പ്രേമിച്ച് ഒളിച്ചോടി കല്യാണം കഴിക്കാന്‍ വേണ്ടി പതിനെട്ട് വയസ്സ് ആവാന്‍ കാത്തിരുന്നു; സഹോദരിയുടെ ഭാവി പ്രശ്‌നത്തിലായി; അമ്മയ്ക്കും അച്ഛനും നാണക്കേടായി; ശ്രീക്കുട്ടി പറയുന്നു

1460

മലയാളികള്‍ക്ക് ഒരുകാലത്ത് ഏറെ പ്രിയപ്പെട്ട സീരിയലായിരുന്നു ഓട്ടോഗ്രാഫ്. ടീനേജേഴ്‌സിനെ ഉള്‍പ്പടെ സീരിയല്‍ പ്രേമികളാക്കാന്‍ സാധിച്ച സീരിയലായിരുന്നു ഓട്ടോഗ്രാഫ്. ഈ സീരിയലിലൂടെ ഫൈവ് ഫിംഗേഴ്‌സ് എന്ന ഗ്യാംഗും ഏറെ പ്രശസ്തമായി.

ഈ സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നിരവധി പുതുമുഖങ്ങളില്‍ ഒരാളാണ് ശ്രീക്കുട്ടി എന്ന താരവും. വിവാഹശേഷം അഭിനയ ലോകം ഉപേക്ഷിച്ച ശഅരീക്കുട്ടി ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും അഭിനയ ലോകത്തും സജീവമാണ്.

Advertisements

പത്ത് വര്‍ഷം മുന്‍പാണ് ശ്രീക്കുട്ടി ക്യാമറാമാന്‍ മനോജ് കുമാറിനെ വിവാഹം ചെയ്തത്. ഒളിച്ചോടിയായിരുന്നു ഇവരുടെ വിവാഹം. ഇതോടെ ഏറെ വിമര്‍ശനങ്ങളും തലപൊക്കിയിരുന്നു. ഇപ്പോഴിതാ മകള്‍ക്കൊപ്പം സന്തുഷ്ടകരമായ ജീവിതം നയിക്കുകയാണ് ഇരുവരും.

ALSO READ- അതിന് വേണ്ടി ഒരു ഭര്‍ത്താവിനെ കണ്ട് പിടിക്കാന്‍ എനിക്ക് പറ്റില്ല; ചുറ്റുപാടുമുള്ളവര്‍ എന്ത് പറയുന്നു എന്നതില്‍ കാര്യമില്ലെന്ന് നടി ഗീതി സംഗീത

ശ്രീക്കുട്ടിയാകട്ടെ സസ്നേഹം എന്ന സീരിയലിലൂടെ തിരിച്ചു വന്നിരിയ്ക്കുകയാണ്. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷമെല്ലാം ആരാധകരുമായി താരം പങ്കിടാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹവും പ്രയവും എല്ലാം വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീകുട്ടി.

തന്റെ ഭര്‍ത്താവുമായി തനിക്ക് 12 വയസ് വ്യത്യാസം ഉണ്ടെന്നാണ് ശ്രീക്കുട്ടി പറയുന്നത്. തനിക്ക് ഇപ്പോള്‍ 28 വയസ്സ് ആയി. 1994 ജൂണ്‍ 7 ന് ആണ് ജനിച്ചത്. ഞാനും ഭര്‍ത്താവും തമ്മില്‍ 12 വയസ്സിന്റെ പ്രായ വ്യത്യാസം ഉണ്ട്. പതിനെട്ട് വയസ്സില്‍ ആയിരുന്നു എന്റെ വിവാഹം. പ്രേമിച്ച് ഒളിച്ചോടി കല്യാണം കഴിക്കാന്‍ വേണ്ടി പതിനെട്ട് വയസ്സ് ആവുന്നത് വരെ കാത്തിരിക്കുകയായിരുന്നുവെന്നും ശ്രീക്കുട്ടി പറയുന്നു.

ALSO READ- മാട്രിമോണിയല്‍ വഴിയുള്ള പക്ക അറേഞ്ച്ഡ് മാര്യേജ്; പെണ്ണ് കണ്ട് രണ്ടു വീട്ടുകാരാണ് ഉറപ്പിച്ചത് എല്ലാം; സഞ്ജുവും ലക്ഷ്മിയും പറയുന്നു

കൂടാതെ വിവാഹ ശേഷം താരം അണ്ണാമല യൂണിവേഴ്സിറ്റിയില്‍ നിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ ബിഎ പൂര്‍ത്തിയാക്കി. അതേസമയം താന്‍ തമാശയ്ക്കായി പ്രണയിച്ച് തുടങ്ങിയതാണെന്നും സീരിയസ് ആയി പോവുകയായിരുന്നു പിന്നീട് എന്നും ശ്രൂക്കുട്ടി പറയുന്നുണ്ട്.

താനും ഭര്‍ത്താവ് മനോജും ഒരുമിച്ചുള്ള മൂന്നാമത്തെ വര്‍ക്ക് ആയിരുന്നു ഓട്ടോഗ്രാഫ്. ചേട്ടന്‍ പൊതുവെ എപ്പോഴും ദേഷ്യമാണ്. ആ ദേഷ്യം ഒന്ന് തണുപ്പിക്കാന്‍ പുള്ളിയെ പ്രേമിപ്പിക്കാം എന്ന് ലൊക്കേഷനിലുള്ള മറ്റുള്ളവര്‍ പ്ലാന്‍ ചെയ്തതായിരുന്നു.

അതിന് കരുവായി ഞാന്‍ നിന്നു എന്നതാണ് സത്യം. ഏട്ടനെ കളിപ്പിക്കാനായി തമാശയ്ക്ക് അങ്ങനെ പറഞ്ഞ് പറഞ്ഞ് അവസാനം അങ്ങ് പ്രണയത്തില്‍ ആയി മാറി. വീട്ടില്‍ സമ്മതിക്കില്ല എന്ന് കരുതി പതിനെട്ട് വയസ്സ് ആവാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു ഒളിച്ചോടി പോവാന്‍.

അമ്പലത്തിലേക്കാണ് എന്നും പറഞ്ഞ് ഇറങ്ങി നേരെ പോയി താലി കെട്ടി വിവാഹം കഴിക്കുകയായിരുന്നു. അത് അച്ഛനും അമ്മയ്ക്കും എല്ലാം വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. തനിക്കൊരു സഹോദരിയുണ്ട്, അവളുടെ ഭാവി എല്ലാം വലിയ വിഷയം ആയിരുന്നു. എങ്കിലും തനിക്ക് ഒരു കുഞ്ഞ് ഒക്കെ ആയതോടെ എല്ലാ പ്രശ്നങ്ങളും തീര്‍ന്നു.

താന്‍ തെരഞ്ഞെടുത്ത പങ്കാളി തെറ്റായ ഒരാള്‍ അല്ല എന്ന് എന്റെ കുടുംബത്തിന് മനസ്സിലായതില്‍ ഞാനും ഹാപ്പിയാണെന്നും താരം പറയുന്നു.

സ്‌കൂള്‍ കാലഘട്ടത്തിലെ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറഞ്ഞ ഓട്ടോഗ്രാഫ് സീരിയലില്‍ ഫൈവ് ഫിംഗേഴ്‌സ് എന്ന ഗ്രൂപ്പിലെ ഒരാളായ മൃദുലയെ ആണ് ശ്രീക്കുട്ടി അവതരിപ്പിച്ചത്.

Advertisement