ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ ദൈവം വിചാരിച്ചാലും ബുദ്ധിമുട്ടാവും; സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ച് വിജയ് മാധവ്‌

2392

ആരാധകർ ഏറെയുള്ള താരദമ്പതികൾ ആണ് ദേവിക നമ്പ്യാരും വിജയ് മാധവും. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു ഇവരുടെ വിവാഹം. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിജയ് മാധവ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് അറിയപ്പെടുന്ന ഗായകനും സംഗീത സംവിധായകനുമായി മാറാൻ വിജയ്ക്ക് സാധിച്ചു. 

ദേവികയുമായുള്ള വിവാഹ ശേഷമാണ് വിജയ് സോഷ്യൽ മീഡിയയിലും സജീവമായി തുടങ്ങിയത്. ഈ ദമ്പതികൾ പങ്കുവെക്കുന്ന വീഡിയോകൾ എല്ലാം നിമിഷ ന്നേരം കൊണ്ട് വൈറൽ ആവാറുണ്ട്. ഇപ്പോൾ നടനും രാഷ്ട്രീയ പ്രവർത്തകനും എംപിയുമായ സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ചുകൊണ്ട് വിജയ് മാധവ പങ്കുവെച്ച ഒരു കുറിപ്പ് ആണ് ശ്രദ്ധ നേടുന്നത്.

Advertisements

‘സ്വാമി വിവേകാനന്ദൻ പറഞ്ഞ വാക്കുകൾ ഓർമയുള്ളത് കൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല … ഉറക്കം നടിക്കുന്നവരെ ഉണർത്താൻ ദൈവം വിചാരിച്ചാലും ബുദ്ധിമുട്ടാവും …. ഇത്രെയെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ എന്നോട് തന്നെ ചെയ്യുന്ന ഏറ്റവും വലിയ തെറ്റായി പോവും ! എല്ലാവർക്കും ഒരുപാട് സ്‌നേഹം സന്തോഷം. ശുഭരാത്രി’ എന്നാണ് സുരേഷ് ഗോപിയ്ക്കും ഭാര്യ രാധികയ്ക്കും ഒപ്പം വിജയ് മാധവും ദേവികയും നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് വിജയ് കുറിച്ചത്.

ഈ പോസ്റ്റ് ഇപ്പോൾ പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്. നിരവധി കമൻറ് ആണ് ഇതിന് താഴെ വരുന്നത്. നേരത്തെ പല അഭിമുഖത്തിൽ സുരേഷ് ഗോപിയുടെ് കുടുംബവുമായുള്ള താങ്കളുടെ ബന്ധത്തെക്കുറിച്ച് വിജയ് മാധവ് സംസാരിച്ചിരുന്നു.

also readഅയ്യോ നമ്മുടെ കല്യാണക്ക് ഇത് എന്തുപറ്റി, ആളാകെ മാറിപ്പോയല്ലോ; മൗനരാഗത്തിലെ നടിയുടെ പുതിയ ലുക്ക് കണ്ടോ

Advertisement