മോഡേണ്‍ സില്‍ക്ക് സ്മിത, ആഞ്ജലീന ജോളി, ഇന്ത്യന്‍ എമി ജാക്‌സണ്‍ തുടങ്ങിയ വിശേഷണങ്ങളുമായി പാതിമലയാളി ചന്ദ്രികാ രവി തെന്നിന്ത്യന്‍ സിനിമയിലേക്ക്

42

പാതി മലയാളിയും പാതി തമിഴ്നാട്ടുകാരിയുമായ ഒരു പെണ്‍കുട്ടിയാണ് ചന്ദ്രികാ രവി . മിസ് വേള്‍ഡ് ഓസ്ട്രേലിയ, മിസ് ഇന്ത്യ ഓസ്ട്രേലിയ, മിസ് മാക്സിം ഇന്ത്യ തുടങ്ങി നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി ടൈറ്റിലുകള്‍ നേടി. ഇപ്പോള്‍ സിനിമയിലും ഭാഗ്യം പരീക്ഷിക്കാനിറങ്ങുകയാണ് ചന്ദ്രിക.

ഞാന്‍ ഒരു തമിഴ്-മലയാളി പെണ്‍കുട്ടിയാണ്. എനിക്ക് ഒരു വലിയ ആഗ്രഹമുണ്ടായിരുന്നു സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുകയാണെങ്കില്‍ അത് മലയാളത്തിലോ തമിഴിലോ ആയിരിക്കണമെന്ന്. ചന്ദ്രികാ രവി പറയുന്നു.

Advertisements

രാജ് ബാബു സംവിധാനം ചെയ്യുന്ന സെയ്, സന്തോഷ് പി ജയകുമാര്‍ സംവിധാനം ചെയ്യുന്ന ഇരുട്ട് അറയില്‍ മുരട്ട് കുത്ത് എന്നിങ്ങനെ രണ്ട് ചിത്രങ്ങള്‍ ചന്ദ്രികയുടേതായി ഈ വര്‍ഷം പുറത്തിറങ്ങും. ഇരുട്ട് അറയില്‍ മുരട്ട് കുത്ത് അഡല്‍ട്ട് കോമഡി വിഭാഗത്തില്‍പ്പെട്ട ചിത്രമാണ്.

ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ് ചന്ദ്രികയുടെ ജനനം. കുട്ടിക്കാലം മുതല്‍ തന്നെ നൃത്തത്തിനോടും അഭിനയിത്തിനോടും കടുത്ത താല്‍പര്യമുണ്ടായിരുന്നു. മര്‍ഡോക്ക് യൂണിവേഴ്‌സിറ്റി, ന്യൂയോര്‍ക്ക് ഫിലിം അക്കാദമി എന്നിവിടങ്ങളില്‍ നിന്ന് അഭിനയത്തില്‍ ഡിപ്ലോമയും കരസ്ഥമാക്കിയാണ് ചന്ദ്രിക സിനിമയില്‍ ഭാഗ്യം പരീക്ഷിക്കുന്നത്.

മോഡേണ്‍ സില്‍ക്ക് സ്മിത, ആഞ്ജലീന ജോളി എന്നൊക്കെ സിനിമയില്‍ എത്തും മുന്നെ വിളിപ്പേരുണ്ട് ചന്ദ്രികക്ക്. എമി ജാക്‌സണുമായും താരതമ്യം ചെയ്യുന്നവരുണ്ട്. ഈ വിളികളൊക്കെ ആസ്വദിക്കുന്നുണ്ട് ചന്ദ്രിക. രാജ് ബാബുവിന്റെ സെയ് ആണ് ചന്ദ്രികയുടെ ആദ്യ സിനിമ. അതിനു ശേഷം സന്തോഷ് പി ജയകുമാര്‍ സംവിധാനം ചെയ്യുന്ന ഇരുട്ടറയില്‍ മുരട്ടു കുത്ത് എന്ന സിനിമയില്‍ അഭിനയിക്കും.

ഇത് അഡല്‍റ്റ് ഹ്യൂമര്‍ ഗണത്തിലുള്ള സിനിമയാണ്.ഈ വര്‍ഷാവസാനം രണ്ടു സിനിമകളും പുറത്തിറങ്ങും. സൗന്ദര്യവും ആത്മവിശ്വാസവും ആവോളം കൈമുതലായുള്ള ചന്ദ്രികക്ക് ഈ രംഗത്ത് നല്ല ഭാവിയുണ്ടെന്നാണ് സിനിമാക്കാര്‍ കരുതുന്നത്.

Advertisement