മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് നടൻ നവീൻ അറയ്ക്കൽ. പരമ്പരകളിൽ തിളങ്ങി നിൽക്കുക താരയാണ് താരമിപ്പോൾ. ഇപ്പോഴിതാ ബിഗ്ബോസ് മലയാളം നാലാം സീസണിലെ മത്സരാർത്ഥിയായും തിളങ്ങുകയാണ് നടൻ. സീരിയലുകളിലെ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ നവീൻ സ്റ്റാർ മാജിക് ഗെയിം ഷോയിൽ എത്തിയതോടെയാണ് ആരാധകർ ഏറ്റെടുത്തത്. വളരെയധികം ആക്ഷേപങ്ങളും പരിഹാസങ്ങളും കേട്ട ശേഷമാണ് ഇന്ന് കാണുന്ന നിലയിലേക്ക് താരം എത്തിയത്.
പരമാവധി ചവിട്ടി താഴ്ത്താൻ പലരും ശ്രമിച്ചുവെന്നും നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കുടുംബവുമാണ് കരുത്തായിരുന്നതെന്ന് ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ പറയുകയാണ് നവീൻ. ചവിട്ടിയ മുള്ള് വഴികളിൽ താൻ ഏറ്റവും കൂടുതൽ കേട്ടത് ഭാഗ്യമില്ലാത്തവനെന്ന വിളിയായിരുന്നുവെന്നും നവീൻ പറയുന്നു.
ALSO READ
നവീന്റെ വാക്കുകൾ, നവീനുണ്ടെങ്കിൽ സീരിയൽ പാതി വഴി നിൽക്കുമെന്നും റേറ്റിങ് കുത്തനെ ഇടിയുമെന്നുമൊക്കെ ചിലർ ഒരു കാലത്ത് കഥകളിറക്കിയിരുന്നു. അഭിനയ മേഖലയിൽ ആ കഥ കാട്ടു തീ പോലെ പടർന്നു. തീരെ അവസരങ്ങൾ കിട്ടാതായി. വരുമാനം നിലച്ചു. നാണക്കേടും എന്തുചെയ്യുമെന്ന അങ്കലാപ്പും ചിന്തകളെ വരിഞ്ഞ് മുറുക്കി. പിന്നെയും തളരാൻ തയ്യാറാകാത്ത മനസുമായി പൊരുതി. അതിന് ഗുണമുണ്ടായി. അനുഭവിച്ച സ്ട്രഗിളുകളുടെയും ചെയ്ത സാക്രിഫൈസുകളുടെയും ഫലമാണ് ഇന്നത്തെ ജീവിതം. കോളജിൽ പഠിക്കുന്ന കാലത്ത് അഭിനയ മോഹമുണ്ടായിരുന്നില്ല. മോഡലിങ്ങും റാംപ് ഷോസും പരസ്യ ചിത്രങ്ങളുമൊക്കെ ചെയ്തിരുന്നു. എന്റെ ബന്ധുവാണ് നടി ഉണ്ണി മേരി. അവരുടെ സഹോദരൻ മാർട്ടിൻ അങ്കിൾ വഴിയാണ് ആദ്യ സീരിയലായ സമയം സംഗമത്തിൽ അഭിനയിച്ചത്.
കായംകുളം കൊച്ചുണ്ണി എന്ന സീരിയൽ കണ്ട് അഭിനയത്തോട് വലിയ താത്പര്യം തോന്നിത്തുടങ്ങി. ആക്ഷൻ രംഗങ്ങളും അത്തരം കഥാപാത്രങ്ങളും എനിക്കിഷ്ടമായിരുന്നു. അങ്ങനെ കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥാകൃത്ത് അനിൽ. ജി.എസിനെ പോയി കണ്ടു. അദ്ദേഹം മിന്നൽ കേസരി എന്ന സീരിയലിൽ അവസരം തന്നു. അതിൽ നായകനായെങ്കിലും സീരിയൽ 50 എപ്പിസോഡിൽ നിന്നുപോയി. നൊമ്ബരത്തിപ്പൂവെന്ന മറ്റൊരു സീരിയലിന്റെ അവസാന ഭാഗത്തും ചെറിയ വേഷത്തിലെത്തിയെങ്കിലും അതും വിജയമായില്ല. അതോടെയാണ് ഞാൻ ഭാഗ്യമില്ലാത്തവനാണെന്ന പേര് വീണതും പ്രതിസന്ധി തുടങ്ങിയതും.
ബിസിനസ്സ് കുടുംബമാണ് എന്റേത്. ഡിഗ്രി കഴിഞ്ഞ് ഒരു വർഷത്തോളം വെബ് ഗൈഡായി ജോലി ചെയ്തു. അതിനുശേഷം ബാങ്കിൽ ജോലി കിട്ടി. മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് മിന്നൽ കേസരിയിൽ അവസരം ലഭിച്ചത്. അതിനിടെ ജോലി വിട്ടു. വിവാഹവും കഴിഞ്ഞു. എന്റേയും സിനിയുടേയും പ്രണയ വിവാഹമാണ്. എന്റെ സുഹൃത്തിന്റെ സുഹൃത്താണ് സിനി. അങ്ങനെയാണ് ഞങ്ങൾ പരിചയപ്പെട്ടത്. സീരിയൽ നിന്ന് പോകുകയും ഭാഗ്യക്കേടിന്റെ ഭാരം പുറത്ത് വീഴുകയും ചെയ്തതോടെ വലിയ പ്രതിസന്ധിയിലായി. പക്ഷേ കുടുംബവും ഭാര്യയും സപ്പോർട്ട് ചെയ്തു.
ചെറിയ വേഷങ്ങൾ പലതും ചെയ്തെങ്കിലും വഴിത്തിരിവായത് ബാലാമണിയിലെ അവസരമാണ്. അതിലെ അള്ള് രാഘവൻ എന്ന കഥാപാത്രമായിരുന്നു എന്റെ റീ എൻട്രിക്ക് വഴിതെളിച്ചത്. അത് ഹിറ്റായതോടെ അമ്മയിലേക്ക് വിളിച്ചു. അതിലെ സി.ഐ അർജുൻ എന്ന പൊലീസ് കഥാപാത്രവും ഹിറ്റായി. പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. എന്റെ യഥാർത്ഥ പേര് നവീൻ തോമസ് എന്നാണ്. പക്ഷേ എല്ലാ മേഖലയിലും ഒരുപാട് നവീൻ തോമസുമാരുണ്ടെന്ന് തോന്നിയപ്പോൾ ഞാൻ തന്നെയാണ് നവീൻ അറയ്ക്കൽ എന്ന് തിരുത്തിയത്.
ALSO READ
അതിനൊരു പഞ്ചുണ്ടെന്ന് തോന്നി. അറയ്ക്കൽ കുടുംബ പേരാണ്. ഫിറ്റ്നസ് സംരക്ഷിക്കുന്നതിൽ യാതൊരു വിട്ടു വീഴ്ചയുമില്ല. ഒരു നടനെ സംബന്ധിച്ച് അതൊരു വലിയ ഘടകമാണ്. എന്ന് കരുതി നല്ല ശരീരം കൊണ്ടു മാത്രം കാര്യമില്ല. മുഖത്തും വല്ലതുമൊക്കെ വരണം’ എന്നും നവീൻ പറയുന്നുണ്ട്.