അന്ന് നല്ല ഭാര്യാഭര്‍ത്താക്കന്മാരാവില്ലെന്ന് പറഞ്ഞു, വിവാഹനിശ്ചയത്തിന് ശേഷം പലപ്പോഴും പിന്മാറാന്‍ ശ്രമിച്ചു, ഇന്ന് ഒന്നാംവിവാഹ വാര്‍ഷികം ആഘോഷിച്ച് വിജയ് മാധവും ദേവികയും

467

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ദേവിക നമ്പ്യാരെന്ന കലാകാരിയെ. ദേവികയുടെ ഭര്‍ത്താവ് വിജയ് മാധവും റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധനായ ഗായകനാണ്. പിന്നീട് 2022 ജനുവരിയില്‍ ആയിരുന്നു ദേവിക നമ്പ്യാരും ഗായകന്‍ വിജയ് മാധവും വിവാഹം ചെയ്തത്.

സുഹൃത്തുക്കളായിരുന്ന ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്. ഒരുമിച്ച് ഷോകള്‍ ചെയ്തതിലൂടെ സുഹൃത്തുക്കളായ രണ്ട് പേരും പിന്നീട് ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം.

Advertisements

തികച്ചും ലളിതമായാണ് വിവാഹം നടത്തിയത്. ഗുരുവായൂരമ്പലത്തില്‍ വെച്ചാണ് വിവാഹം നടന്നത്. പ്രണയ വിവാഹമല്ല തങ്ങളുടേതെന്നും സുഹൃത്തുക്കളായിരുന്ന തങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിക്കുക ആയിരുന്നെന്നും ദേവിക പറഞ്ഞിരുന്നു.

Also Read: മോഹന്‍ലാലിന്റെ ചെങ്കോല്‍ സിനിമയില്‍ നായികയാവേണ്ടിയിരുന്നത് ഞാനായിരുന്നു, അവസരം നഷ്ടപ്പെടുത്തിയത് ഈ കാരണം കൊണ്ട്, വെളിപ്പെടുത്തലുമായി നിഷ മാത്യു

ഇതിനിടെ, ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച് വിജയ് മാധവും ദേവിക നമ്പ്യാരും രംഗത്തെത്തിയിരുന്നു. ഇരുവരും അച്ഛനും അമ്മയും ആവാന്‍ പോകുന്ന വാര്‍ത്തയാണ് ഇരുവരും പുറത്തുവിട്ടത്. ഇപ്പോഴിതാ തങ്ങളുടെ ഒന്നാംവിവാഹവാര്‍ഷികം ആഘോഷമാക്കിയിരിക്കുകയാണ് വിജയ് മാധവും ദേവികയും.

2022 ജനുവരി 22നായിരുന്നു ഇരുവരുടെയും വിവാഹം. തങ്ങളുടെ വിവാഹവാര്‍ഷികത്തോട് അനുബന്ധിച്ചുള്ള വീഡിയോ വിജയ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. വിവാഹം എന്നത് ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനമായിരുന്നുവെന്നും അങ്ങനെ തന്നെ മുന്നോട്ട് പോകാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് വിജയ് കുറിച്ചു.

Also Read: അങ്ങോട്ട് വിളിച്ച് അവസരം തരണമെന്ന് മോഹന്‍ലാല്‍ പറഞ്ഞുകാണില്ല, അതായിരിക്കും ഇങ്ങനെ പറയാന്‍ കാരണം, ദിലീപിനെയും കാവ്യയെയും വെച്ച് സിനിമ ചെയ്തത് പ്രണയം ശക്തമാക്കാന്‍ വേണ്ടി, അടൂരിനെതിരെ ശാന്തിവിള ദിനേശ്

ഇതിനിടെ മുമ്പ് തങ്ങളുടെ പ്രണയത്തെ കുറിച്ച് ദേവിക പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ശ്രദ്ധനേടുന്നത്. ഒട്ടും റൊമാന്റിക് അല്ലാത്ത സീരിയസ് അല്ലാത്ത ഒരു പ്രണയമായിരുന്നു തങ്ങളുടേതെന്നും ഒരു നല്ല ഭര്‍ത്താവാകാന്‍ തനിക്ക് പറ്റില്ലെന്ന് വിജ് പലപ്പോഴും പറഞ്ഞിരുന്നതായും ദേവിക പറയുന്നു.

വിവാഹ നിശ്ചയം കഴിഞ്ഞിട്ട് പോലും പലപ്പോഴും വിവാഹത്തില്‍ നിന്നും പിന്മാറാമെന്ന് വിജയ് പറഞ്ഞിട്ടുണ്ട്. ഈ വിജയ് ആണ് ഇപ്പോള്‍ ജീവിതത്തിലെ മികച്ച ഒരു തീരമാനമായിരുന്നു വിവാഹം എന്ന് പറയുന്നതെന്നും ദേവിക തമാശരൂപേണെ പറയുന്നു.

Advertisement