വെടിവെയ്പ്പും പോര്‍വിളികളുമായി മണിര്തനം ചിത്രം ചെക്ക ചിവന്ത വാനം ഇടിവെട്ട്‌ ട്രെയിലര്‍

40

പുറത്തിറങ്ങാനിരിക്കുന്ന മണിരത്‌നത്തിന്റെ മള്‍ട്ടിസ്റ്റാര്‍ ചിത്രം ചെക്ക ചിവന്ത വാനത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

വെടിവെയ്പ്പും പോര്‍വിളികളുമായി സഹോദരങ്ങളുടെ കഥ പറയുന്ന സിനിമയാണിത്. ട്രെയിലറിലും ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ എല്ലാ മൂഡും മണിരത്‌നം കൊണ്ടു വന്നിട്ടുണ്ട്.

Advertisements

വിജയ് സേതുപതി, അരവിന്ദ് സാമി, സിമ്പു, അരുണ്‍ വിജയ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ജയസുധ, ജ്യോതിക, ഐശ്വര്യ രാജേഷ്, അദിതി റാവു ഹൈദരി, ത്യാഗരാജന്‍, പ്രകാശ് രാജ്, ഡയാന ഇരപ്പ, മന്‍സൂര്‍ അലി ഖാന്‍, ശിവ അനന്ദ് തുടങ്ങിയവരാണ മറ്റ് അഭിനേതാക്കള്‍.

ഏ.ആര്‍. റഹ്മാനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം. ചെക്കചിവന്ത വാനത്തിന്റെ രണ്ടാമത്തെ ട്രെയിലറാണിത്. മണിരത്‌നവും സുഭാസ്‌കരനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം.

Advertisement