എസ്ജെ സൂര്യയും വിജയും ഒന്നിക്കുന്ന ‘വാരിസ്’ ചിത്ത്രെ പിന്നിലാക്കി അജിത് നായകനാകുന്ന ‘തുണിവ്’. ഒരേദിവസം റിലീസാകുന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിപ്പിലാണ്. ഇതിനിടെയാണ് വിജയം ആരാധകരെ നിരാശരാക്കി തല ചിത്രം പ്രിറിലീസ് ബിസിനസില്‍ മുന്നിലെത്തിയിരിക്കുന്നത്.
ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അജിത്-വിജയ് ചിത്രങ്ങള്‍ ക്ലാഷ് റിലീസ് ചെയ്യുന്നത്. 2014ല്‍ ആണ് ഇതിനുമുന്‍പ് വിജയ്, അജിത്ത് ചിത്രങ്ങള്‍ ഒരുമിച്ച് റിലീസായത്. ‘ജില്ല’യും ‘വീരവു’മായിരുന്നു ചിത്രങ്ങള്‍.
ഇതിനിടെയാണ് സിനിമകളുടെ പ്രീ റിലീസ് ബിസിനസ് തുകയെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. തുണിവിന് 285 കോടിയുടെയും വാരിസിന് 195 കോടിയുമാണ് പ്രീ റിലീസ് ബിസിനസ് ആയി ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഇതിനിടെ ഇരു ചിത്രങ്ങള്‍ക്കുമായി ഒരുപോലെ സ്ക്രീന്‍ നല്‍കുമെന്ന് ഉദയനിധി സ്റ്റാലിന് അറിയിച്ചിരുന്നു. ഇരു സിനിമകളും തമിഴ്നാട്ടില്‍ വിതരണം ചെയ്യുന്നത് ഉദയനിധിയാണ്. ‘നേര്‍ക്കൊണ്ട പാര്‍വൈ’, ‘വലിമൈ’ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘തുണിവ്’.
മഞ്ജു വാര്യരാണ് തുണിവില്‍ നായിക. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന് അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
വംശി പൈഡിപ്പള്ളി ആണ് വാരിസ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വിജയ് ആപ്പ് ഡിസൈനറായിട്ടാണ് എത്തുന്നത് എന്നും വിജയ് രാജേന്ദ്രന് എന്നായിരിക്കും താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്യും എസ് ജെ സുര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘വാരിസ്’.