പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ് 5 അടുത്തിടെയാണ് അവസാനിച്ചത്. അഖില്‍ മാരാരാണ് ബിഗ് ബോസ് കപ്പ് സ്വന്തമാക്കിയയത്. റെനീഷയായിരുന്നു രണ്ടാംസ്ഥാനത്ത്.
കഴിഞ്ഞ ഷോയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്ന സെറീനയ്ക്കും സാഗറിനും ഇന്നും ആരാധകരേറെയാണ്. ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയമാണോ അതോ ലവ് സ്ട്രാറ്റജി ആണോ എന്നുവരെ ആരാധകര്‍ സംശയിച്ചിരുന്നു.
ഇതിനെ ചുറ്റിപ്പറ്റി സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചകളുണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ ഭാഗം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സെറീന. താന്‍ വീട്ടില്‍ നിന്നും മാറിനില്‍ക്കാത്ത വ്യക്തിയാണെന്നും താന്‍ ലൈഫില്‍ അറ്റാച്ച്ഡ് ആയിട്ടുള്ള ആള് അമ്മയാണെന്നും സാഗറേട്ടനും അങ്ങനെയാണെന്നും സെറീന പറയുന്നു.
അമ്മ എന്ന ഇമോഷനാണ് തങ്ങളെ കൂടുതലും അടുപ്പിച്ചത്. അമ്മയോടുള്ള സ്നേഹമാണ് തങ്ങളെ ചേര്‍ത്തുനിര്‍ത്തിയതെന്നും സാഗറേട്ടന്‍ മദേഴ്സ് ഡേയില്‍ അമ്മയ്ക്ക് എഴുതിയ ലെറ്റര്‍ വായിച്ച് താന്‍ ഒത്തരി കരഞ്ഞിട്ടുണ്ടെന്നും തങ്ങളുടെ ഇമോഷന്‍സ് എന്നത് കല്യാണം കഴിക്കല്‍ എന്നതല്ലെന്നും സെറീന പറയുന്നു.
സാഗറേട്ടനെ തനിക്ക് ഭയങ്കര ഇഷ്ടമാണ്. ഒത്തിരി ക്വാളിറ്റീസ് ഉണ്ടെന്നും നല്ലൊരാളാണെന്നും സെറീന പറയുന്നു. അതേസമയം, സെറീനയെ തനിക്ക് തനിക്ക് ഇഷ്ടമാണെന്നും താന്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചിച്ചുള്ള പെണ്‍കുട്ടി സെറീനയാണെന്നും സാഗര്‍ നേരത്തെ പറഞ്ഞിരുന്നു.
മരിക്കുന്നത് വരെ അയാളെ അച്ഛനായി കാണാനാവില്ല, വിജയകുമാറിന് എതിരെ തുറന്നടിച്ച് മകൾ.. വീഡിയോ കാണാം…