ആരാധകരുടെ പ്രിയപ്പെട്ടവരാണ് നടി ചന്ദ്ര ലക്ഷ്മണും, നടൻ ടോഷ് ക്രിസ്റ്റിയും. ഇവരുടെ വിവാഹവാർത്ത പുറത്തുവന്നതോടെ പ്രേക്ഷകരും സന്തോഷത്തിലായിരുന്നു. അപ്രതീക്ഷിതമായാണ് ഇരുവരും ഒന്നിച്ചത്. വിവാഹശേഷം തങ്ങളുടെ കുഞ്ഞ് വിശേഷം പോലും പങ്കുവെച്ച് താരങ്ങൾ എത്താൻ തുടങ്ങി, കുഞ്ഞ് പിറന്നതും വീട്ടിലെ ആഘോഷങ്ങൾ അങ്ങനെ എല്ലാം പങ്കുവെക്കാൻ തുടങ്ങി. യൂട്യൂബ് ചാനലിൽ സജീവമായ ഈ ദമ്പതികൾ ഇപ്പോൾ മകൻറെ പിറന്നാളിന് പിന്നാലെ രണ്ടാം വിവാഹ വാർഷികം ആഘോഷിച്ചിരിക്കുകയാണ്.
ഇന്ന് ഞങ്ങളുടെ രണ്ടാം വിവാഹ വാർഷികം അഥവാ ചന്തു എൻറെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് രണ്ടുവർഷം തികയുന്നു. ചേർത്തുവച്ച ദൈവത്തിനും കുടുംബാംഗങ്ങൾക്കും നന്ദി… കഴിഞ്ഞ ആഴ്ചയായിരുന്നു അച്ചുവിൻറെ (അഥഅഅച) എശൃേെ യശൃവേറമ്യ.. നിങ്ങളുടെ സ്‌നേഹവും പ്രാർത്ഥനയും ഞങ്ങൾക്ക് ഒപ്പം എന്നത്തേയും പോലെ ഉണ്ടാവും എന്ന് പ്രതീക്ഷയോടെ.. ടോഷ് കുറിച്ചു.
പിന്നാലെ ഇവർക്ക് ആശംസ അറിയിച്ച് നിരവധി പേരാണ് എത്തിയത്. അതേസമയം സ്വന്തം സുജാത എന്ന പരമ്പരയിൽ അഭിനയിക്കുന്ന സമയത്താണ് ഇരുവരും കൂടുതൽ അടുത്തത്. നേരത്തെ പരിചയമുണ്ടായിരുന്നെങ്കിലും ജസ്റ്റ് സുഹൃത്തുക്കൾ മാത്രമായിരുന്നു. ഇവരുടെ സൗഹൃദത്തെക്കുറിച്ച് ഇവരുടെ വീട്ടുകാർക്കും നന്നായി അറിയാമായിരുന്നു.
അങ്ങനെ രണ്ടു കുടുംബത്തിന്റെ സമതത്തോടെ ഇവർ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ചന്ദ്ര ലക്ഷ്മണും ടോഷും വ്യത്യസ്ത മതത്തിൽ പെട്ടവർ ആണെങ്കിൽ പോലും വീട്ടുകാർക്ക് അതിന് യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ല. ഒരുപക്ഷേ വിവാഹമേ ഇനി ജീവിതത്തിൽ ഉണ്ടാവില്ല എന്ന് കരുതിയിരുന്ന സമയത്താണ് ആ സൗഭാഗ്യം ഇവരെ തേടി എത്തിയത്. ഇന്ന് സന്തോഷകരമായ ഒരു കുടുംബ ജീവിതം നയിക്കുകയാണ് ചാന്ദ്രയും ടോഷും. ഇത് കാണുമ്പോൾ ആരാധകരും ഒത്തിരി സന്തോഷത്തിലാണ്.