ഞാൻ നിന്നെ സ്‌നേഹിക്കുന്നു, നമുക്ക് വിവാഹം കഴിക്കാം; തൃഷയോട് വിവാഹാഭ്യർത്ഥന നടത്തി ചാർമി കൗർ

173

തൃഷ കൃഷ്ണൻ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയ നായികയാണ് . വർഷങ്ങൾ എത്ര കഴിഞ്ഞാലും ആരാധകർക്ക് എന്നും പ്രിയപ്പെട്ട നായിക.

Advertisements

നിവിൻ പോളി നായകനായി എത്തിയ ഹേയ് ജൂഡിലൂടെ താരം മലയാളത്തിലും തിളങ്ങി. നിരവധി ഭാഷകളിൽ സൂപ്പർ സ്റ്റാറുകളുടെ നായികയായി തിളങ്ങിയ താരം 96 അടക്കം ഒരുപിടി വിജയചിത്രങ്ങളുമായി വീണ്ടും ആരാധകരുടെ പ്രിയം പിടിച്ചെടുക്കുകയാണ്.

താരത്തിൻറെ 36ാമത്തെ പിറന്നാളായിരുന്നു ഇന്ന്. നിരവധിപ്പേരാണ് താരത്തിന് പിറന്നാൾ ആശംസകളുമായി സോഷ്യൽ മീഡിയയിലടക്കം എത്തിയത്.

അതിനിടെ താരത്തിനോട് വിവാഹാഭ്യർത്ഥന നടത്തിയിരിക്കുകയാണ് നടി ചാർമി കൗർ. ട്വിറ്ററിലൂടെയാണ് താരത്തിൻറെ വിവാഹാഭ്യർത്ഥന.

ബേബി ഞാൻ നിന്നെ സ്‌നേഹിക്കുന്നു. നമുക്ക് വിവാഹം കഴിക്കാം. ഇപ്പോൾ അത് അനുവദനീയമാണെന്നായിരുന്നു’ താരം ട്വീറ്റ് ചെയ്തത്.

തൃഷയ്‌ക്കൊപ്പമുള്ള ചിത്രവും ചാർമി പോസ്റ്റ് ചെയ്തതിരുന്നു. ഏതായാലും താരത്തിൻറെ ട്വീറ്റിന് നന്ദിയറിച്ച് തൃഷയും രംഗത്തെത്തിയിട്ടുണ്ട്.

Advertisement