ആ കഥാപാത്രം മമ്മൂട്ടി ഗംഭീരമാക്കും, പക്ഷേ മോഹന്‍ലാലിനെ വെച്ച് ചെയ്യാനായിരുന്നു ധൈര്യം, അദ്ദേഹം അതിഗംഭീരമാക്കി, ചെറിയാന്‍ കല്‍പകവാടി പറയുന്നു

655

സംവിധായകന്‍ മോഹന്‍ സംവിധാനം ചെയ്ത് മോഹന്‍ലാലും ശോഭനയും നായികാനായകന്മാരായി എത്തിയ ചിത്രമായിരുന്നു പക്ഷേ. 1994ല്‍ ആയിരുന്നു ചിത്രം തിയ്യേറ്ററുകളിലെത്തിയത്. അക്കാലത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു പക്ഷേ.

Advertisements

സ്വന്തം കുടുംബത്തെ രക്ഷിക്കാന്‍ വേണ്ടി കാമുകിയെ ഉപേക്ഷിച്ച് ധനികയായ യുവതിയെ വിവാഹം കഴിക്കേണ്ടി വരുന്ന ബാലചന്ദ്രന്‍ എന്നയാളുടെ കഥയാണ് ചിത്രം പറയുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി.

Also Read: എന്നെ വളര്‍ത്തിയ രീതിയേ ശരിയല്ല, കള്ളം പറയും മോഷ്ടിക്കും, 17ാമത്തെ വയസ്സില്‍ വീട്ടില്‍ നിന്നും ഇറങ്ങിയ ഞാന്‍ ഇതുവരെ തിരിച്ച് പോയിട്ടില്ല, തുറന്നുപറഞ്ഞ് തിങ്കള്‍ ഭല്‍

ചിത്രത്തിന്റെ ത്രഡ് കിട്ടിയപ്പോള്‍ എല്ലാവരും ചോദിച്ചത് നായകന്‍ മമ്മൂട്ടിയല്ലേ എന്നായിരുന്നു. എന്നാല്‍ താന്‍ പറഞ്ഞത് നായകന്‍ മോഹന്‍ലാല്‍ ആയിരിക്കുമെന്നും ലാലിന്റെയടുത്ത് കഥ പറഞ്ഞപ്പോള്‍ ഉഗ്രനാണെന്നായിരുന്നു മറുപടിയെന്നും അദ്ദേഹം പറയുന്നു.

മോഹന്‍ലാലിനെ വെച്ച് ആ ചിത്രം ചെയ്യാന്‍ തനിക്ക് ധൈര്യമുണ്ടായിരുന്നു. ലാലിന് അടീയും ഇടിയും കുത്തും വെട്ടുമൊക്കെ വളരെ ക്വയറ്റായിട്ട് ചെയ്യാന്‍ കഴിയുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം അതൊക്കെ സീരിയസ് ആയിട്ട് തന്നെ കാണുമായിരുന്നുവെന്നും ചെറിയാന്‍ കല്‍പകവാടി.

Also Read: നോ പറയേണ്ടിടത്ത് മനോഹരമായി നോ പറയും, ഫ്രഞ്ച് സിനിമയിലേക്ക് വിളിച്ചാലും അത് പഠിച്ച് ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് ദൈവം തന്നിട്ടുണ്ട്, തുറന്നുപറഞ്ഞ് അഹാന

മമ്മൂട്ടിയെ കൊണ്ട് ഇതൊന്നും പറ്റില്ലെന്ന് അല്ല പറയുന്നത്. അദ്ദേഹത്തെ കൊണ്ടും ഇതെല്ലാം ചെയ്യാന്‍ പറ്റും. മമ്മൂട്ടിയാണെങ്കിലും ഗംഭീരമായി ചെയ്‌തേനെ, പക്ഷേ ലാല്‍ അതിഗംഭീരമായി ചെയ്തില്ലേ, എല്ലാം ഉഗ്രനായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement