നടൻ ആര്യ വിവാഹ വാഗ്ദാനം നൽകി ചതിച്ചു എന്ന പരാതിയുമായി ആഴ്ചകൾക്ക് മുൻപാണ് വിഡ്ജ എന്ന യുവതി പരാതിയുമായി വന്നത്. ശ്രീലങ്കക്കാരിയായ വിഡ്ജ ജർമൻ സ്വദേശിയാണ്. വിവാഹ വാഗ്ദാനം നൽകി ആര്യ 70 ലക്ഷം രൂപ പറ്റിച്ചു എന്നാണ് കേസ്.
ജർമൻ ബേസ്ഡ് അഭിഭാഷകൻ മുഖാന്തരം ഓൺലൈനിലൂടെയാണ് വിഡ്ജ പരാതി നൽകിയത്. ആര്യയുടെ സിനിമ നിരോധിക്കണം എന്നായിരുന്നു യുവതിയുടെ ആവശ്യം.
ALSO READ
കേസിൽ ആര്യ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായിട്ടുണ്ട്. പരാതി കേട്ട കോടതി, കേസിൽ കുടുതൽ വിവരങ്ങൾ അന്വേഷിച്ച് ആഗസ്റ്റ് 17 ന് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്.
ഇതിന്റെ ഭാഗമായി ആര്യക്ക് സെമൻസ് അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് ആര്യ ഹാജരായത്. മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം നടനെ വിട്ടയച്ചു.
ALSO READ
കുഞ്ഞ് ജനിച്ച സന്തോഷത്തിലാണ് താരമിപ്പോൾ. അതിനിടയിലാണ് ഇപ്പോൾ ഈ വനിതയുടെ പരാതിയും നൂലാമാലകളും ഉണ്ടാകുന്നത്. ആര്യയും സയേഷയും പ്രണയിച്ച് വിവാഹിതരാവുകയായിരുന്നു.
ഗജനികാന്ത് എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ചതിലൂടെ ഇരുവരും പ്രണയത്തിലാവുകയും 2019 ൽ വിവാഹിരാവുകയും ചെയ്തത്. കഴിഞ്ഞ മാസമാണ് ആര്യയ്ക്കും സയേഷയ്ക്കും ഒരു പെൺ കുഞ്ഞ് പിറന്നത്.