ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന ഉര്‍ഫി ജാവേദ് ഇന്ന് സോഷ്യല്‍മീഡിയയിലെ താരമാണ്. ആരും ചിന്തിക്കാത്ത രീതിയിലുള്ള വസ്ത്രധാരണം കൊണ്ട് വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന താരമാണ് ഉര്‍ഫി ജാവേദ്.
സോഷ്യല്‍ മീഡിയയിലൂടെ എല്ലാം തന്നെ താരം തന്റെ പുതിയ പരീക്ഷണ വസ്ത്രങ്ങളെല്ലാം വെളിപ്പെടുത്താറുമുണ്ട്. താന്‍ അധികം വസ്ത്രം ധരിക്കാത്തതിന്റെ കാരണം ഒരിക്കല്‍ ഉര്‍ഫി വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ തന്റെ വസ്ത്രധാരണം കൊണ്ട് ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുകയാണ് ഉര്‍ഫി. ട്വിറ്ററിലൂടെയായിരുന്നു ഉര്‍ഫിയുടെ ക്ഷമാപണം. ഉര്‍ഫിയുടെ വസ്ത്രധാരണം പലപ്പോഴും വിവാദങ്ങളിലെത്തിയിട്ടുണ്ട്.
എന്നാല്‍ താരം ഇതൊന്നും വലിയ കാര്യമാക്കാറില്ല. തന്റെ തീരുമാനങ്ങളുമായി മുന്നോട്ട് പോകാറായിരുന്നു പതിവ്. എന്നാല്‍ ഇപ്പോഴുള്ള ഉര്‍ഫിയുടെ പുതിയ നിലപാട് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. തികച്ചും അപ്രതീക്ഷിതമായിരുന്നു ഇത്.
”ഞാന്‍ ധിരിച്ചിരുന്ന വസ്ത്രങ്ങള്‍ എല്ലാവരുടെയും വികാരം വ്രണപ്പെടുത്തിയിരുന്നുവെങ്കില്‍ ക്ഷമ ചോദിക്കുകയാണ്. നിങ്ങള്‍ ഇനിമുതല്‍ പുതിയ ഉര്‍ഫിയെയാണ് കാണുക. പുതിയ വസ്ത്രത്തില്‍. എല്ലാവരോടും മാപ്പ് ചോദിക്കുന്നു” എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.