സെൻസറിങ് പ്രശ്‌നം; മമ്മൂട്ടി ചിത്രം ഉണ്ട പെരുന്നാളിന് ഇല്ല, റിലീസ് നീട്ടി, ആരാധകർ നിരാശയിൽ

13

ആരാധകർ നിരാശയിലാക്കി മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രം ഉണ്ടയുടെ റിലീസ് നീട്ടി. സെൻസറിങുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾകൊണ്ടാണ് റിലീസ് നീട്ടിയതെന്നാണ് റിപ്പോർട്ട്.

Advertisements

ചിത്രം ജൂൺ 14 ന് വേൾഡ്വൈഡ് റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറപ്രവർത്തകർ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

സബ് ഇൻസ്പെക്ടർ മണികണ്ഠൻ സിപി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹർഷാദാണ്.

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സജിത് പുരുഷനാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

ജെമിനി സ്റ്റുഡിയോക്കൊപ്പം മൂവി മില്ലിലെ കൃഷ്ണൻ സേതുകുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തൻ, അലൻസിയർ, അർജുൻ അശോകൻ, ലുക്മാൻ തുടങ്ങിയവർ ചിത്രത്തിലുണ്ട്.

Advertisement