എന്റെ സുനിക്ക് പിറന്നാൾ ആശംസകൾ ; ഷാജുവിന്റേയും ചാന്ദ്‌നിയുടേയും ചിത്രം ഏറ്റെടുത്ത് ആരാധകർ

117

മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഷാജു ശ്രീധർ. പ്രേക്ഷകർക്ക് സുപരിചിതയായ ചാന്ദിനിയെയാണ് താരം വിവാഹം ചെയതത്. അഭിനയത്തിൽ നിന്നും ഇടവേളയെടുത്തെങ്കിലും നൃത്തവിദ്യാലയവുമായി സജീവമാണ് ചാന്ദിനി.

കലാ രംഗത്തുള്ളവരുടെ ദാമ്പത്യം പലപ്പോഴും ഇടയ്ക്കു വച്ച് വഴി പിരിഞ്ഞു പോകാറുണ്ട് പക്ഷേ മുന്നോട്ട് പോകും തോറും കൂടുതൽ സ്‌നേഹത്തോടെ കരുത്തോടെ ജീവിയ്ക്കുന്നതിന് ഉദാഹരണമാണ് ഈ ദമ്പതികൾ.

Advertisements

ALSO READ

സാമന്ത നാഗചൈതന്യ വിഷയത്തിൽ ഒരു ‘ട്വിസ്റ്റ്’ ; അമ്മായിയച്ഛനെ സ്‌നേഹത്തോടെ ‘മാമ’ എന്ന് വിളിച്ച് സാമന്ത

മാതാപിതാക്കളെപ്പോലെ തന്നെ മക്കളും കലാരംഗത്ത് താൽപര്യംമുള്ളവരാണ്. മൂത്ത മകളായ നന്ദന സിനിമയിൽ അരങ്ങേറുന്നതിന്റെ സന്തോഷം പങ്കിട്ട് ഷാജു എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഷാജു പങ്കിടുന്ന വിശേഷങ്ങളെല്ലാം തന്നെ വളരെ പെട്ടെന്ന് വൈറലാകാറുണ്ട്.

സുനിയെന്നാണ് ഷാജു ചാന്ദ്നിയെ വിളിക്കുന്നത്. സുനിക്ക് പിറന്നാളാശംസ അറിയിച്ചുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. എത്ര വിജയിച്ചാലും എന്നും നിന്റെ സ്നേഹത്തിന് മുൻപിൽ തോൽക്കുന്നതാണ് എനിക്കിഷ്ടമെന്ന് മുൻപ് ഷാജു കുറിച്ചിരുന്നു. എന്റെ സുനിക്ക് പിറന്നാളാശംസകൾ എന്നായിരുന്നു ഇത്തവണ കുറിച്ചത്. ചാന്ദിനിക്കൊപ്പമുള്ള മനോഹരമായ ഫോട്ടോയും നടൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ALSO READ

ഇപ്പോളും നിങ്ങൾ വിർജി ൻ ആണോയെന്ന ചോദിച്ചവന് ചുട്ടമറുപടി കൊടുത്ത് ആതിര മാധവ്, താരത്തിന്റെ മറുപടി ഭർത്താവിനെ കൂടി മെൻഷൻ ചെയ്ത്

മിമിക്രി ആർടിസ്റ്റായാണ് ഷാജി കലാരംഗത്തേക്ക് എത്തിയത്. 1995 ൽ പുറത്തിറങ്ങിയ കോമഡി മിമിക്സ് ആക്ഷൻ 500 ലൂടെയായിരുന്നു ഷാജു ബിഗ് സ്‌ക്രീനിലേക്കെത്തിയത്. 21 വർഷം മുൻപായിരുന്നു ഷാജുവും ചാന്ദ്നിയും വിവാഹിതരായത്. ഒളിച്ചോട്ടത്തിന് മെഡൽ ഉണ്ടെങ്കിൽ 21 വർഷം മുൻപ് ഞങ്ങൾക്ക് കിട്ടിയേനെ. നിറമുള്ള നിമിഷങ്ങളും സുഖമുള്ള സ്വപ്നങ്ങളും നനവുള്ള ഓർമ്മകളുടേയും 21 വർഷങ്ങൾ എന്ന കുറിപ്പുമായും ഷാജു എത്തിയിരുന്നു.

മോഹൻലാലുമായുള്ള രൂപസാദൃശ്യത്തെക്കുറിച്ച് നിരവധി പേർ തന്നോട് ചോദിച്ചിട്ടുണ്ടെന്നും ഷാജു പറഞ്ഞിരുന്നു. മിമിക്രിയിൽ നിന്നുള്ള അവസരങ്ങൾ അങ്ങനെയാണ് ലഭിച്ച് തുടങ്ങിയത്. തന്റെ കരിയറിൽ വഴിത്തിരിവായി മാറിയത് ലാലേട്ടനുമായുള്ള സാമ്യമായിരുന്നുവെന്നും ഷാജു നേരത്തെ പറഞ്ഞിട്ടുണ്ട്.

Advertisement