കുളി കഴിഞ്ഞെത്തിയ ഭാര്യയുടെ മുടി ഉണക്കി കൊടുത്ത് റാഫി മുഹമ്മദ്; കല്യാണം കഴിഞ്ഞാലുള്ള ഓരോ അവസ്ഥകളേ, കമന്റടിച്ച് സിദ്ധാർത്ഥ്

127

ചക്കപ്പഴം എന്ന സീരിയലിലൂടെ പ്രേക്ഷക മനസിലേയ്ക്ക് ഇടിച്ചുകയറി കൂടിയ താരമാണ് റാഫി മുഹമ്മദ്. സീരിയലിൽ ഇളയ പുത്രനായ സുമേഷ് എന്ന സുമയായിട്ടാണ് റാഫി എത്തിയത്. ഞൊടിയിടയിൽ പ്രേക്ഷക പ്രിയം നേടിയെടുക്കാൻ നടന് സാധിച്ചു. അടുത്തിടെയാണ് നടൻ വിവാഹ ജീവിതത്തിലേയ്ക്ക് കടന്നത്.

ഇയാളെയൊക്കെ ആരാണ് വിളിച്ചത്, വലിഞ്ഞ് കയറി വന്നിരിയ്ക്കുന്നു; കേൾക്കാത്ത പോലെ വേദന കടിച്ചമർത്തി അവിടെ നിന്ന് ഇറങ്ങി: വിക്ക് കാരണം കാർത്തിക് നേരിട്ടത്

Advertisements

ചക്കപ്പഴം ടീം ഏറ്റെടുത്ത് ആഘോഷമാക്കിയ വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. നിരവധി പേർ നടന് ആശംസകളുമായി രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ വൈറലാവുന്നത് നടനും ഭാര്യയുമൊത്തുള്ള വീഡിയോ ആണ്. ഭാര്യ മഹീനയുടെ നനഞ്ഞ മുടി ഉണക്കി കൊടുക്കുകയാണ് റാഫി.

തനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ എന്ന് പറഞ്ഞ് മഹീന തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ‘ഞങ്ങൾ അറിയാതെ എടുത്ത വീഡിയോ ആണെങ്കിലും, എനിക്ക് ഇത് ഇഷ്ടമായി’ എന്നും മഹീന പറഞ്ഞു.

രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. അതിൽ തട്ടീം മുട്ടീം എന്ന പരമ്പരയിലെ കണ്ണൻ എന്ന കഥാപാത്രമായി എത്തി പ്രേക്ഷക ശ്രദ്ധ നേടിയ സിദ്ധാർത്ഥിന്റെ കമന്റ് ആണ് രസകരം.

വിവാഹ ശേഷമുള്ള ഓരോ അവസ്ഥകളേ എന്നാണ് സിദ്ധാർഥ് കുറിച്ചത്. ഈ കമന്റിന് ‘അതെ അതെ’ എന്ന് പറഞ്ഞ് മഹീനും എത്തിയിട്ടുണ്ട്. ഇരുവരുടെയും ജോഡി പൊരുത്തത്തെയും ആരാധകർ പ്രശംസിക്കുന്നുണ്ട്. വീഡിയോകളും ഫോട്ടോകളും പങ്കുവെയ്ക്കുന്ന കാര്യത്തിൽ മഹീനയും പിന്നിലല്ല.

കീരിയും പാമ്പുമായി ശിവാഞ്ജലി; പ്രണയമുഹൂർത്തം കാത്തിരിക്കുന്ന ആരാധകർക്ക് വീക്കെന്റ് പ്രൊമോ സമ്മാനിച്ചത് യുദ്ധത്തിന്റെ പെരുമ്പറ മുഴക്കം, വീഡിയോ

ടിക്ക് ടോക്ക് താരമായിരുന്നു മഹീന. റാഫിയും ചക്കപ്പഴത്തിലേക്ക് എത്തിയത് ടിക് ടോക് വീഡിയോയിലൂടെ തന്നെയാണ്. വിവാഹ ശേഷം രണ്ട് പേരും ഒന്നിച്ചുള്ള റീൽസ് വീഡിയോ മഹീനയുടെ യൂട്യൂബ് ചാനലുകളിലൂടെ പങ്കുവയ്ക്കാറുണ്ട്.

Advertisement