ബോക്സ് ഓഫീസില്‍ ചരിത്ര വിജയം കുറിച്ചിരിക്കുകയാണ് രജനികാന്ത്-നെല്‍സണ്‍ ചിത്രം ജയിലര്‍. മലയാളി താരങ്ങള്‍ ഉള്‍പ്പടെ തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങള്‍ ഒന്നിച്ച ചിത്രം 600 കോടി എന്ന നേട്ടവും പിന്നിട്ട് മുന്നോട്ട് കുതിക്കുകയാണ്. മോഹന്‍ലാലിന്റേയും വിനായകന്റേയും ചിത്രത്തിലെ പ്രകടനം കേരളക്കരയിലും വലിയ ഓളമാണ് ഉണ്ടാക്കുന്നത്.
ചിത്രം റെക്കോര്‍ഡ് കളക്ഷന്‍ നേടുന്നതിനിടെ രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായി രജനീകാന്ത് മാറിയതായി റിപ്പോര്‍ട്ട് വന്നിരുന്നു. തമിഴ് ഇന്‍ഡസ്ട്രിയില്‍ തന്നെ ചരിത്ര വിജയമായി ജയിലര്‍ മാറിയതിന് പിന്നാലെ സണ്‍ പിക്ചേഴ്സ് മേധാവി കലാനിധി മാരന്‍ രജനികാന്തിനെ കണ്ട് 100 കോടിയുടെ ചെക്ക് കൈമാറിയിരുന്നു.
ഇപ്പോഴിതാ ജയിലര്‍ കണ്ട് വിനായകന്റെ മികച്ച അഭിനയത്തിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് ചാണ്ടി ഉമ്മന്‍. വിനായകന്റെ പെര്‍ഫോമന്‍സ് നല്ലതായിരുന്നുവെന്നും ചിത്രത്തില്‍ വയലന്‍സ് ഇത്തിരി കൂടുതലാണെന്നേയുള്ളൂവെന്നും എല്ലാം ഊഹിക്കാവുന്നതാണെന്നും വില്ലന്‍ അടിപൊളിയായിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ തിരക്കുകൡലായതിനാല്‍ ചാണ്ടി ഉമ്മന് ജയിലര്‍ കാണാന്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ വേട്ടെടുപ്പെല്ലാം അവസാനിച്ചതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന് സിനിമ കാണാനെത്തിയത്. പാലായിലെ തിയ്യേറ്ററിലെത്തിയാണ് ചാണ്ടി ഉമ്മന് ജയിലര്‍ കണ്ടത്.
ചാണ്ടി ഉമ്മനൊപ്പം മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ജയിലര്‍ ഓടിടി റിലീസ് ചെയ്തുവെന്ന് അറിഞ്ഞുവെന്നും തിയ്യേറ്ററില്‍ അവസാന പ്രദര്‍ശനമായതുകൊണ്ടാണ് ഇപ്പോള്‍ കാണാനെത്തിയതെന്നും ചാണ്ടി ഉമ്മന് സിനിമ കണ്ടിറങ്ങിയതിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു.