പ്രഖ്യാപനസമയത്ത് തന്നെ പേരിലെ പ്രത്യേകത കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ ‘അള്ള് രാമേന്ദ്രന്റെ’ ടീസര്‍ പുറത്തെത്തി.
കുഞ്ചാക്കോ ബോബന്‍ ഇതുവരെ കാണാത്ത മട്ടിലുള്ള കഥാപാത്രമാണ് ടീസറില്‍. ‘പോരാട്ട’ത്തിന് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
Advertisements
ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ചാക്കോച്ചനൊപ്പം ചാന്ദ്‌നി ശ്രീധരന്‍, അപര്‍ണ ബാലമുരളി, കൃഷ്ണശങ്കര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സജിന്‍ ചെറുകയില്‍, വിനീത് വാസുദേവന്‍, ഗിരീഷ് എന്നിവര്‍ ചേര്‍ന്നാണ് രചന. ഛായാഗ്രഹണം ജിംഷി ഖാലിദ്. സംഗീതം ഷാന്‍ റഹ്മാന്‍. എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസ്.
Advertisement