മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. ഉപ്പും മുളകും അവസാനിച്ചതിന് പിന്നാലെയാണ് ചക്കപ്പഴം ആരംഭിച്ചത്. ചെറിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ പരമ്പരയ്ക്ക് കഴിഞ്ഞു. ഉപ്പും മുളകും പോലെ ഒരു കുടുംബ പശ്ചാത്തലത്തിലാണ് ചക്കപ്പഴത്തിന്റെ കഥയും നടക്കുന്നത്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ചക്കപ്പഴത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന സബീറ്റയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ചക്കപ്പഴത്തിൽ നിന്ന് താരവും മാറുകയാണ്. പുതിയ ലളിതാമ്മയെ പരിചയപ്പെടുത്തി കൊണ്ടാണ് സബീറ്റ സീരിയൽ വിടുന്ന കാര്യം പറഞ്ഞത്. ഒപ്പം തന്നെ ലളിതാമ്മയാവാൻ ഇതുവരെ പിന്തുണച്ച എല്ലാവർക്കും നന്ദിയും പറയുന്നുണ്ട്. താരത്തിന്റെ പേസ്റ്റ് സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും ചർച്ചയായിട്ടുണ്ട്. ഇത് നാലാമത്തെ താരമാണ് ചാക്കപ്പഴത്തിൽ നിന്ന് പിൻമാറുന്നത്.
ALSO READ
‘പുതിയ മുഖങ്ങളെ പ്രോത്സാഹിപ്പിക്കുക. പഴയ മുഖങ്ങളെ മറക്കാതിരിക്കുക. നാളെ ഈ ലളിതമാമ്മയെ വലിയ സ്‌ക്രീനിലോ, ഒടിടി പ്ലാറ്റ്ഫോമിലോ, ഒരു പരസ്യത്തിലോ ഒക്കെ കാണുമ്പോൾ ഇപ്പോൾ തന്നുകൊണ്ടിരിക്കുന്നതിലും അധികമായി സ്നേഹവും പ്രോത്സാഹനവും ഒക്കെ തരുക. എങ്ങും പോവില്ല, ഇവിടെത്തന്നെ ഉണ്ടാവും. നിങ്ങളെ ഒക്കെ ചിരിപ്പിച്ചും, ചിന്തിപ്പിച്ചും. ഒത്തിരി സ്നേഹത്തോടെ എന്നുമായിരുന്നു’ സബീറ്റ കുറിച്ചത്. പുതിയ ലളിതാമ്മയ്ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് കൊണ്ടാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്.
സബീറ്റയുടെ മാറ്റം പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്. പോകരുതെന്ന് പറഞ്ഞ് കൊണ്ട് നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. സീരിയൽ വിടാനുള്ള കാരണവും താരം പങ്കുവെയ്ക്കുന്നുണ്ട്. ഒരു ആരാധകന്റെ കമന്റിന് മറുപടിയായിട്ടായിരുന്നു പറഞ്ഞത്. നിങ്ങൾ മാറിയാൽ ഈ ഷോ കാണില്ലെന്നായിരുന്ന ആരാധകന്റെ കമന്റ്. എന്നാൽ മാറിയത് അല്ല. കോൺട്രാക്ട് കാലവധി തീർന്നതാണ് മാറ്റത്തിനു കാരണമെന്ന് താരം കമന്റിന് മറുപടിയായി കുറിച്ചു. കൂടാതെ ഷോ ഇനിയും തുടർന്ന കാണണമെന്നും സബീറ്റ പറയുന്നുണ്ട്.
ALSO READ
ചാക്കപ്പഴത്തിൽ നിന്ന് നാലമത്തെ താരമാണ് മാറുന്നത്. ആദ്യം ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന അർജുൻ ആണ് മാറിയത്. പിന്നീട് ആശ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആശ്വതി ശ്രീകാന്തും ശ്രീകുമാറും പിൻമാറിയിരുന്നു. ഗർഭിണിയായതിനെ തുടർന്നാണ് അശ്വതി മാറിയത്. ശ്രീകുമാറിനും അശ്വതിയ്ക്കും പകരം താരങ്ങൾ എത്തിയിട്ടില്ല. മികച്ച സ്വീകാര്യത നേടി ചക്കപ്പഴം മുന്നോട്ട് പോകുമ്പോഴാണ് ഒന്നിനു പിന്നാലെ ഒന്നായി പഴയ താരങ്ങളുടെ പിൻമാറ്റം.
കുട്ടിക്കാലം മുതലേ പാട്ട് കൂടെയുണ്ടെന്നും ആസ്വദിച്ച് പാടുമ്പോൾ അഭിനയവും വരാറുണ്ടെന്നുമായിരുന്നു മുൻപ് സബീറ്റ പറഞ്ഞത്. പഠനശേഷം നല്ലൊരു ജോലിയായിരുന്നു ലക്ഷ്യം വെച്ചത്.
ALSO READ
ഒരു സഹപ്രവർത്തകനാണ് ചക്കപ്പഴത്തിനെക്കുറിച്ച് പറഞ്ഞതെന്നും അമ്മൂമ്മ വേഷമാണെന്നും പറഞ്ഞിരുന്നു. പ്രായമോ അപ്പിയറൻസോ ഒന്നും പ്രശ്‌നമായിരുന്നില്ല. അങ്ങനെയാണ് ലളിതയായി അഭിനയിച്ച് തുടങ്ങിയതെന്നും താരം മുൻപ് ഒരിക്കൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.