കുഞ്ഞ് വയറൊക്കെ വന്ന് തുടങ്ങി, പുതിയ ഫോട്ടോ പങ്കുവച്ച് ടോഷ് ക്രിസ്റ്റി; ചന്ദ്രയ്ക്ക് ആശംസകളുമായി ആരാധകർ!

69

ഒരു കാലത്ത് സിനിമയിലും സീരിയലുകളിലും ഒരേ പോലെ തിളങ്ങി ഇപ്പോഴും സീരിയൽ രംഗത്ത് ശക്തമായ സാന്നിദ്യമായി തുടരുന്ന താര സുന്ദരിയാണ് നടി ചന്ദ്രാ ലക്ഷമണൻ. സീരിയൽ നടൻ ടോഷ് ക്രിസ്റ്റിയെ ആണ് ചന്ദ്ര ലക്ഷമണ്ഡ വിവാഹം കഴിച്ചിരിക്കുന്നത്.

അതേ സമയം ആരാധകർക്ക് ഇടയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട താര വിവാഹങ്ങളിൽ ഒന്നായിരുന്നു ചന്ദ്ര ലക്ഷ്മണി ന്റേയും സീരിയൽ താരം ടോഷ് ക്രിസ്റ്റിയുടേയും വിവഹം. തന്നെ മനസിലാക്കുന്ന, തന്റെ തൊഴിലിനെ ബഹുമാനിക്കുന്ന, കുടുംബത്തെ സ്നേഹിക്കുന്ന ഒരു പങ്കാളിക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് ഇടയിലാണ് ചന്ദ്ര ടോഷിനെ കണ്ടുമുട്ടുന്നതും പ്രണയത്തിൽ ആകുന്നതും.

Advertisements

ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത സീരിയലിന്റെ സെറ്റിൽ വെച്ചാണ് ടോഷും ചന്ദ്രയും കണ്ടുമുട്ടുന്നത്. ഇപ്പോൾ സ്വന്തം സുജാത പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇരുവരും ചേർന്നാണ്. പരസ്പരം കണ്ട് ഇഷ്ടപ്പെട്ടശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഇക്കഴിഞ്ഞ നവംബറിൽ ഇരുവരും വിവാഹിതരായത്.

ALSO READ- ‘പഴയ ചിരിയും, സ്‌നേഹവും അതുപോലെയുണ്ട്’; മലയാളത്തിന്റെ അമ്മ കവിയൂർ പൊന്നമ്മയെ സന്ദർശിച്ച് നടി ഊർമിള ഉണ്ണി!

ഇപ്പോൾ ഇരുവരും ജീവിതത്തിൽ കുഞ്ഞ് അതിഥിയെ കാത്തിരിക്കുകയാണ്. തങ്ങളുടെ വിവാഹം നടന്ന റിസോട്ടിൽ വന്ന്, അവിടെ വച്ച് വീഡിയോ പകർത്തിയാണ് ചന്ദ്ര ഗർഭിണിയാണ് എന്ന സന്തോഷ വാർത്ത ഇരുവരും പങ്കുവച്ചത്.

ഈ സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ നേരത്തെ തന്നെ ഇരുവരും അറിയിച്ചിരുന്നു. ഇപ്പോഴിതാ ചന്ദ്രയ്ക്ക് ഒപ്പമുള്ള ഒരു ഫോട്ടോ ആണ് ഇപ്പോൾ ടോഷ് പങ്കുവച്ചിരിയ്ക്കുന്നത്. ചിത്രത്തിന് പ്രത്യേകിച്ച് ക്യാപ്ഷൻ ഒന്നും ഇല്ലാതെയാണ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്.

ALSO READ- ഒരിക്കലും ദിലീപേട്ടൻ അങ്ങനെ ചെയ്യില്ല, ദിലീപേട്ടനെ എനിക്ക് വളരെ വ്യക്തമായി അറിയാം, ദിലീപേട്ടനെ കുടുക്കിയതാണ്; ദിലീപിനെ പിന്തുണച്ച് നടി പ്രവീണ

ജിമ്മിൽ വെച്ച് എടുത്ത ഫോട്ടോയാണ് വൈറലായകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ചന്ദ്രയ്ക്ക് കുഞ്ഞ് വയറൊക്കെ വന്ന് നിൽക്കുന്നതായി കാണാം. താര ജോഡികളോടുള്ള ഇഷ്ടം അറിയിച്ചുകൊണ്ടുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. സൂപ്പർ ജോഡി, ലവ് ബേർഡ്സ് എന്നിങ്ങനെയാണ് കമന്റുകൾ.

പൊതുവെയുള്ള സെലിബ്രിറ്റി കപ്പിൾസ് ചെയ്യുന്നത് പോലെ ഗർഭകാലത്തെ എല്ലാ വിശേഷങ്ങളും നിരന്തരം ആരാധകരോട് പങ്കുവെയ്ക്കാറൊന്നുമില്ല. എങ്കിലും തങ്ങളുടെ സ്വകാര്യ ജീവിതത്തിലെ സന്തോഷങ്ങൾ വേണ്ട രീതിയിൽ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.

Advertisement