മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിൽ ഒരു മൃഗത്തെയും വെട്ടരുത്, പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല ; ചർച്ചയായി നിഖില വിമലിന്റെ വാക്കുകൾ : വിഷയം ട്രോളൻമാരും ഏറ്റെടുത്തു

171

പശുവിന്റെ പേരിൽ മനുഷ്യരെ ആക്രമിക്കുന്ന വാർത്തകൾ അസ്വസ്ഥപ്പെടുത്തുന്ന ഈ നാട്ടിൽ ഇന്നും ഇതൊരു രാഷ്ട്രീയ തർക്ക വിഷയമാണ്. ഇന്ത്യയിൽ ബീഫ് നിരോധിച്ച പല സംസ്ഥാനങ്ങളുമുണ്ട്. ഈ വിഷയത്തിൽ തന്റെ രാഷ്ട്രീയ കാഴ്ച്പാട് തുറന്ന് പറഞ്ഞ നടി നിഖില വിമലിന്റെ മറുപടി വലിയ കൈയ്യടി നേടിയിരുന്നു. പശുവിന് മാത്രമായി എന്തിനാണ് ഈ ഇളവ് എന്നായിരുന്നു നടി നിഖില വിമൽ ചോദിച്ചത്.

ജോ ആന്റ് ജോ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. നിഖില പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ല.

Advertisements

ALSO READ

പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേൽ താൻ പെട്ടേനെ, ഇപ്പോഴല്ലേ ട്രെൻഡ് വന്നത് ; മീ ടൂ മൂവ്മെന്റിനെതിരായ ധ്യാൻ ശ്രീനിവാസന്റെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

പശുവിനെ വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടിൽ ഇല്ല. മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിൽ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കിൽ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കിൽ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്’ ജോ ആൻഡ് ജോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മൈൽ സ്റ്റോൺ ഒരു സ്യകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭമുഖത്തിലാണ് നിഖില ഈ വിഷയത്തിൽ പ്രതികരിച്ചത്.

നിഖിലയുടെ അഭിപ്രായത്തിന് കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. ബീഫ് നിരോധനമൊക്കെ വലിയ ചർച്ച ചെയ്യപ്പെട്ട കേരളത്തെ കുറിച്ചാണ് നടിയുടെ തുറന്ന് പറച്ചിൽ എന്നത് ചിലരെയെങ്കിലും ചൊടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ നിഖില കേന്ദ്രകഥാപാത്രമായി എത്തുന്ന ജോ ആന്റ് ജോ പ്രദർശനം തുടരുകയാണ്.

നിഖില വിമലിന്റെ മറുപടി ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. നിഖിലയുടെ അഭിപ്രായത്തിന് കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. ബീഫ് നിരോധനമൊക്കെ വലിയ ചർച്ച ചെയ്യപ്പെട്ട കേരളത്തെ കുറിച്ചാണ് നടിയുടെ തുറന്ന് പറച്ചിൽ എന്നത് ചിലരെയെങ്കിലും ചൊടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ നിഖില കേന്ദ്രകഥാപാത്രമായി എത്തുന്ന ജോ ആന്റ് ജോ പ്രദർശനം തുടരുകയാണ്.

കുതിരയെ മാറ്റി പശുവിനെ വെച്ചാൽ വെട്ടാൻ പറ്റില്ലല്ലോ എന്ന് അവതാരകൻ പറയുമ്പോൾ പശുവായാലും എരുമയായാലും ഞാൻ വെട്ടും എന്ന് നടി പറയുന്നതായാണ് ട്രോളിൽ ചിത്രീകരിച്ചിരിക്കുന്നത്. അപ്പോൾ അയ്യോ ഇവളെന്റെ ഗോമാതാവിനെ വെട്ടുന്നേ, കള്ളക്കളി കള്ളക്കളി എന്ന് അവതാരകൻ പറയുന്നതായ ട്രോളാണ് ശ്രദ്ധ നേടുന്നത്. യോദ്ധ എന്ന സിനിമയിലെ അപ്പുക്കുട്ടനും അശോകനും ആൽമരച്ചോട്ടിലിരുന്ന് ചെസ്സ് കളിക്കുന്ന രംഗത്തോട് ഉപമിച്ചാണ് ട്രോൾ.

ALSO READ

മാളവിക ജയറാം സിനിമയിലേയ്ക്ക് ; വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായികയായാണ് അരങ്ങേറ്റം എന്ന് റിപ്പോർട്ടുകൾ

‘പശുവിനെ വെട്ടാൻ പറ്റില്ലല്ലോ എന്നായിരുന്നു അവതാരകന്റെ ചോദ്യം, എന്നാൽ എന്തുകൊണ്ട് പറ്റില്ല എന്നാണ് നിഖില തിരിച്ച് ചോദിക്കുന്നത്. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് ഇതെങ്കിൽ ഒരു മൃഗത്തേയും വെട്ടരുത്. അല്ലെങ്കിൽ എന്തിനേയും വെട്ടാം. ഇവിടെ അങ്ങനെ ഒരു നിയമമില്ല.’ നിഖില പറയുന്നു.

അവതാരകൻ ആദ്യം ചോദിക്കുമ്പോൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് താരത്തിന് വ്യക്തമായിരുന്നില്ല. എന്നാൽ കൃത്യമായി പശുവിനെ ഇവിടെ വെട്ടാൻ കഴിയില്ലല്ലോ എന്ന് ചോദിച്ചതോടെയാണ് ഇതിലെ രാഷ്ട്രീയം നിഖിലയ്ക്ക് വ്യക്തമാകുന്നത്. ഇതോടെ അതുവരെ ഉത്തരം നൽകിയ നിഖില ആയിരുന്നില്ല പിന്നീടങ്ങോട്ട് പ്രതികരിച്ചത്. ആര് പറഞ്ഞു നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പറ്റില്ല എന്ന മറു ചോദ്യത്തോടെയാണ് നിഖില ഉത്തരം പറയാൻ ആരംഭിച്ചത്.

Advertisement