ഇന്ന് ചെമ്പരത്തിയിലെ അവസാന ദിവസമായിരുന്നു, ആദ്യത്തെ സീരിയൽ ആയതു കൊണ്ടാകാം മനസ്സിൽ വല്ലാത്ത ഒരു വിങ്ങൽ : കഥാപാത്രത്തിൽ നിന്ന് പുറത്ത് കടക്കുന്നതിന്റെ സങ്കടം അറിയിച്ച് കീർത്തി ഗോപിനാഥിന്റെ കുറിപ്പ്

167

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സീരിയൽ ആണ് സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന ചെമ്പരത്തി. വളരെ പെട്ടന്നാണ് ചെമ്പരത്തി എന്ന സീരിയലും അതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരായത്.

നാല് വർഷം കൊണ്ട് ആയിരത്തോളം എപ്പിസോഡുകൾ വിജയകരമായി പൂർത്തിയാക്കിയ സീരിയൽ അവസാനിച്ചു. സീരിയലിലെ ഓരോ പ്രധാന താരങ്ങളും അനുഭവം പങ്കുവച്ച് ഇൻസ്റ്റഗ്രാമിൽ എത്തിയിരുന്നു. അക്കൂട്ടത്തിൽ ഇതാ കീർത്തി ഗോപിനാഥിന്റെ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisements

ALSO READ

ആ രഹസ്യം സിനിമയിൽ വർക്ക് ചെയ്തവർക്ക് തന്നെ അറിയില്ല ; ചിലപ്പോൾ ഡയറക്ടർക്ക് മാത്രമേ അറിയുകയുള്ളൂ : തൊണ്ണൂറ്റിഎട്ടിൽ ഇറങ്ങിയ ആ സിനിമയിലെ രഹസ്യത്തെ കുറിച്ച് മഞ്ജു വാര്യർ

സുബ്രു എന്ന കഥാപാത്രത്തെയാണ് ചെമ്പരത്തി എന്ന സീരിയലിൽ കീർത്തി ഗോപിനാഥ് അവതരിപ്പിച്ചത്. കേന്ദ്ര നായകനായി എത്തുന്ന ആനന്ദ് കൃഷ്ണന്റെ (സ്റ്റെബിൻ ജാക്കോബ്) ഉറ്റസുഹൃത്ത് ആണ് സുബ്രു. കീർത്തി ഗോപിനാഥിന്റെ ആദ്യത്തെ സീരിയൽ ആണ് ചെമ്പരത്തി. അതിലെ കഥാപാത്രത്തെ പ്രേക്ഷകർ അംഗീകരിച്ചതിന്റെ സന്തോഷവും കഥാപാത്രത്തിൽ നിന്ന് പുറത്ത് കടക്കുന്നതിന്റെ സങ്കടവും കീർത്തി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഇന്ന് ചെമ്പരത്തിയിലെ അവസാന ദിവസമായിരുന്നു. ആദ്യത്തെ സീരിയൽ ആയതു കൊണ്ടാകാം മനസ്സിൽ വല്ലാത്ത ഒരു വിങ്ങൽ.. ഈ ഒരു കുടുംബം എന്നും എക്കാലവും മിസ്സ് ചെയ്യും. ഒന്നും അല്ലാതിരുന്ന എന്നെ കൈ പിടിച്ചു ഇവിടം വരെ എത്തിച്ച ഡോ. എസ് ജനാർദ്ദനൻ സാറിനോടും സീ കേരളം ചാനലിനോടും, ഇതിന്റെ സ്‌ക്രിപ്റ്റ് റൈറ്റർ സുമേഷ് ചാത്തന്നൂർ സാറിനോടും, ഷാജി നൂറനാട് സാറിനോടും ഒരായിരം നന്ദിയും കടപ്പാടും അറിയിക്കുന്നു.

ALSO READ

വളരെ ചെറിയൊരു സർജറിയായിരുന്നു, അതിൽ നിന്നും മുക്തമായികൊണ്ടിരിക്കുകയാണ് ; തനിയ്ക്ക് നൽകിയ സ്‌നേഹത്തിന് ആരാധകർക്ക് നന്ദി അറിയിച്ച് ശിൽപ ബാല

ആദ്യം മുതൽ അവസാനം വരെ എന്റെ ഈ യാത്രയിൽ കട്ട സപ്പോർട്ടായി എന്റെ കൂടെ നിന്ന, എനിക്കായി ഫാൻ പേജും ഫാൻ ഗ്രൂപ്പും തുടങ്ങിയ, അതിലെ അംഗങ്ങളായ ഓരോരുത്തർക്കും പിന്നെ എല്ലാ ഫേസ് ബുക് ഇൻസ്റ്റാഗ്രം സുഹൃത്തുക്കൾക്കും ഹൃദയത്തിൽ തൊട്ട് നന്ദി പറയുന്നു. നന്ദി..നന്ദി..നന്ദി.. ഇനിയും സ്‌ക്രീനിലൂടെ നിങ്ങളെയൊക്കെ രസിപ്പിക്കാൻ സാധിക്കും എന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം സുബ്രു എന്ന കീർത്തി ഗോപിനാഥ് എന്നാണ് നടന്റെ ഇൻസ്റ്റഗ്രാം കുറിപ്പിലെ വാക്കുകൾ.

 

View this post on Instagram

 

A post shared by Keerthi Gopinath (@keerthigopinath78)

Advertisement