സൂക്ഷിച്ച് വെച്ച പണം മുഴുവന്‍ ചെലവായി; ഭക്ഷണം പോലും കഴിക്കാതെ കൂട്ടി വെച്ച പൈസക്ക് ചേച്ചിക്ക് സാരി വാങ്ങി അലഹാബാദില്‍ നിന്നും കൊണ്ടുവന്നു: കഷ്ടപ്പാടിനെ കുറിച്ച് സുരാജ്

483

മലയാളികളുടെ പ്രിയതാരമാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്. കോമഡി ഷോകളിലൂടെ അഭിനയരംഗത്തെത്തിയ താരം, തുടക്കകാലത്ത് നിരവധി മികച്ച ഹാസ്യകഥാപാത്രങ്ങളെയാണ് സമ്മാനിച്ചത്. പിന്നീട് സീരിയസായ കഥാപാത്രങ്ങളെ മികവുറ്റതാക്കി ക്രിട്ടിക്‌സിന്റെ മുഴുവന്‍ കൈയ്യടിയും നേടാനും താരത്തിനായി.

ഇപ്പോഴിതാ നായകകഥാപാത്രങ്ങളിലും തിളങ്ങുകയാണ് സുരാജ്. താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രങ്ങള്‍ എല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. അതേസമയം, കുടുംബത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന താരമാണ് സുരാജ്.

Advertisements

സുരാജിന്റെ ഭാര്യയാണ് സുപ്രിയ. ഇരുവര്‍ക്കും മൂന്ന് മക്കളാണുള്ളത്. ബന്ധുക്കളുമായും സുരാജ് അടുത്ത ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. ഇപ്പോഴിതാ ഒരുകാലത്ത് ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകളും പ്രതിസന്ധികളും നേരിടേണ്ടി വന്നതിനെ കിറിച്ച് പറയുകയാണ് സുരാജ്.

ALSO READ- തകര്‍ന്ന സമയത്ത് സാമ്പത്തിക അച്ചടക്കം ഉണ്ടാക്കി മോഹന്‍ലാലിനെ വിറ്റെടുത്തവനാണ് ആന്റണി; അപ്പോള്‍ ലാല്‍ ആന്റണിയെ ആശ്രയിക്കും; സിബി മലയിലിന്റെ പ്രശ്‌നമെന്താണ് എന്ന് ശാന്തിവിള ദിനേശ്

താന്‍ പണ്ട് അലഹബാദില്‍ നിന്നും ആക്‌സിഡന്റായിട്ടു പോലും തിരികെ വരുമ്പോള്‍ ഒരു സാരി കയ്യില്‍ പിടിച്ച് സഹോദരിക്ക് വേണ്ടി കൊണ്ടുവന്ന അനുഭവമാണ് താരം പങ്കുവെക്കുന്നത്. തന്റെ പുസ്തകത്തില്‍ പങ്കുവെച്ച അനുഭവത്തെക്കുറിച്ച് താരത്തോട് അഭിമുഖ്തിനിടെയാണ് ചോദ്യമുയര്‍ന്നത്.

താന്‍ ചേച്ചിയുടെ കല്യാണത്തിനായി വരുന്നതിനിടെയാണ് അലഹബാദില്‍ വച്ച് അപകടമുണ്ടാകുന്നത്. അതുവരെ വിവാഹത്തിനായി സൂക്ഷിച്ചുവെച്ച പണം അപകടത്തെ തുടര്‍ന്ന് ചിലവായെന്നും ഭക്ഷണം പോലും കഴിക്കാതെ പൈസ പിന്നീട് താന്‍ കൂട്ടിവെയ്ക്കുകയായിരുന്നു എന്നാണ് സുരാജ് പറയുന്നത്. അന്ന് കൂട്ടി വെച്ച പൈസക്ക് ചേച്ചിക്ക് ഒരു സാരി വാങ്ങിയെന്നുമാണ് സുരാജ് പറയുന്നത്. ആ സാരി തന്റെ ചേച്ചി ഇപ്പോഴും സൂക്ഷിക്കുന്നുണ്ടെന്നും സുരാജ് പറയുകയാണ്.

ALSO READ- ദീപിക കാവി ധരിച്ചാല്‍ പ്രശ്‌നം; സ്മൃതി ഇറാനി കാവി ബി ക്കിനി ധരിച്ച് മത്സരത്തിന് എത്തിയാല്‍ ഒരു കുഴപ്പവുമില്ല; പിതൃ സ്വത്താക്കാനുള്ള ശ്രമമാണോ; ആഞ്ഞടിച്ച് ട്വീറ്റ്, വൈറല്‍

അക്കാലത്തൊക്കെ കാര്യങ്ങള്‍ പെട്ടെന്ന് അറിയിക്കാറില്ല. കത്തിലൂടെയാണ് കാര്യം അറിയിക്കുക. അലഹബാദില്‍ ആക്‌സിഡന്റ് നടക്കുമ്പോള്‍ വീട്ടിലേക്ക് ലെറ്ററിലൂടെയാണ് അറിയിച്ചത്. എന്റെ ചേച്ചിയുടെ കല്യാണമാണ് ആകെക്കൂടി കയ്യില്‍ ഇരുന്ന പൈസയെല്ലാം പോയി.

അവസാനം കുറച്ച് പൈസ മാറ്റിവെച്ച് അതില്‍ നിന്നും ചേച്ചിക്ക് ഒരു ഡ്രസും വാങ്ങിയാണ് വീട്ടിലേക്ക് ചെല്ലുന്നത്. അതെന്റെ പുസ്തകത്തില്‍ ഞാന്‍ എഴുതിയിട്ടുണ്ട്’- എന്നാണ് താരം സുരാജ് പറയുന്നത്.

Advertisement