ഒരു ദശാബ്ദത്തിന്റെ കാത്തിരിപ്പ്; രാം ചരണിനും ഉപാസനയ്ക്കും കുഞ്ഞു പിറന്നു; ആഘോഷത്തിൽ താരകുടുംബം; സറോഗസിയെന്ന് പ്രചരിപ്പിച്ചും ചിലർ

275

തെന്നിന്ത്യയിൽ നിന്നും, പാൻ ഇന്ത്യയിലേക്കും പിന്നീട് ഓസ്‌കാറിലും വിജയക്കൊടി പാറിച്ച നടനാണ് രാം ചരൺ. നിലവിൽ ആഗോള തലത്തിൽ അറിയപ്പെടുന്ന നടനാണ് അദ്ദേഹം. രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന സിനിമയിലൂടെയാണ് ലോകം മുഴുവൻ അറിയപ്പെടുന്ന താരമായി അദ്ദേഹം മാറിയത്. ഈയടുത്താണ് തെലുങ്കിലെ സൂപ്പർതാരം അച്ഛനാകാൻ പോകുന്ന വിവരം പിതാവായ ചിരഞ്ജീവി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.

ഇപ്പോഴിതാ രാം ചരണിനും ഭാര്യ ഉപാസനയ്ക്കും കുഞ്ഞ് പിറന്നിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷമാണ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നിരിക്കുന്നത്. അതിനാൽ തന്നെ താര ദമ്പതികളുടെ കുടുംബവും വളരെ സന്തോഷത്തിലാണ്. നേരത്തെ കുഞ്ഞ് പിറക്കാത്തതിനെക്കുറിച്ച് രാം ചരണിനും ഉപാസനയ്ക്കും ചോദ്യങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ കുഞ്ഞ് പിറക്കുന്നത് മാത്രമല്ല ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏക ഉദ്ദേശമെന്ന് ഉപാസന നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Advertisements

ജൂൺ 20 രാവിലെയാണ് ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റൽ ജൂബിലി ഹിൽസിൽ ഉപാസന പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു എന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്. കുടുംബം മുഴുവൻ പുതിയ അതിഥിയെ വരവേറ്റതിന്റെ സന്തോഷത്തിലാണ്.

ALSO READ- ഐ ലവ് യു ബേബി എന്ന് പറഞ്ഞ് അയാൾ എന്റെ അവിടെ ഉമ്മ വെച്ചു, ആയാളുടെ വായ നിറയെ എന്റെ മുടികയറി: സ്വര ഭാസ്‌കറിന്റെ വെളിപ്പെടുത്തൽ

കുറച്ച് നാളുകൾക്ക് മുൻപ് റാം ചരണിന്റെ പിതാവായ ചിരഞ്ജീവി തങ്ങളുടെ വീട്ടിലേയ്ക്ക് കുഞ്ഞതിഥി വരികയാണെന്നും അതിന്റെ സന്തോഷത്തിലാണ് കുടുംബമെന്നും ഉപാസനയ്ക്കും റാം ചരണിനും എല്ലാ വിധ ആശംസകളെന്നും ട്വിറ്റ് ചെയ്തിരുന്നു.

പ്രണയവിവാഹമായിരുന്നു താരദമ്പതികളുടെത്. വിദേശത്ത് പഠിക്കുന്ന സമയത്താണ് ഉപാസനയും രാം ചരണും പ്രണയ ത്തിലാകുന്നത്. പിന്നീട് 2012ലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ നാൾ മുതൽ കുട്ടികൾ വേണമെന്ന് കുടുംബം തന്നെ നിർബന്ധിച്ചിരുന്നുവെന്നും എന്നാൽ കുട്ടികളെ വളർത്താൻ മാതാവിനും പിതാവിനും സാമ്പത്തികമായി സ്വയം പര്യാപ്തരായിട്ട് മാത്രമേ കുട്ടികൾ മതിയെന്ന തീരുമാനം താനും രാം ചരണും താരുമാനിക്കുകയായിരുന്നു എന്നും ഉപാസന പറഞ്ഞിരുന്നു.

ALSO READ- അധ്യാപകനായ 52 കാരനോട് 20 കാരിയായ വിദ്യാർഥിനിക്ക് പ്രണയം, ഒടുവിൽ വിവാഹം, ജീവിതം അടിപൊളിയെന്ന് സാജിദും സോയയും

ഒടുവിൽ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു പെൺകുഞ്ഞ് എത്തിയിരിക്കുകയാണ്. സറോഗസി വഴിയാകും ഉപാസനയ്ക്ക് കുട്ടി ജനിക്കുന്നതെന്നും പല റിപ്പോർട്ടുകളും ഇതിനിടെ ഉണ്ടായിരുന്നു.

രാം ചരണിന്റെ ഭാര്യ ഉപാസന അപ്പോളോ ആശുപത്രികളുടെ വൈസ് ചെയർമാനും അപ്പോളോ എന്ന ആരോഗ്യ മേഖലകളുടെ സ്ഥാപകനായ പ്രതാപ് സി റെഡ്ഢിയുടെ ചെറു മകളുമാണ്.

Advertisement