ചാക്കോ എന്നോട് ഒരുപാട് കാര്യങ്ങള്‍ ചോദിച്ചിട്ടുണ്ട്; അതൊന്നും ഇവിടെ പറയാന്‍ കൊള്ളൂല; പൊതുവേദിയില്‍ മമ്മൂട്ടി

137

കേരളം തകര്‍ന്നുപോയ ദു രന്തമാണ് 2018ലെ മഹാപ്രളയം. അന്ന് ജീവിതം തന്നെ അടിമുടി മാറിയവരാണ് മിക്ക മലയാളികളും. ലോകമെമ്പാടു നിന്നും സഹായമെത്തിയതോടെയാണ് കേരളം പ്രളയത്തെ അതിജീവിച്ചത്.

ഇപ്പോഴിതാ 2018 ലെ മഹാപ്രളയത്തെ പശ്ചാത്തലമാക്കി സംവിധായകന്‍ ജൂഡ് ആന്റണി ഒരുക്കുന്ന പുതിയ ചിത്രമായ 2018 ന്റെ ടീസര്‍ പുറത്ത് വിട്ടുന്നു. മമ്മൂട്ടിയാണ് വേദിയില്‍ വെച്ച് ടീസര്‍ അനൗണ്‍സ് ചെയ്തിരിക്കുന്നത്.

Advertisements

ചിത്രത്തില്‍ ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, സുധീഷ്, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, ലാല്‍, ജാഫര്‍ ഇടുക്കി, വിനീത് ശ്രീനിവാസന്‍ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ടീസര്‍ റിലീസ് ചെയ്ത വേദിയില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരെല്ലാം മമ്മൂട്ടിയുടെ കൂടെ അണിനിരന്നിരുന്നു.

ALSO READ- ഏഴു വര്‍ഷം കഴിഞ്ഞിട്ടും ഒന്നിച്ച് പോവുന്ന യാത്രകളെല്ലാം ഞങ്ങള്‍ക്ക് ഹണിമൂണാണ്; എനിക്ക് മാച്ച് ആകുന്ന വസ്ത്രമിടാന്‍ ജീവ ശ്രദ്ധിക്കാറുണ്ട്; മനസ് തുറന്ന് അപര്‍ണ തോമസ്

ഇതിനിടെ, വേദിയില്‍ വെച്ച് അവതാരകന്‍ കുഞ്ചാക്കോ ബോബന് മമ്മൂട്ടിയോട് എന്തെങ്കിലും ചോദിക്കാനുണ്ടോയെന്ന് ചോദിച്ചിരുന്നു. ഇപ്പോഴെ അദ്ദേഹത്തെ കിട്ടുകയുള്ളു. വേഗം ചോദിച്ചോളുവെന്ന അവതാരകന്റെ വാക്കുകളോട് മറുപടി പറഞ്ഞത് മമ്മൂട്ടിയായിരുന്നു.

കുഞ്ചാക്കോ ബോബന്‍ തന്നോട് ഒരുപാട് കാര്യങ്ങള്‍ ചോദിച്ചിട്ടുണ്ടെന്നും അതൊന്നും ഇവിടെ വെച്ച് പറയാന്‍ പറ്റില്ലെന്നാണ് മമ്മൂട്ടി അദ്ദേഹത്തെ ട്രോളിക്കൊണ്ട് പറഞ്ഞത്. ‘ചാക്കോ എന്നോട് ഒരുപാട് കാര്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. അതൊന്നും ഇവിടെ പറയാന്‍ കൊള്ളൂല. ഒരോരുത്തര് ചോദിച്ച് ചോദിച്ച് എന്റെ കയ്യിലെ കാശ് തീര്‍ന്നു. ഞാന്‍ പോവുകയാണ് ഇനിയും ചോദിച്ച് ചോദിച്ച് എന്നെ നിര്‍ത്തണ്ട’- എന്നാണ് മമ്മൂട്ടി പറഞ്ഞത്.

Advertisement