എന്താണ് അങ്ങേരുടെ വർക്ക്, അപ്പപ്പാ, ശരിക്കും അത്ഭുതം തോന്നി! എന്താണ് ആ ശരീരം, കാലെല്ലാം ഫുൾ വിരിച്ചു ഇരിക്കും, എന്നെകൊണ്ട് പറ്റില്ല : ചർച്ച ചെയ്യപ്പെട്ട് മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങൾ

84

ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ‘ആറാട്ട്’. സിനിമ തിയ്യേറ്ററുകളിൽ വിജയമായിരുന്നില്ലെങ്കിലും മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് ഒ.ടി.ടിയിൽ പ്രദർശനം തുടരുന്നത്.

‘ജില്ലയിൽ ഞാൻ കണ്ട ഒരു ജാംബവാൻ അത് ലാലേട്ടനാണ്. എന്താണ് അങ്ങേരുടെ വർക്ക്, അപ്പപ്പാ, ശരിക്കും അത്ഭുതം തോന്നി. എന്താണ് ആ ശരീരം, കാലെല്ലാം ഫുൾ വിരിച്ചു ഇരിക്കും, എന്നെകൊണ്ട് പറ്റില്ല അത്.

Advertisements

ALSO READ

ആറ് വട്ടം ഫ്രാൻസിസ് അങ്ങനെ ചെയ്ത് കഴിഞ്ഞാണ് ഞാൻ യസ് പറഞ്ഞത്: പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ശ്രുതി രാമചന്ദ്രൻ

അത് മാതിരി ബോഡി ഫ്ളെക്സിബിൾ ആയി അദ്ദേഹം വെച്ചിരിക്കുന്നു. ഞാൻ എന്തെങ്കിലും ഒരു തെറ്റ് കണ്ടുപിടിക്കാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കും. പക്ഷെ ഒന്നും കിട്ടില്ല.

നമ്മളെ പോലെ അധികം തമിഴ് ഒന്നും പുള്ളിക്ക് വരില്ല പക്ഷെ ആക്ഷൻ പറഞ്ഞാൽ കഥാപാത്രമായി ആ മുഖമൊക്കെ മാറി വെറിയോടെയുള്ള അഭിനയം. ഉന്മയാ എനക്ക് മിക പെരിയ അനുഭവം.

ALSO READ

ഹോട്ട് ആണെന്ന് പറയുന്നതിൽ എനിക്ക് കുഴപ്പം ഒന്നുമില്ല, അതേ നല്ലതല്ലേ എന്ന് അനിഘ സുരേന്ദ്രൻ

ജില്ലയുടെ ആക്ഷൻ ഡയറക്ടർ സ്റ്റണ്ട് സിൽവ പറഞ്ഞ വാക്കുകൾ ഞാൻ മലയാളമാക്കി എഴുതിയതാണിത്. ഈ പ്രായത്തിലും ബോഡി ഫ്ളക്സിബിലിറ്റിയുടെ കാര്യത്തിൽ ഇദ്ദേഹം പുലിയാണ്,’ രാഹുൽ മാധവ് ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസം ആറാട്ടിന്റെ ഫൈറ്റ് രംഗങ്ങളുടെ മേക്കിങ് വീഡിയോ പുറത്തുവന്നിരുന്നു. ഫെബ്രുവരി 18നാണ് ആറാട്ട് റിലീസ് ചെയ്തത്. ആമസോൺ പ്രൈമിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. ശ്രദ്ധ ശ്രീനാഥ് ആണ് മോഹൻലാലിന്റെ നായികയായി എത്തിയത്.

നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കെ.ജി.എഫിലെ ഗരുഡ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രം.

 

Advertisement