അവസാനം വരെ ആ ആഗ്രഹം സാധിക്കാതെ പോയി; താര കല്യാണ്‍ പറയുന്നു

124

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് താര കല്യാണ്‍. നിരവധി സീരിയലും സിനിമയിലും അഭിനയിച്ചിട്ടുണ്ട് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താര ഇപ്പോള്‍ അന്തരിച്ച ഭര്‍ത്താവ് ജയറാമിന്റെ ജന്മവാര്‍ഷികത്തില്‍ മനോഹരമായ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് .

Advertisements

‘ദൂരദര്‍ശനില്‍ വന്ന നെയ്ത്തുകാരനും രാജകുമാരിയും എന്ന ടെലിഫിലിമിന്റെ ഷൂട്ടിങ് സമയത്താണ് ഞാന്‍ രാജന്‍ ചേട്ടനെ ആദ്യമായി കണ്ടത്. എന്നെങ്കിലും വലിയൊരു നടനാകും, വലിയ ഫ്ളക്സ് ബോര്‍ഡുകളൊക്കെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു.

അവസാനം വരെ ആ ആഗ്രഹം സാധിക്കാതെ പോയി. എന്റെ ജീവിതത്തില്‍ എനിക്ക് എല്ലാ സ്വാതന്ത്ര്യങ്ങളും തന്ന മനുഷ്യനാണ്. ഷൂട്ടിം?ഗിന് പോകുമ്പോള്‍ ഇത്ര സമയമാവുമ്പോഴേക്കും തിരിച്ചെത്തണം, ഇന്ന ഭക്ഷണം ഉണ്ടാക്കി തരണം എന്നൊന്നും അദ്ദേഹം വാശി പിടിച്ചിട്ടില്ല.’

‘എനിക്ക് എല്ലാ സ്വാതന്ത്ര്യവും തന്ന അദ്ദേഹവും അത് തിരിച്ച് പ്രതീക്ഷിച്ചിരുന്നു. അദ്ദേഹം തന്റെ ഇഷ്ടങ്ങള്‍ക്ക് പിന്നാലെ പോകുമ്പോള്‍ ഞാനോ കുടുംബമോ തടസമായി നിന്നിട്ടില്ല. അതുകൊണ്ട് കുടുംബത്തിന്റെ ഉത്തരവാദിത്വം എനിക്ക് നോക്കേണ്ടി വന്നു. അതില്‍ ഖേദം ഒന്നുമില്ല. എല്ലാം നല്ല ഓര്‍മകളാണ്’, താര കല്യാണ്‍ പറയുന്നു.

Advertisement