തമിഴ് സീരിയല്‍ രംഗത്തെ പ്രമുഖ താരമാണ് റീഹാന. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ റീഹാന പലപ്പോഴും പല തുറന്നു പറച്ചിലുകളുടെയും പേരില്‍ താരം പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് റീഹാന. തമിഴ് സീരിയലിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചാണ് റിഹാന ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. പലപ്പോഴും സിനിമയിലായാലും, സീരിയലില്‍ ആയാലും കാസ്റ്റിങ് കൗച്ച് നടക്കറുണ്ട്. നിലനില്‍പ്പിന് വേണ്ടി പലരും അതിന് തയ്യാറാകും. ചിലര്‍ അഭിമാനത്തിന്റെ പേരില്‍ പിന്മാറും.
തനിക്ക് മകള്‍ക്ക് നല്ല അവസരം കിട്ടാന്‍ കൂടെ കിടക്കാന്‍ തയ്യാറായ ഒരു അമ്മയെ അറിയാമെന്ന് താരം പറയുന്നു മകള്‍ക്കായി അമ്മ അതിന് സമ്മതിക്കുകയായിരുന്നു. എന്നാല്‍ കാര്യം കഴിഞ്ഞപ്പോള്‍ ആ കുട്ടിക്ക് അവസരം നല്‍കിയില്ലെന്നാണ് റിഹാന പറയുന്നത്.
ചില ആര്ട്ടിസ്റ്റുക്കള് അവരുടെ നിലനില്‍പ്പിനായി ഇത്തരം കാര്യങ്ങള്‍ക്ക് തയ്യാറാവും. ചിലര്‍ അഭിമാനം മുറുകെ പിടിച്ച് പിന്മാറും. അതെല്ലാം അവരവരുടെ ചോയ്സ് ആണ്. പല മേഖലകളില്‍ ഇത്തരം പ്രവണതകള്‍ നടക്കുന്നുണ്ട്. പണം കാണിച്ച് കൊതിപ്പിച്ചും അവസരങ്ങള്‍ വാഗ്ദാനം ചെയ്തും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് നടക്കുന്നത്.
ഇന്നത്തെ കാലത്ത് സിനിമയിലും സീരിയലിലും മുന്നേറണമെങ്കില്‍ കഴിവ് മാത്രം പോരാ, വിട്ട് വീഴ്ചകള്‍ക്കും തയ്യാറാവണം. വിട്ട് വീഴ്ച്ചകള്‍ക്ക് തയ്യാറാവാത്തവരുടെ കരിയര്‍ ഗ്രാഫ് നോക്കിയാല്‍ തന്നെ മനസ്സിലാവും വളരെ പതുക്കെയായിരിക്കും അവരുടെ വളര്‍ച്ച.
അവസരം നല്‍കാം സിനിമയില്‍ റോള്‍ ഉണ്ട് എന്ന് പറഞ്ഞ് കോണ്ടാക്ട് നമ്പര്‍ വാങ്ങും. അതിനുശേഷം നമുക്ക് അഭിനയിക്കാന്‍ അവസരവും ലഭിക്കും. പിന്നെ മെസേജുകളാണ് ,സുന്ദരിയാണ് ,മികച്ച അഭിനയമാണ് എന്നൊക്കെ പറഞ്ഞു പ്രശംസിക്കും.
അതിനൊക്കെ അപ്പുറം നേരിട്ട് അഡ്ജസ്റ്റ് മെന്റ് ആവശ്യപ്പെടുന്ന പരിധി ലംഘിച്ചാല്‍ അയാളെ ഞാന്‍ ബ്ലോക്ക് ചെയ്യും. തൊട്ടടുത്ത ദിവസം മുതല്‍ എന്നെ അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രോജക്ടില്‍ നിന്നും ഒഴിവാക്കുന്ന രീതിയിലാണ് അധികവും സംഭവിക്കുന്നത്എന്നാണ് റിഹാന ഒരു അഭിമുഖത്തില്‍ പറയുന്നത്