ബിഗ്ബോസ് സീസൺ അഞ്ച് മലയാളം ഗ്രാൻഡ് ഫിനാലെയിലേക്ക് അടുക്കുമ്പോൾ ആരാകും വിജയിയാകുക എന്നതിനേക്കാൾ ചർച്ചയാവുകയാണ് ആരാകും ഇനി പുരത്തുപോവുക എന്നത്. ഇത്തവണ ആരാകും പുറത്തുപോകുക എന്ന് കാത്തിരുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് സർപ്രൈസ് നൽകുകയായിരുന്നു ബിഗ് ബോസ്. എഴുപതാം ആഴ്ച പിന്നിടുമ്പോൾ സെറീനയും റെനീഷയുമായിരുന്നു അവസാനം എവിക്ഷൻ പട്ടികയിലുണ്ടായിരുന്നത്.
അഖിൽ മാരാരും ഷിജുവും അനിയൻ മിഥുനും റിനോഷും സുരക്ഷിതരായപ്പോൾ ബാക്കിയായത് റെനീഷയും സെറീനയുമായിരുന്നു. ഈ സമയത്താണ് ഇവരിൽ ഒരാൾ പുറത്തുപോകുമെന്ന് അവതാരകനായ മോഹൻലാൽ മറ്റുള്ളവരെ അറിയിച്ചത്. എന്നാൽ അതിനിടയിൽ സംഭവിച്ചത് വമ്പൻ ട്വിസ്റ്റായിരുന്നു.
റെനീഷയെ ബിഗ് ബോസ് വീട്ടിലേക്ക് മടക്കി അയച്ച് സെറീനയോട് പുറത്തേക്കുപോകാൻ പറയുകയായിരുന്നു. വീട്ടിലുള്ളവരെല്ലാം സെറീന പോയെന്ന വിഷമത്തിൽ വികാരഭരിതരാവുകയും ചെയ്തു. എന്നാൽ സെറീന എത്തിയത് സീക്രട്ട് റൂമിലേക്കായിരുന്നു.
ഈ ഹൗസിൽ സ്ത്രീപ്രാതിനിധ്യം കുറവായതിനാലാണ് ഈ ആഴ്ച സെറീനയെ പുറത്താക്കാത്തത് എന്നാണ് മോഹൻലാൽ അറിയിച്ചത്. അടുത്ത ആഴ്ചത്തെ എലിമിനേഷനിലേക്ക് സെറീന നേരിട്ട് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണെന്നും പിന്നീട് മോഹൻലാൽ പ്രേക്ഷകരെ അറിയിച്ചിട്ടുണ്ട്.
അടുത്ത ആഴ്ച പ്രേക്ഷക വിധിക്ക് അനുസരിച്ച് സെറീനയോ അല്ലെങ്കിൽ മറഅറൊരാളോ പുറത്തേക്ക് പോവും. എപിസോഡ് തുടക്കം മുതൽ വലിയ പിരിമുറുക്കമായിരുന്നു. ഞായറാഴ്ചത്തെ എപ്പിസോഡിൽ നടന്നത്. ആരു പുറത്തുപോകുമെന്ന് മോഹൻലാൽ കൃത്യമായി അറിയിച്ചില്ലെങ്കിലും കാണിച്ച അക്ഷരങ്ങളുടെ സൂചനയിൽ അത് സെറീനയായിരുന്നു.
ഈ സമയത്ത് സെറീനയുടെ കണ്ണ് മൂടിക്കെട്ടി പുറത്തേയ്ക്ക് കൊണ്ടുപോയി. ഒപ്പം ബിഗ് ബോസ് ഹൗസിലേക്ക് റെനീഷ തിരിച്ചെത്തി. എന്നാൽ സീക്രട്ട് റൂമിലേക്ക് ആയിരുന്നു സെറീനയെ കൊണ്ടുപോയത്. സെറീന പുറത്തായെന്ന് മറ്റ് മത്സരാർഥികൾ കരുതി വിഷമിക്കുകയും ചെയ്തു.
സെറീന സീക്രട്ട് റൂമിലാണെന്നതിനാൽ തന്നെ സെറീനയ്ക്ക് ബിഗ് ബോസ് ഹൗസിൽ നടക്കുന്ന സംഭവങ്ങളെന്തെന്ന് ടിവി മോണിറ്ററിലൂടെ കാണാൻ സാധിക്കും. ശബ്ദം കേൾക്കുന്നതിനായി ഹെഡ് സെറ്റും നൽകിയിട്ടുണ്ട്. അടുത്ത ആഴ്ച സെറീന സീക്രട്ട് റൂമിൽ നിന്നും പുറത്തെത്തി സഹമത്സരാർഥികളെ ഞെട്ടിക്കുമ്പോൾ എന്താണ് സംഭവിക്കുക എന്ന് കാണാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.