ഏറ്റവും കൂടുതൽ കളക്ഷൻ നേടി കീർത്തി സുരേഷ്; നയൻതാര നേടിയത് 63 കോടി; മഞ്ജുവാര്യർക്ക് 15 കോടി വരെ; യഥാർഥ ലേഡി സൂപ്പർസ്റ്റാർ ആരെന്ന് പ്രേക്ഷകർ!

487

സിനിമ കലയും വിനോദവും എന്നതിനുമൊക്കെ അപ്പുറം വലിയൊരു ബിസിനസ് കൂടിയാണ്. പരാജയങ്ങളും മോശം അന്തരീക്ഷവും ഉണ്ടായാലും പണം മുടക്കാൻ നിർമ്മാതാക്കൾ ഉണ്ടാകുന്നത് സിനിമാ പെട്ടെന്ന് ലാഭം കൊയ്യാൻ സഹായിക്കുന്ന ഒരു വ്യവസായം എന്ന നിലയിൽ കൂടിയാണ്.പമം മുടക്കാൻ നിർമ്മാതാക്കൾ ഉള്ളതുകൊണ്ട് തന്നെയാണ് സൂപ്പർ താരങ്ങളും പിറക്കുന്നത്.

പലപ്പോഴും സിനിമയിലെ വിജയം ത്രസിപ്പിക്കുന്നത് കൊണ്ട് തന്നെ പല താരങ്ങളും ഇപ്പോൾ സ്വന്തമായി നിർമ്മാണ കമ്പനിയും തുടങ്ങിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമാലോകത്ത് വലിയ ഹിറ്റുകളാണ് അതുകൊണ്ട് തന്നെ പിറക്കുന്നതും. ഇറക്കുന്ന പണം ഇരട്ടിയായി തിരിച്ചെത്തിക്കാൻ കെൽപുള്ള നായികാ-നായകൻമാർ ഉദയം ചെയ്തു കഴിഞ്#ു.

Advertisements

മുൻപ് സൂപ്പർ താരങ്ങളെന്ന് പറയുമ്പോൾ നടന്മാർ മാത്രമായിരുന്നു. നടന്മാരുടെ ചിത്രങ്ങൾക്ക് ആരാദകർ ഇടിച്ചുകയറുന്ന കാഴ്ചയായിരുന്നു. എന്നാൽ ഇന്ന് നടിമാരും സൂപ്പർതാര പദവിയിലേക്ക് എത്തിക്കഴിഞ്ഞു.നായികാ പ്രാധാന്യമുള്ള സിനിമകളും വലിയ ഹിറ്റുകൾ ആയാണ് മാറുന്നത്.

ALSO READ- എനിക്ക് വേണ്ടി അഭിനയിച്ച് കാണിച്ച് തന്നിട്ടുള്ള ഒരേഒരാൾ ധനുഷ് ആണ്; അതിന് കാരണവുമുണ്ട്: വെളിപ്പെടുത്തി നടി മഡോണ സെബാസ്റ്റിയൻ

നടിമാർ ഒറ്റയ്ക്ക് ഹിറ്റ് അടിക്കുന്ന കാര്യത്തിൽ ബോളിവുഡിനേക്കാളും സൗത്ത് ഇൻഡ്യൻ സിനിമകളാണ് മുന്നിൽ നിൽക്കുന്നത്. കീർത്തി സുരേഷ്, മഞ്ജു വാര്യർ, നയൻതാര തുടങ്ങിയവരൊക്കെ അവരുടെ പേര് മാത്രം വെച്ചും സിനിമ വിജയിപ്പിക്കാം എന്ന് തെളിയിച്ചവരാണ്.

മലയാളത്തിലെ സൂപ്പർതാരങ്ങളായ നടന്മാരേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങുന്നവരാണ് അന്യഭാഷാ ഇൻസ്ട്രികളിൽ ചുവടുറപ്പിച്ച പല മലയാളി നായികമാരും. മലയാള സിനിമകൾ അമ്പതു കോടി കളക്ഷൻ ചരിത്രമെന്ന് പറയുമ്പോൾ മലയാളി നായികമാരുടെ അന്യഭാഷാ ചിത്രങ്ങൾ നേടുന്ന മിനിമം കളക്ഷൻ തന്നെ അമ്പതു കോടിയാണെന്നാണ് കണക്കുകൽ.

ALSO READ- ഭീമൻ രഘു പോകുന്നത് പോലെയല്ല ശോഭ സുരേന്ദ്രൻ ബിജെപി വിട്ടാൽ; വി മുരളീധരൻ ഇടപെടണം; സ്ഥാനത്തിന് വേണ്ടി വന്നവരെ മാത്രം കെ സുരേന്ദ്രൻ പരിഗണിക്കുന്നു: മേജർ രവി

സോളോ ഹിറ്റ് എന്ന് പറയുമ്പോൾ നായികമാരിൽ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ റെക്കോർഡ് സ്വന്തമായുള്ളത് കീർത്തി സുരേഷിനാണ്. കീർത്തി പ്രധാന വേഷത്തിലെത്തിയ മഹാനടി എന്ന സിനിമ 83 കോടി രൂപയാണ് കളക്ഷൻ നേടിയത്.

പിന്നിലായി തെലുങ്ക് ചിത്രങ്ങളിലൂടെ ഹിറ്റടിച്ച അനിഷ്‌ക ഷെട്ടിയാണ്. എഴുപതു കോടി രൂപ കളക്ഷൻ നേടിയാണ് അനുഷ്‌ക ഷെട്ടി ലിസ്റ്റിൽ രണ്ടാമതെത്തിയത്. അരുന്ധതി, രുദ്രമ്മാ ദേവി എന്നിങ്ങനെ എഴുപത് കോടി കളക്ഷൻ നേടിയപ്പോൾ അനുഷ്ടകയുടെ തന്നെ ഭാഗമതി 67 കോടി കളക്ഷനാണ് നേടിയത്.

തെന്നിന്ത്യൻ സൂപ്പർ ലേഡി എന്ന് വിളിക്കുന്ന നയൻതാര കോലമാവ് കോകില എന്ന ചിത്രത്തിലൂടെ 63 കോടി രൂപ കളക്ഷൻ നേടി പട്ടികയിൽ മുന്നിലുണ്ട്. 45 കോടി കളക്ഷൻ നേടിയ മായ, 27 കോടി നേടിയ ഇമൈക്ക നൊടികൾ എന്നിങ്ങനെ നയൻസിന്റെ ലിസ്റ്റ് നീണ്ടുപോകുന്നു.

സ്വന്തം പേരിൽ നിർമ്മാതാക്കൾക്ക് ലാഭമുണ്ടാക്കി കൊടുത്ത സിനിമകളുടെ എണ്ണത്തിൽ നയൻ താരയാണ് മുൻപിൽ. നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾക്ക് വലിയ പ്രാധാന്യം നൽകാതിരുന്നിട്ടും എല്ലാം തിരുത്തുകയാണ് മഞ്ജു വാര്യർ. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണം ഉള്ള മഞ്ജു വാര്യരുടെ ചിത്രങ്ങൾക്ക് 10-15 കോടി രൂപയാണ് കളക്ഷൻ നേടുന്നത്.

പ്രിയമുള്ളവരെ കൂടുതൽ വിനോദ വാർത്തകൾക്കായി നമ്മുടെ യൂടൂബ് ചാനലും കൂടി ഒന്നു സബ്‌സ്‌ക്രൈബ് ചെയ്‌തേക്കണെ

Advertisement