സെറ്റിലെ ഇടവേളയില്‍ എല്ലാവരും ‘വിസ്‌കി’ കുടിക്കുന്നു; തനിക്കും അമ്മയ്ക്കും ഓരോ ഗ്ലാസ് തന്നു; പിന്നെ സംഭവിച്ചത്,.. നടിയുടെ വെളിപ്പെടുത്തല്‍

289

മലയാളികള്‍ ഒരിക്കലും മറക്കാത്ത ചിത്രമാണ് ചെമ്പരത്തി. അതിലൂടെ ശോഭന എന്ന നായിക താരമായി മാറി. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഓര്‍മ്മകള്‍ അടുത്തകാലത്ത് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം പങ്കുവച്ചു. ആദ്യ ദിവസം തന്നെയുണ്ടായ ചില രസകരമായ നിമിഷങ്ങളെക്കുറിച്ചാണ് താരം പറയുന്നത്.

Advertisements

‘കൊല്ലത്തായിരുന്നു ചിത്രീകരണം. ഷൂട്ടിങ് തുടങ്ങിയ ദിവസം തന്നെ രസകരമായ ഒരു അനുഭവം ഉണ്ടായി. രാവിലെ െസറ്റില്‍ ഇടവേളയായപ്പോള്‍ എല്ലാവരും വിസ്കി കുടിക്കുന്നു. ഞാനും അമ്മയും ഞെട്ടി. പ്രൊഡക്‌ഷന്‍ ബോയ് ഗ്ലാസില്‍ വിസ്കി െകാടുക്കുന്നു.

എല്ലാവരും വാങ്ങി കുടിക്കുന്നു. എനിക്കും അമ്മയ്ക്കും ഓരോ ഗ്ലാസ് കൊണ്ടു തന്നു. ‘വേണ്ട… ഞങ്ങള്‍ വിസ്കി കുടിക്കില്ല…’ എന്നു പറഞ്ഞു നിരസിച്ചപ്പോഴാണ് ചിരിയോെട അയാള്‍ പറയുന്നത്, ‘ഇതു ജീരകവെള്ളമാണ്.’

നിര്‍മാതാവ് എസ്.കെ നായരുടെ ലീല ഹോട്ടലിലായിരുന്നു താമസം. അദ്ദേഹത്തിന്‍റെ ഭാര്യ എപ്പോഴും ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. വലിയ ആഡംബരങ്ങള്‍ ഒന്നുമില്ല. സെറ്റിലെല്ലാം ലുങ്കിയും മുണ്ടുമൊക്കെ ഉടുത്തു കുറച്ചു പേര്‍.

ആദ്യ നാലു ദിവസം എനിക്കു വലിയ നിരാശയായിരുന്നു. മധുസാര്‍ മാത്രമാണ് ഒരു വലിയ താരം. രാഘവനും സുധീറുമൊക്കെ പുതിയ ആളുകള്‍. പക്ഷേ പതിയെപ്പതിയെ കഥാപാത്രത്തെ ഇഷ്ടപ്പെട്ടു തുടങ്ങി. അപ്പോഴും ഈ സിനിമ ആരു കാണുമെന്ന സംശയത്തിലായിരുന്നു ഞാന്‍. പക്ഷേ ചിത്രം വലിയ വിജയമായി..’

കടപ്പാട് : വനിത

Advertisement