യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും എത്തി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയ നടനാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദന്‍.
സിനിമയില്‍ നായകന്‍ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദന്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ യുവ താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മസില്‍ അളിയന്‍ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറില്‍ ഒരു വഴിത്തിരിവായത്.
ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവനായകന്‍മാരില്‍ മുന്‍ നിരയിലേക്ക് എത്തുകയായിരുന്നു ഉണ്ണി.വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് താരം ഇന്ന് മലയാള സിനിമയില്‍ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തത്. മാളികപ്പുറമാമ് താരത്തിന്റേതായി അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം. വമ്പന്‍ ഹിറ്റായിരുന്നു ചിത്രം.
മാളികപ്പുറം ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് സീക്രട്ട് ഏജന്റ് എന്ന യൂട്യൂബറുമായി ഉണ്ണിമുകുന്ദന്‍ നടത്തിയ സംഭാഷണം വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
താന്‍ തെറി പറയാത്ത ആളല്ല എന്നും വെറുപ്പിച്ചാല്‍ തെറി പറയുമെന്നും വേണമെങ്കില്‍ ഇടിക്കുമെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. നടന്‍ നിവിന്‍ പോളിയെ തനിക്ക് ഒത്തിരി ഇഷ്ടമാണെന്നും നിവിന്‍ ചെയ്യുന്ന പോലെത്തെ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും താരം പറയുന്നു.
ഫാമിലി ഓഡിയന്‍സാണ് തന്റെ സ്‌ട്രെങ്ത്. മാളികപ്പുറത്തിലെ അയ്യപ്പന്‍ ടൊവിനോയുടെ മിന്നല്‍ മുരളിയേക്കാള്‍ വലിയ സൂപ്പര്‍ ഹീറോയാണെന്നും തനിക്കല്ലാതെ അയ്യപ്പനായിട്ട് വേറെ ആര്‍ക്കും ചെയ്യാന്‍ പറ്റില്ലെന്നാണ് തോന്നുന്നതെ്ന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.
എന്നാല്‍ സൗത്തിലോ നോര്‍ത്തിലോ അയ്യപ്പനേക്കാള്‍ വലിയ ഹീറോയുണ്ടോ എന്ന് തനിക്കറിയില്ല. തല്‍ക്കാലും താനാണ് എന്നും വിവാഹത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ തനിക്ക് പ്രത്യേകിച്ച് പ്ലാനുകളൊന്നുമില്ലെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.