കുറച്ച് ഓവറാണെന്ന് എനിക്കറിയാം, ആണെങ്കില്‍ത്തന്നെ എനിക്കൊന്നുമില്ല; ബിജു മേനോന്‍ പലപ്പോഴും കളിയാക്കുമെന്നും സംയുക്ത വര്‍മ്മ

319

മലയാള സിനിമയില്‍ 1999 മുതല്‍ 2002 വരെ മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടിയാണ് സംയുക്ത വര്‍മ്മ. കുറച്ചു കാലം മാത്രമാണെങ്കിലും ശ്രദ്ധേയമായ വേഷങ്ങളാണ് സംയുക്ത ചെയ്തതെല്ലാം. മികച്ച നടിക്കുള്ള രണ്ട് സംസ്ഥാന അവാര്‍ഡും താരം കരസ്ഥമാക്കിയിട്ടുണ്ട്.

സിനിമയില്‍ തിളങ്ങി നിന്ന താരം സിനിമ ലോകത്ത് നിന്ന് തന്നെയാണ് വിവാഹം കഴിച്ചതും. നടനായ ബിജുമേനോനും ആയുള്ള പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തില്‍ നിന്നും കുടുംബ ജീവിതത്തിലേക്ക് കടന്ന സംയുകതയുടെ യോഗ ചിത്രങ്ങളും വീഡിയോകളും എല്ലാം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞതാണ്.

Advertisements

അതേ സമയം തന്റെ ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ താരം നേരത്തെ തുറന്നു പറഞ്ഞതാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധേയമാകുന്നത്. 2002 ല്‍ വിവാഹ ശേഷം മകന്റെ പഠനം, യോഗ, ബിജു മേനോന്റെ സിനിമകളിലുള്ള സെലക്ഷന്‍ എന്നിവയാണ് തന്റെ പരിപാടികള്‍ എന്നാണ് താരം പറയുന്നത്.

ALSO READ- ദിലീപേട്ടന്‍ അങ്ങനെയൊന്നും ചെയ്യില്ല; അദ്ദേഹത്തിനും ഒരു മോളില്ലേ, ഷംന നീ ശപിക്കരുതെന്ന് ദിലീപേട്ടന്‍ പറഞ്ഞെന്നും ഷംന കാസിം

അടുത്തകാലത്താണ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് എടുത്തതെന്നും പലപ്പോഴും വാട്‌സ്ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഫോണ്‍ പോലും ഓഫാക്കി വെക്കാറുണ്ടെന്ന് സംയുക്ത പറയുന്നു. ഇന്‍സ്റ്റാഗ്രാമില്‍ യോഗ ചെയ്യുന്ന ഫോട്ടോസാണ് പങ്കുവെക്കാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത തനിക്ക് അതിലും കഷ്ടം പിടിച്ച ഭര്‍ത്താവിനെയാണ് ലഭിച്ചതന്ന് താരം പറയുന്നു.

ഇപ്പോഴിതാ തന്റെ ആഭരണങ്ങളോടുള്ള ക്രേസിനെക്കുറിച്ചും അത് പറഞ്ഞ് ഭര്‍ത്താവ് ബിജു മേനോന്‍ കളിയാക്കുന്നതുമൊക്കെ തുറന്നുപറയുകയാണ് താരം. കുരേ നാളുകള്‍ക്ക് ശേഷം ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംയുക്ത വിശേഷങ്ങള്‍ പറഞ്ഞത്. ഈ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്

ALSO READ- ഈ കാര്യം മഞ്ജുവിന് പോലും ചിലപ്പോള്‍ അറിയില്ലായിരിക്കും, കാവ്യ മോശമാണ് എന്നല്ല; ഇര്‍ഷാദ് തുറന്നുപറയുന്നു

ജുവലറികള്‍ തനിക്ക് എറെ ഇഷ്ടമാണെന്നും ഒരുപാട് വാങ്ങിക്കുകയും ചെയ്യാറുണ്ടെന്ന് സംയുക്ത പറയുന്നു. നമുക്കിനി ഒരു നാല്‍പ്പതുകള്‍ ഇല്ലല്ലോ. അതുകൊണ്ട് ഇപ്പോള്‍ തന്നെ എല്ലാമിട്ട് എന്‍ജോയ് ചെയ്യുകയാണെന്നും സംയുക്ത പറയുന്നു. എന്നാല്‍ ഇതൊക്കെ ഇട്ട് പുറത്തൊക്കെ പോവുമ്പോള്‍ ബിജു ചേട്ടന്‍ കളിയാക്കലുണ്ട്.

ആഭരണക്കാര്യത്തില്‍ ഞാന്‍ കുറച്ച് ഓവറാണെന്ന് എനിക്കറിയാം. ആണെങ്കില്‍ത്തന്നെ എനിക്കൊന്നുമില്ലെന്നും എന്നാലും ഞാനിതൊക്കെ ഇടും. മകന് ഇക്കാര്യത്തില്‍ അഭിപ്രായമൊന്നും ഇല്ലെന്നും സംയുക്ത പറയുന്നു.

നടി ഭാവനയുടെ വിവാഹത്തിന് ധരിച്ച ബാഹുബലി മോഡല്‍ കമ്മല്‍ ഏറെ ട്രോളുകള്‍ക്ക് കാരണമായെന്നും അതേക്കുറിച്ചുള്ള ട്രോളുകളൊക്കെ കണ്ടിരുന്നുവെന്നും താരം പറയുന്നുണ്ട്. അത് പറഞ്ഞ് ഞങ്ങള്‍ കുറേ ചിരിച്ചെന്നാണ് സംയുക്ത പറയുന്നത്.ു

മകന്‍ ദക്ഷിനും സിനിമകള്‍ ഇഷ്ടമാണെന്നും എല്ലാ താരങ്ങളേയും ഇഷ്ടമാണെന്നും സംയുക്ത പറയുന്നുണ്ട്. എന്റെ സിനിമ കാണുകയാണെങ്കില്‍ കുറച്ച് നേരം കഴിഞ്ഞ് അവന്‍ എഴുന്നേറ്റ് പോവുന്നത് കാണാം. വിഷമമൊക്കെയല്ലേ എന്റെ സിനിമകളില്‍ ാതായിരിക്കാം കാരണമെന്നാണ് സംയുക്തയുടെ വാക്കുകള്‍.

അതേസമയം, തനിക്ക് ഒരുപാട് അവസരങ്ങള്‍ വരുന്നുണ്ടെന്നും കഥ പറയാനായി ഒത്തിരി ആളുകള്‍ വിളിക്കുന്നുണ്ട് എങ്കിലും യോഗയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് എനിക്ക് കൂടുതല്‍ താല്‍പര്യമെന്നാണ് താരം പറയുന്നത്. മോന്റെ കാര്യവും വീട്ടിലെ കാര്യങ്ങളുമൊക്കെയായി നല്ല തിരക്കിലാണ്. പിന്നെയാവട്ടെ എന്ന് കരുതി മാറ്റിവെച്ചതാണ്. എല്ലാത്തിനും ഒരു സമയമുണ്ടെന്ന് വിശ്വസിക്കുന്നുണ്ടെന്നും സംയുക്ത പറഞ്ഞു.

Advertisement