഒരിക്കലെ കിട്ടുള്ളു, അതാണ് സന്തോഷിക്കാൻ കഴിയാതെ പോയതെന്നും വിഷമത്തോടെ ദിൽഷ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ദിൽഷയുടെ ഇന്റർവ്യുവിൽ പറഞ്ഞ ഓരോ കാര്യങ്ങളും വളരെ ശക്തമായിട്ടാണ്. ദിൽഷയുടെ വാക്കുകൾ കേട്ടതോടെ കുറ്റബോധം തോന്നിയ മനസുമായി രണ്ട് പേർക്ക് രംഗത്തെത്തിയിരിക്കുകയാണ്, ജാസ്മിനും നിമിഷയും. ഇരുവരും സമൂഹ മാധ്യമങ്ങളിൽ വളരെ അക്ടീവാണ്. കഴിഞ്ഞ ദിവസം ദിൽഷയുടെ ഇന്റവ്യു പുറത്തെത്തിയപ്പോൾ നിമിഷയാണ് ആണ് ആദ്യ പ്രതികരണമായി രംഗത്ത് എത്തിയത്.

‘ഈ വീഡിയോ എന്റെ ഹൃദയം തകർക്കുന്നതാണ്. സത്യം പറഞ്ഞാൽ ഷോയിലെ എന്റെ ഇഷ്ട വ്യക്തിയല്ല ദിൽഷ. അതിന്റെ കാരണങ്ങൾ ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്. എങ്കിലും. ഞങ്ങൾ എല്ലാവരും അവളെ അഭിനന്ദിക്കണമായിരുന്നു. ആ വീടിനുള്ളിൽ അവൾ നൂറ് ദിവസം നിന്നു. അതൊരു എളുപ്പമുള്ള ടാസ്‌കല്ല. അവളത് ചെയ്തു’- എന്നാണ് നിമിഷ പറയുന്നത്.

‘ഞങ്ങളുടെ ഇഷ്ട മത്സരാർത്ഥിയായ റിയാസ് ജയിച്ചില്ല എന്നത് കാരണം സങ്കടത്തിലായ ഞാൻ അവളെയൊന്ന് അഭിനന്ദിക്കാൻ പോലും പോയില്ലെന്നതിൽ എനിക്ക് വിഷമമുണ്ട്. അവൾ വിജയം അർഹിക്കുന്നുണ്ടോ ഇല്ലയോ എന്നത് വേറെ വിഷയമാണ്. പക്ഷെ നൂറ് ദിവസം തികച്ചതിന് അവളെ ഞങ്ങൾ അഭിനന്ദിക്കണമായിരുന്നു’-നിമിഷ പറയുന്നു.

ALSO READ- അന്ന് അർച്ചന സുശീലനെ അടിക്കാനായി മീൻ ചട്ടിയുമായി ആ അമ്മച്ചി പാഞ്ഞുവന്നു, മുൻ ഭർത്താവിന്റെ സഹോദരിക്ക് സംഭവിച്ചത് വെളിപ്പെടുത്തി ആര്യ

നിമിഷക്ക് പിന്നാലെ ജാസ്മിനും ദിൽഷയോട് സോറി പറഞ്ഞ് എത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് ജാസ്മിനും ദിൽഷയോട് സോറി പറഞ്ഞിട്ടുള്ളത്. ഒരു മനുഷ്യൻ എന്ന നിലക്ക് ദിൽഷയോട് അങ്ങനെ ചെയ്തത് മോശമായി പോയി എന്നാണ് ജാസ്മിൻ പറഞ്ഞത്. റിയാസിന്റെ വിഷമത്തിൽ പങ്കുചേർന്നപ്പോൾ അവളെയൊന്ന് ആശംസകൾ അറിയിക്കാൻ കഴിഞ്ഞില്ല.

ബിഗ് ബോസ് വീട്ടിൽ എത്ര തല്ലും വഴക്കും ഉണ്ടാക്കിയാലും അവസാനം എനിക്ക് ദിൽഷയോട് പിണക്കമൊന്നും ഉണ്ടായിരിക്കില്ല. എവിടെയൊക്കെയോ ദിൽഷയോട് ഒരു കണക്ഷൻ എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങനെയിരുന്നിട്ട് പോലും എനിക്ക് അവളെയൊന്ന് അഭിനന്ദിക്കാൻ സാധിച്ചില്ല. അതിന് ശേഷവും ഞങ്ങൾ കണ്ടിരുന്നു. പക്ഷേ ഒന്നും സംസാരിക്കാൻ സാധിക്കുമായിരുന്ന ഒരു മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ.

റിയാസ് വല്ലാതെ കരയുകയും വിഷമിക്കുകയും ചെയ്യുകയായിരുന്നു. അത് കണ്ടപ്പോൾ ഞാനും വല്ലാത്ത അവസ്ഥയിലായിപ്പോയി. പക്ഷേ ഇതൊന്നും ഒരു ന്യായീകരണമല്ല. ഇത് നീ അർഹിക്കുന്ന വിജയമാണെന്ന് ജാസ്മിൻ പറഞ്ഞു.

Advertisement