അനിയത്തിപ്രാവ് കഴിഞ്ഞ് നിങ്ങടെ നല്ല സിനിമയൊന്നുമില്ലെന്ന് പ്രേക്ഷകന, വായടപ്പന്‍ മറുപടി നല്‍കി കുഞ്ചാക്കോ ബോബന്‍

33

തന്നെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചയാള്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടി നല്‍കി നടന്‍ കുഞ്ചാക്കോ ബോബന്‍.

ചാക്കോച്ചാ നല്ലൊരു സിനിമ അടുത്തെങ്ങാനും കാണാന്‍ പറ്റുമോ അനിയത്തിപ്രാവ് കഴിഞ്ഞിട്ടൊന്നും കാണാന്‍ പറ്റിയിട്ടില്ല.’-ഇങ്ങിനെയായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ വിമര്‍ശകന്റെ കമന്റ്.

Advertisements

ചാക്കോച്ചന്റെ മറുപടി ഇങ്ങിനെ: മണിച്ചിത്രത്താഴ് കാണൂ , അനിയത്തിപ്രാവിനു ശേഷം എത്ര നല്ല സിനിമകള്‍ റിലീസ് ചെയ്തു.

താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പരസ്യവിഡിയോക്ക് താഴെയായിരുന്നു കമന്റും മറുപടിയും. ചാക്കോച്ചന്റെ മറുപടി വൈറലായതോടെ വിമര്‍ശകന്‍ കമന്റ് നീക്കം ചെയ്തു.

തട്ടുംപുറത്ത് അച്യുതന്‍, അള്ള് രാമേന്ദ്രന്‍ എന്നിവയാണ് ചാക്കോച്ചന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. നിലവില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസില്‍ ചാക്കോച്ചന്‍ ഡോക്ടറുടെ വേഷത്തില്‍ എത്തുന്നുണ്ട്.

ജിസ് ജോയ് ചിത്രം, സൗബിന്‍ ഷാഹിര്‍, ഗപ്പി സംവിധായകന്‍ ജോണ്‍ പോള്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഇവയാണ് പുതിയ പ്രോജക്ടുകള്‍.

Advertisement