കല്യാണം കഴിഞ്ഞ് യുഎസ്എയില്‍ പോയെന്നാണ് ഒടുവില്‍ കേട്ടത്; ജയ്‌യുമായുള്ള ബന്ധം മാത്രമല്ല ആരുമായും ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ല; കരിയര്‍ നശിച്ചതിന് കാരണം പറഞ്ഞ് അഞ്ജലി

449

അങ്ങാടിതെരു സിനിമയിലൂടെ അരങ്ങേറി മികച്ച അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് നടി അഞ്ജലി പ്രേക്ഷകരെ അമ്പരപ്പിച്ചത്. താരത്തിന്റെ മിക്ക സിനിമകളും ക്രിട്ടിക്കുകളുടെ പ്രിയപ്പെട്ട ചിത്രങ്ങളാണ്. ഇരൈവി ഉള്‍പ്പടെയുള്ള സിനിമകള്‍ക്ക് ഇന്നും ഏറെയാണ് ആരാധകര്‍.

ഇപ്പോഴിതാ തന്റെ സിനിമാ കരിയറില്‍ വലിയൊരു ഹൈപ്പ് ഉണ്ടാകാതിരുന്നത് എന്തുകൊണ്ടാണെന്ന് പറയുകയാണ് നടി അഞ്ജലി. താന്‍ അഭിനയിച്ചതില്‍ ഭൂരിഭാഗവും ഓഫ് ബീറ്റ് സീനികളാണെന്ന് താരം പറയുന്നു.

Advertisements

പൊതുവെ കൊമേര്‍ഷ്യല്‍ സിനിമകള്‍ കുറവാണ് ചെയ്തത്. അതുകൊണ്ടാവാം തരംതാഴ്ത്തപ്പെട്ട നായികമാരുടെ ലിസ്റ്റില്‍ തന്നെ പെടുത്തിയതും. പക്ഷെ വലിയ വലിയ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം വലിയ വാണിജ്യ സിനിമകള്‍ ചെയ്യണം എന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നാണ് അഞിജലി പറയുന്നത്.

ALSO READ- ജിസ്മയുടെ ഫ്‌ളാറ്റിലേക്ക് സ്ഥിരമായി ഒരു ആണ് വരുന്നെന്ന് പറഞ്ഞ് സീന്‍ ആയി; പോലീസ് സ്‌റ്റേഷന്‍ വരെ കയറി; താരങ്ങളാകുന്നത് ഏറെ കഷ്ടപ്പെട്ടെന്ന് ജിസ്മയും വിമലും

എന്നെ സംബന്ധിച്ച് അഭിനയ സാധ്യതകളുള്ള സിനിമകള്‍ക്ക് തന്നെയാണ് എന്നും പ്രധാന്യമെന്നും താരം പറയുന്നു. കൂടാതെ തമിഴ് സിനിമാ ലോകം ഏറെ കൊട്ടിഘോഷിച്ച പ്രണയ ഗോസിപ്പ് ആയിരുന്നുജയ് യുമായുള്ള ബന്ധത്തെ കുറിച്ചും അഞ്ജലി സംസാരിക്കുന്നുണ്ട്.

ഇരുതാരങ്ങളും പ്രണയത്തിലാണ് എന്നായിരുന്നു തമിഴ് ഗോസിപ്പ് കോളങ്ങള്‍ പറഞ്ഞിരുന്നത്. ഇരുവരും വൈകാതെ വിവാഹിതരാകും എന്നും വാര്‍ത്തകള്‍ വളരെ ശക്തവും ആയിരുന്നു. എന്നാല്‍ പിന്നീട് ഇരുവരുടെയും ബന്ധത്തില്‍ എന്ത് സംഭവിച്ചു എന്ന് വ്യക്തമായില്ല.

ഇപ്പോഴിതാ ആ വിവാദ ബന്ധത്തെ കുറിച്ച് ബിഹൈന്റ് വുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് താരം. ജയ് എന്നല്ല മറ്റാരുമായും റിലേഷന്‍ഷിപ്പിലാണ് എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. എനിക്ക് ഇന്റസ്ട്രിയില്‍ ഒരുപാട് സുഹൃത്തുക്കളുണ്ട്. അവരുമായി ചേര്‍ത്ത് എന്നെ കുറിച്ച് ഗോസിപ്പുകള്‍ എഴുതുന്നത്, എഴുതുന്നവരുടെ ഇഷ്ടപ്രകാരം മാത്രമാണ്. അതിനെ കുറിച്ച് ഞാന്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് അഞ്ജലി പറയുന്നത്.

ALSO READ- ഞാനൊരു മോഹന്‍ലാല്‍ ഫാന്‍ ആയിരുന്നു, ഇന്ന് അയ്യോ, സഹിക്കാന്‍ പറ്റില്ല, പെരുച്ചാഴി, ഊച്ചാളി എന്നൊക്കെ കൂതറ സിനിമകളാണ് ഇറങ്ങുന്നത്: ശാന്തിവിള ദിനേശ്

താന്‍ വരും കാലത്തും ഒന്നും ഇനി പറയാനും ഉദ്ദേശിച്ചിട്ടില്ല. അതില്‍ ഒരു പോയിന്റ് ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. കാരണം അത് ഞാന്‍ സൃഷ്ടിച്ചതല്ലെന്നും താരം പറയുന്നു.

ജയ് കാരണം ആണ് അഞ്ജലിയുടെ കരിയര്‍ നശിച്ചത് എന്ന പ്രചരണമുണ്ടല്ലോ എന്ന ചോദ്യത്തോട് എനിക്ക് മെന്റലി പല സ്ട്രസ്സുകളും ഉണ്ടാവും. അത് തീര്‍ച്ചയായും എന്റെ തൊഴിലിനെയും ബാധിയ്ക്കും. അല്ലാത്ത പക്ഷം തന്റെ പരാജയങ്ങളെ ആരുടെ മേലും അടിച്ചേല്‍പ്പിയ്ക്കുന്നില്ല എന്നാണ ്താരം പറയുന്നത്.

കൂടാതെ, ഏറ്റവും ഒടുവില്‍ താന്‍ തന്നെ കുറിച്ച് കേട്ട ഗോസിപ്പ് തന്റെ കല്യാണം കഴിഞ്ഞു എന്നതാണ്. കല്യാണം കഴിഞ്ഞ് ഞാന്‍ യു എസ് എ യില്‍ സെറ്റില്‍ഡ് ആണ് എന്ന വാര്‍ത്ത യാണ്. ഇതുകണ്ട് അമ്മ ചോദിച്ചു, ഹേയ് നിന്റെ കല്യാണം കഴിഞ്ഞോ ഞങ്ങള്‍ അറിഞ്ഞില്ലല്ലോ എന്ന്. എന്നെ കുറിച്ചുള്ള നല്ല വാര്‍ത്തകളില്‍ സന്തോഷിക്കുകയും മോശം വാര്‍ത്തകളില്‍ സങ്കടപ്പെടുകയും ചെയ്യുന്ന സാധാരണക്കാരിയാണ് അമ്മയെന്നും താരം പ്രതികരിക്കുന്നുണ്ട്.

Advertisement